ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പരീക്ഷാക്കാലം ഇനി ടെൻഷൻ ഫ്രീ ആക്കിയാലോ? പരീക്ഷ അടുക്കുമ്പോഴേക്കും കുട്ടികളേക്കാള്‍ ടെന്‍ഷന്‍ മാതാപിതാക്കള്‍ക്കാവും പ്രത്യേകിച്ചും അമ്മമാർക്ക്. എങ്ങനെ ടെന്‍ഷനെ അകറ്റി നിര്‍ത്തി പരീക്ഷക്ക് മുന്‍പുള്ള സമയം ഫലപ്രദമായി വിനിയോഗിക്കാനാകും എന്നതിന് ചില ഉദാഹരണങ്ങള്‍ നോക്കാം. ഇത് നിങ്ങള്‍ക്ക് സഹായകമാകുന്നതിനൊപ്പം നിങ്ങളുടെ കുട്ടികൾക്കും ഗുണം ചെയ്യും.

∙ പഠനത്തിന് നിശ്ചിതമായ സമയക്രമം ഉണ്ടാക്കുക
പഠനസമയത്തിന്‍റെ ദൈര്‍ഘ്യം കൂട്ടുന്നത് പരീക്ഷക്കാലത്ത് ചിലപ്പോള്‍ വിപരീത ഫലം സൃഷ്ടിച്ചേക്കാം. അതിനാല്‍ നിലവില്‍ കുട്ടി പഠിക്കാനുപയോഗിക്കുന്ന സമയത്തെ ഫലപ്രദമായി തരം തിരിക്കുക. കുട്ടി പഠിക്കുന്ന സമയം തീരം കുറവാണങ്കില്‍ രണ്ട് മണിക്കൂര്‍ കൂടി പഠനത്തിനായി ഇതോടൊപ്പം ചേര്‍ക്കാം. പഠിക്കുന്നത് എല്ലാ ദിവസവും ഒരേ സമയങ്ങളിലാക്കുക. ഇത് പഠനം ഒരു ശീലമായി മാറ്റാന്‍ സഹായിക്കും. കുട്ടികള്‍ക്ക് ഒരു വിഷയം പഠിക്കാന്‍ പ്രത്യേക സമയം ഉപയോഗിക്കുന്നത് തലേ ദിവസത്തെ ഓര്‍മ്മ നന്നായി നിലനിര്‍ത്താനും സഹായിക്കും. ഇത് റിവിഷന്‍ എളുപ്പമാക്കും.

∙ ഇടവേളകള്‍ അനിവാര്യമാണ്
ഒരു വിഷയത്തിന്‍റെ അന്നേ ദിവസത്ത ക്വാട്ട തീര്‍ന്നാല്‍ അല്ലെങ്കില്‍ സമയം തീര്‍ത്താന്‍ ഉടന്‍ അടുത്ത ബുക്കെടുത്ത് കൈയ്യില്‍ കൊടുക്കേണ്ട. ഇടവേള കുട്ടിക്ക് നല്‍കുക. ഇത് മനസ്സിനെ ഫ്രഷാക്കാന്‍ കുട്ടികളെ സഹായിക്കും. ഒപ്പം അവര്‍ പഠിച്ച് കഴിയുമ്പോള്‍ അവരെ അഭിനന്ദിക്കുക. അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി നല്‍കാം. ഇതെല്ലാം പഠനത്തിന്‍റെ ആലസ്യത്തില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ സഹായിക്കും.

∙ കുട്ടികളുടെ കൂടി താല്‍പ്പര്യം പരിഗണിക്കുക
കുട്ടികള്‍ക്ക് തീരെ സഹിക്കാന്‍ വയ്യാത്ത കാര്യമാണ് അവരുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നത്. നിവൃത്തിയില്ലാത്തെ അവര്‍ മിക്കപ്പോഴും സഹിക്കുന്ന ഈ കൈ കടത്തലിനോടുള്ള പ്രതിഷേധം അവര്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുക നിസ്സഹകരണത്തിലൂടെയാകും. പഠനത്തിന്‍റെ കാര്യത്തില്‍ അതിനാല്‍ അവരില്‍ അടിച്ചമര്‍ത്തലുകള്‍ നടത്തേണ്ടതില്ല. അവരുടെ അഭിപ്രായം കൂടി പരിഗണിച്ച് ടൈം ടേബിളും പഠനക്രമവും, പഠന രീതിയും തയ്യാറാക്കാം. അവര്‍ക്ക് താല്‍പ്പര്യമുള്ള എളുപ്പമുള്ള വിഷയങ്ങള്‍ പഠിക്കേണ്ട രീതിയും വിഷമമുള്ളവ പഠിക്കേണ്ട രീതിയും വ്യത്യസ്തമായിരിക്കും. ഒപ്പം എങ്ങനെ നിങ്ങള്‍ അവരുടെ പഠനത്തില്‍ ഇടപെടണം എന്നുള്ളതിലും അവരുടെ അഭിപ്രായം തേടാവുന്നതാണ്. പഠിപ്പിക്കേണ്ടതുണ്ടോ, അതോ ചോദ്യോത്തര രീതിയില്‍ പഠിക്കാന്‍ അവരെ സഹായിച്ചാല്‍ മതിയോ, ഇതെല്ലാം കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താനും സഹായിക്കും.

∙പഠനത്തിന്‍റെ ഇടവേളകള്‍ രസകരമാക്കാം
പഠനം ടൈം ടേബിളനുസരിച്ച് മുന്നോട്ട് പോകുമ്പോഴും അതില്‍ താല്‍പ്പര്യം നഷ്ടപ്പെടാതിരിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. ഇടദിവസങ്ങളിൽ അവരെ പുറത്തേക്ക് കൊണ്ടുപോകാം. സിനിമക്കോ, മറ്റ പരിപാടികള്‍ക്കോ, ആഘോഷങ്ങള്‍ക്കോ അവരെ കൂട്ടാം. ഇത് അവരുടെ മനസ്സില്‍ അധിക സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാന്‍ സഹായിക്കും

English Summary:

Exam Stress Got You Down? 4 Super Tips for Parents to Help Kids Thrive

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com