Activate your premium subscription today
Friday, Apr 18, 2025
ലഹരിയുമായി ബന്ധപ്പെട്ടും അത് സമൂഹത്തിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചുമുള്ള ഒട്ടേറെ വാർത്തകൾ ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ടാകും. അത്തരം ലഹരിവസ്തുക്കളുടെ ഉപയോഗം പോലെ തന്നെ അപകടകരമാണ് സൈബർ അഡിക്ഷനും. ഫോണിലും സൈബർ ഇടങ്ങളിലും അമിതമായി സമയം ചെലവഴിക്കുകയും പിന്നീട് അതില്ലാതെ പറ്റില്ല എന്ന സാഹചര്യം വരികയും
വിവാഹ ജീവിതത്തിൽ എന്നും സന്തോഷം മാത്രമല്ല ഉണ്ടാകുക. പരസ്പരം ചിന്തകളിലും പ്രവർത്തികളിലും യോജിച്ചു പോകാൻ സാധിച്ചില്ലെങ്കിൽ ഭാര്യാ- ഭർത്താക്കന്മാർ പിരിഞ്ഞു രണ്ട് വഴിക്ക് പോകുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. എന്നാൽ ഒരു കുഞ്ഞുണ്ടായ ശേഷമാണ് ഇത്തരത്തിൽ പിരിയാനുള്ള തീരുമാനം എടുക്കുന്നത് എങ്കിൽ
കുട്ടികളിലെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് കുട്ടികളിലെ രൂപപ്പെടുന്ന അമിതമായ ഉത്കണ്ഠ. കുട്ടികൾക്ക് ഉത്കണ്ഠയും ഭയവും ബാല്യത്തിന്റെ അഭാഗമായി ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ പരിധിവിട്ട ഉത്കണ്ഠയും ഭയവും കുട്ടികളുടെ മാനസികമായ വളർച്ചക്ക് തടസമാകും. പുതിയ സാഹചര്യങ്ങൾ, വ്യക്തികൾ, വീട് ,
കുഞ്ഞുങ്ങളെ അമിതമായി കൊഞ്ചിക്കുന്നത് നല്ലതല്ല, കുഞ്ഞുങ്ങൾ വഷളാകും. മാതാപിതാക്കളെന്ന നിലക്ക് കുഞ്ഞുങ്ങളെ നന്നായി വിമർശിക്കണം എന്നൊക്കെ പറയുന്ന ആളുകളെ കണ്ടിട്ടുണ്ടോ? ഇതിൽ എത്രമാത്രം കാര്യമുണ്ട്? കുഞ്ഞുങ്ങളെ അമിതമായി കൊഞ്ചിക്കുന്നതും അവരുടെ ഇഷ്ടങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതും ശരിയായ കാര്യമല്ലെന്ന
കുട്ടികൾ ജനിച്ചു കഴിഞ്ഞാൽ അവരുടെ ഓരോ വളർച്ചയും അച്ഛനമ്മമാരെ സംബന്ധിച്ച് വളരെ വലിയ മൈൽ സ്റ്റോണുകളാണ്. ആദ്യത്തെ പല്ലു വരുന്നതും പിച്ച വച്ച് നടക്കുന്നതും വർത്തമാനം പറഞ്ഞു തുടങ്ങുന്നതുമെല്ലാം അച്ഛനമ്മമാരുടെ മനസ്സിൽ വലിയ ആഘോഷങ്ങളാണ്. കൂട്ടത്തിൽ നിർണായകമായ ഒന്നാണ് കുഞ്ഞുങ്ങൾ വർത്തമാനം പറഞ്ഞു
നമ്മുടെ കുഞ്ഞുങ്ങളിൽ ഏറിയ പങ്കും മാധ്യമങ്ങളുടെ സ്വധീനത്തിലാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കയ്യെത്തും ദൂരത്താണ് അവരെ സംബന്ധിച്ചിടത്തോളം നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ലഭ്യത. വിരൽത്തുമ്പിൽ ലഭ്യമാകാത്തതായി ഒന്നുമില്ല കുട്ടികളുടെ താല്പര്യങ്ങൾ ഇപ്പോൾ കാർട്ടൂൺ കാണലിൽ മാത്രമായി ഒതുങ്ങി
