ADVERTISEMENT

തൊടുപുഴ ∙ ന്യൂമാൻ കോളജിൽ മൂന്നാംവർഷ ബിരുദ വിദ്യാർഥികളുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിനിടെ പൊലീസിനെ കയ്യേറ്റം ചെയ്തെന്ന പേരിൽ 7 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. 5 പേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടാണു കോളജിൽ വിദ്യാർഥികൾ ചേരിതിരി‍ഞ്ഞു സംഘർഷം ഉണ്ടാക്കിയത്. പൊലീസെത്തിയാണു സംഘർഷം നിയന്ത്രിച്ചത്.

തുടർന്ന് വിദ്യാർഥികൾ വടക്കുംമുറി ജംക്‌ഷനിലുള്ള ചായക്കടയിലെത്തി സംഘർഷമുണ്ടാക്കി. പൊലീസ് സംഘം പ്രശ്നമുണ്ടാക്കിയ വിദ്യാർഥിയെ പിടികൂടി വാഹനത്തിൽ കയറ്റി. തുടർന്ന് എസ്എഫ്ഐ പ്രവർത്തകരെത്തി ബലം പ്രയോഗിച്ച് ഇയാളെ പൊലീസ് ജീപ്പിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി.

എസ്എഫ്ഐ പ്രവർത്തകർ പരസ്യമായി പൊലീസിനെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്നാണു പൊലീസ് 5 പേരെ കസ്റ്റഡിയിലെടുത്തത്. പിടികൂടിയവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ രാത്രി പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.

English Summary:

Newman College Clash: Five in Custody After Police Assault

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com