കുട്ടികൾ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നിരുപദ്രവകരങ്ങളായ കള്ളങ്ങൾ പറയുന്നതായി കണ്ടിട്ടുണ്ട്. ഇത് തികച്ചും സ്വാഭാവികമായ ഒരു കാര്യമായാണ് കുട്ടികളുടെ മനഃശാസ്ത്ര വിദഗ്ദർ കാണുന്നത്. ഇതിനുള്ള കാരണം കുഞ്ഞുങ്ങൾ പലപ്പോഴും അവരുടേതായ ഒരു ഫാന്റസി ലോകത്തിൽ ജീവിക്കുന്നവരായിരിക്കും. അവിടെ അവർ കാണുന്ന, ആഗ്രഹിക്കുന്ന
പണ്ടൊക്കെ ഒരു കുഞ്ഞുണ്ടാകുക, അച്ഛനും അമ്മയുമാകുക എന്നതൊക്കെ ജീവിതത്തിൽ ഏറെ സന്തോഷം നൽകുന്ന കാര്യമായിരുന്നു. എന്നാൽ നിലവിലെ അവസ്ഥ അതല്ല. കുഞ്ഞുങ്ങളെ നല്ല രീതിയിൽ എങ്ങനെ വളർത്തും എന്ന അമിതമായ ആകാംഷയോടും ഉത്കണ്ഠയോടും കൂടിയാണ് പല മാതാപിതാക്കളും കുഞ്ഞുങ്ങളെ വരവേൽക്കുന്നത്. എന്തുപറഞ്ഞാലാണ് ശരി,
കുട്ടികളുടെ സ്വഭാവം പലപ്പോഴും മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത രീതിയിലാണ്. നിനച്ചിരിക്കാത്തപ്പോൾ കരച്ചിലും വാശിയും ബഹളവും ഒക്കെയായി ഒരു വരവായിരിക്കും. മറ്റ് ചിലപ്പോൾ പ്രക്ഷുബ്ധമായ അവസ്ഥ പ്രതീക്ഷിച്ചാൽ അതോടു ഉണ്ടാകുകയുമില്ല. എന്നിരുന്നാലും പൊതുമധ്യത്തിൽ കുട്ടികൾ വാശിപിടിച്ചു കരയുന്ന രീതി പലപ്പോഴും
∙വെയിലത്ത് കുട്ടികളെ പുറത്തേക്കുവിടരുത് ∙ കുട്ടികൾക്കുള്ള സൺസ്ക്രീം ഉപയോഗിക്കാം ∙ വെള്ളം, സൂപ്പ്, ഇളനീർ, വീട്ടിൽ തയാറാക്കിയ ജ്യൂസ്, സംഭാരം, കഞ്ഞിവെള്ളം എന്നിവ കൊടുക്കാം ∙ അയഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കാം ∙ നനഞ്ഞ ഡയപ്പർ ഏറെനേരം ഉപയോഗിക്കരുത്. ഇടയ്ക്കിടെ മാറ്റണം. കോട്ടൺ തുണി ഉപയോഗിക്കുന്നതാണു നല്ലത്.
കുഞ്ഞ് ആദ്യത്തെ വാക്ക് ഉച്ചരിച്ച നിമിഷം ഓർമയുണ്ടോ ? മൂളലും കരച്ചിലും വിടർന്ന കണ്ണുമൊക്കെയാകും അതുവരെയുള്ള കുഞ്ഞിന്റെ ഭാഷ. അങ്ങനെ കാത്ത് കാത്തിരുന്നൊരു ദിവസം അമ്മ എന്നോ അബ്ബ എന്നോ ഒരു വാക്ക് പൂപോലെ പൊട്ടി വിടരും. എന്തൊരാനന്ദമാണ് ആ നിമിഷം. ഭാഷയിലേക്കുള്ള വാക്കിന്റെ ആദ്യ തിരി തെളിഞ്ഞു. ഒരു ചെരാതിൽ
മൊബൈൽ ഫോണും ടിവിയും കാണിച്ചു കുഞ്ഞുങ്ങൾക്കു ഭക്ഷണം നൽകുന്ന ശീലം പ്രോത്സാഹിപ്പിക്കരുത്. ഇത് കുട്ടികളിൽ ദഹനക്കേട് പോലെയുള്ള ശാരീരിക പ്രശ്നങ്ങളും പെരുമാറ്റ വൈകല്യം പോലുള്ള മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുമെന്ന് ശിശുരോഗ വിദഗ്ധ ഡോ.പി.ബിജ്ലി. മലയാള മനോരമയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലക്കാട് ജില്ലാ
പ്രൈമറി തലത്തിലുള്ള കുട്ടി പുതിയ ഭാഷ പഠിക്കുന്നതുപോലെ മുതിർന്നൊരാൾക്ക് പഠിക്കാൻ കഴിയില്ല. വീട്ടിലൊരാൾ തമിഴ് സംസാരിക്കുന്നുവെന്നിരിക്കട്ടെ. കുട്ടി വേഗത്തിൽ തമിഴ് വാക്കുകൾ പിടിച്ചെടുക്കും. അവർ പേശി ത്തുടങ്ങുമ്പോൾ മുതിർന്നവർ പോലും ഞെട്ടും. എത്രതരം ഭാഷ പഠിക്കുന്നുവോ അത്രയും തലച്ചോറിന് ഉത്തേജനമാണ്. പല
കുട്ടികളുടെ തലച്ചോറിനുള്ള വ്യായാമം ആണ് ഭാഷ. തുടക്കത്തിൽ കുട്ടിക്ക് ഓരോ വാക്കും ഡംബൽസ് പോലെ തോന്നുമെങ്കിലും പിന്നീടത് പുഷ്പം പോലെയാകും. സംസാരം കേൾക്കാനും ഉപയോഗിക്കാനുമുള്ള അവസരം കുറയാതെ ശ്രദ്ധിക്കണം. പരമാവധി കുട്ടിയോട് സംസാരിക്കുക. അല്ലാത്ത സാഹചര്യത്തിൽ തലച്ചോറില ഭാഷാ സംബന്ധമായ ഭാഗത്തിന്റെ വളർച്ച
കുട്ടികളിലെ മാനസിക സമ്മർദം അവർക്കു കൈകാര്യം ചെയ്യാൻ പറ്റാവുന്നതിലും ഗുരുതരമായ അവസ്ഥയിലേക്കാണ് പോകുന്നത്. മാറേണ്ടത് കുട്ടികൾ മാത്രമല്ല, മാതാപിതാക്കളും അധ്യാപകരും സമൂഹവും കൂടിയാണ്. സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള കുട്ടികൾ മൊബൈൽ ഫോണിന് അടിമകളാകുന്നതും മാതാപിതാക്കളുടെയും അധ്യാപകരുടെയും അനുമതിയില്ലാതെ
ചോദ്യം :എന്റെ കുഞ്ഞിന് ഇപ്പോൾ ഒരു മാസം പ്രായമായി. കഴിഞ്ഞ രണ്ടാഴ്ചയായി കുഞ്ഞിന്റെ ഡയപ്പർ ഭാഗത്തെ തൊലി ചുവന്ന് വീങ്ങിയിരിക്കുകയാണ്. ഡയപ്പര് മൂലമാണ് ഇതെന്നു കരുതി ഞാൻ ഇപ്പോൾ തുണിയാണ് ഉപയോഗിക്കുന്നത്. എന്നിട്ടും ഇതിനു കുറവൊന്നും കാണുന്നില്ല. എന്താണു ചെയ്യേണ്ടത് എന്നൊന്നു വിശദീകരിക്കാമോ? ഉത്തരം:
ഇടപെടലുകളിലും പെരുമാറ്റത്തിലും തലമുറകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ മാധവൻ. പുതിയ കാലത്തെ കുട്ടികൾ പരസ്പരം സംസാരിക്കാറില്ലെന്നും അതിനു പകരം റീലുകൾ പങ്കുവെച്ച് ചിരിക്കുകയാണ് ചെയ്യാറുള്ളതെന്നും മാധവൻ പറഞ്ഞു. സ്വന്തം ജീവിതാനുഭവം പങ്കുവെച്ചാണ് മാധവൻ ഇക്കാലത്തെ കുട്ടികളുമായി പഴയ
വിവാഹമോചനം ഒരു ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. പങ്കാളിയിൽ നിന്ന് വേർപിരിഞ്ഞ് പോകാൻ ഉത്സാഹം കാണിക്കുമ്പോൾ പലപ്പോഴും തനിച്ചായി പോകുന്ന മക്കളെക്കുറിച്ച് ആരും ചിന്തിക്കാറില്ല. പഠിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുത്താൽ കടമകൾ തീർന്നെന്ന് കരുതരുത്. രക്ഷാകർത്താവ് എന്നത്
സന്തോഷം,വെല്ലുവിളികള്,പഠനാവസരങ്ങൾ എന്നിവ നിറഞ്ഞ ഒരു യാത്രയാണ് രക്ഷകർതൃത്വം. കുട്ടികളുടെ വളർച്ച, വികസനം, പെരുമാറ്റം എന്നിവയെല്ലാം രക്ഷകർതൃത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികൾക്കു ഏറ്റവും മികച്ചതു നൽകാൻ നമ്മൾ ശ്രമിക്കുമ്പോൾ അവിടെ ചില തെറ്റുകൾ സംഭവിക്കാൻ
ചോദ്യം : എന്റെ മകൻ രാത്രി മുഴുവൻ ഉറക്കമൊഴിച്ചു പഠിക്കും. എന്നാലും പ്രതീക്ഷിച്ചത്ര മാര്ക്ക് കിട്ടാറില്ല. ഉറക്കം കളഞ്ഞു പഠിക്കുന്നതു കൊണ്ട് ദോഷമുണ്ടോ? ദൈനംദിന ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഉത്തരം : ചിട്ടയായി പഠിക്കാത്തതുകൊണ്ടാണ് പരീക്ഷയുടെ തലേന്ന് ഉറക്കം കളഞ്ഞ്
കൗമാരപ്രായത്തിൽ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതു പോലെ മനസ്സിലും മാറ്റങ്ങളുണ്ടാകുന്നു. കുട്ടികളുടെ പെരുമാറ്റത്തിൽ, സ്വഭാവത്തിൽ, ചിന്തിക്കുന്ന രീതിയിൽ എല്ലാം ഈ പ്രായത്തിൽ വ്യത്യസ്തമായ തരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് തങ്ങളുടെ കുട്ടി ആകെ മാറിയിരിക്കുന്നു എന്ന തോന്നൽ മിക്കപ്പോഴും
കുട്ടികളെ ക്രൂരമായി അടിക്കുന്നവരുടെ വിഡിയോകൾ ഇന്നു സോഷ്യൽ മീഡിയയിൽ ധാരാളം കാണാറുണ്ട്. ജോലി സ്ഥലത്തെ ഫ്രസ്ട്രേഷനും പങ്കാളിയോടുള്ള ദേഷ്യവും ഒക്കെ കുട്ടികളെ തല്ലി തീർക്കുന്നവരുണ്ട്. എന്നാൽ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് അത്ര നല്ല കാര്യമല്ലെന്ന് പഠനങ്ങൾ പറയുന്നു. ശാരീരിക ശിക്ഷാവിധികൾ ഭാവിയിൽ
പരീക്ഷാക്കാലം ഇനി ടെൻഷൻ ഫ്രീ ആക്കിയാലോ? പരീക്ഷ അടുക്കുമ്പോഴേക്കും കുട്ടികളേക്കാള് ടെന്ഷന് മാതാപിതാക്കള്ക്കാവും പ്രത്യേകിച്ചും അമ്മമാർക്ക്. എങ്ങനെ ടെന്ഷനെ അകറ്റി നിര്ത്തി പരീക്ഷക്ക് മുന്പുള്ള സമയം ഫലപ്രദമായി വിനിയോഗിക്കാനാകും എന്നതിന് ചില ഉദാഹരണങ്ങള് നോക്കാം. ഇത് നിങ്ങള്ക്ക്
എങ്ങനെയൊക്കെ നിർദ്ദേശങ്ങൾ നൽകിയാലും കുട്ടി നിങ്ങൾ പറയുന്നത് കേൾക്കുന്നില്ലയെന്ന് തോന്നാറുള്ള മാതാപിതാക്കളാണോ നിങ്ങൾ? എങ്കിൽ പ്രശ്നം നിങ്ങളുടെ കുട്ടിയുടെ കേൾവി ശക്തിക്കല്ല, മറിച്ച് നിങ്ങൾ അവർക്കു എങ്ങനെ നിർദ്ദേശങ്ങൾ നൽകുന്നു എന്നതിലും അവരത് എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിലുമാണ്. വാക്കുകൾ നമ്മുടെ
കുട്ടികളെ വളര്ത്തേണ്ടത് എങ്ങനെയാണെന്ന ചര്ച്ചകളില് പലപ്പോഴും ഇടം പിടിക്കാറുള്ള വാക്കുകള് അച്ചടക്കം, കാര്ക്കശ്യം, സ്ഥിരത, കൃത്യമായ ചട്ടക്കൂട് തുടങ്ങിയ വാക്കുകളാണ്. എന്നാല്, ഇക്കൂട്ടത്തിലേക്ക് അല്പം തമാശ കൂടി ഇടകലര്ത്താന് കഴിഞ്ഞാല് കുറച്ചുകൂടി സന്തോഷമുള്ള കുട്ടികളായി നിങ്ങളുടെ മക്കളെ
Results 1-25 of 986
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.