ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കോഴിക്കോട് ∙ ഈസ്റ്റർ വിഷു ആഘോഷങ്ങളുടെ ഭാഗമായി മൈജി അവതരിപ്പിച്ച മൈജി വിഷു ബമ്പറിൽ 10 ലക്ഷം രൂപ ബമ്പർ സമ്മാനം. ഒന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 2 പേർക്ക്, രണ്ടാം  സമ്മാനം 2 ലക്ഷം രൂപ വീതം 2 പേർക്ക്, മൂന്നാം സമ്മാനം 1 ലക്ഷം രൂപ വീതം 10 പേർക്ക് എന്നീ  ഭാഗ്യസമ്മാനങ്ങൾക്കൊപ്പം ഓരോ പർച്ചേസിനും  ഭാഗ്യപരീക്ഷണങ്ങളില്ലാതെ സുനിശ്ചിത സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായി ആകെ അഞ്ച് കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് മൈജി വിഷു ബമ്പറിലൂടെ നൽകുന്നത്.

5,000 രൂപ മുതലുള്ള പർച്ചേസുകളിൽ സമ്മാനകൂപ്പൺ ലഭ്യമാകും. മൈജി വിഷു ബമ്പർ ഏപ്രിൽ 1 മുതൽ 20വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. മെയ് 3 ന് നടക്കുന്ന നറുക്കെടുപ്പിൽ വിജയികളെ പ്രഖ്യാപിക്കും.മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായി മൈജി ഓണം മാസ്സ് ഓണം സീസൺ 2, എക്സ് മാസ് സെയിൽ എന്നിവക്ക്  ലഭിച്ച വൻ ജനപിന്തുണയും വാഗ്ദാനം ചെയ്തിരുന്നത് പോലെ കാലതാമസം കൂടാതെ ഓണം സീസൺ, ക്രിസ്മസ് സീസൺ സമ്മാനങ്ങൾ കൃത്യസമയത്ത് വിതരണം ചെയ്തത് ഉപഭോക്തൃ ശ്രദ്ധ പിടിച്ചു പറ്റാൻ കാരണമായി.

120ൽ പരം ഷോറൂമുകളിലേക്ക് നടത്തുന്ന ബൾക്ക് പർച്ചേസിലെ ലാഭമാണ് സമ്മാനങ്ങളും ഡിസ്കൗണ്ടുകളും ഓഫറുകളുമായി ഉപഭോക്താക്കൾക്ക് മൈജി നൽകുന്നത്. ഉപഭോക്താക്കളുടെ സന്തോഷം മുൻനിർത്തി, മികച്ച ഓഫറുകളും ഒറിജിനൽ പ്രൊഡക്ടുകളും നൽകുന്നതാണ് മൈജിയെ എല്ലാവരുടെയും പ്രിയപ്പെട്ട ചോയ്സാക്കി മാറ്റുന്നത്.

കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ  വിൽക്കുന്നത് മൈജിയാണ്. കമ്പനികളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട്  ബൾക്കായി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ  മൈജിക്ക് കഴിയുന്നു. ഇതാണ് മൈജിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

കസ്റ്റമേഴ്സ് ഓരോ പ്രാവശ്യവും മൈജിയിൽ പർച്ചേസ് നടത്തുമ്പോൾ മൈജി മൈ പ്രിവിലേജ് റിവാർഡ് പോയിന്റുകൾ ലഭിക്കും. ഈ റിവാർഡ് പോയിന്റുകളുടെ അടിസ്ഥാനത്തിൽ തുടർ പർച്ചേസുകളിൽ ആകർഷകമായ ഓഫറുകൾ, വിലക്കിഴിവുകൾ എന്നിവ ലഭ്യമാകും. ഇക്കാരണത്താൽ ഈസ്റ്റർ വിഷു ഷോപ്പിങ് മൈജിയിലാക്കുന്നത് ഓരോ ഉപഭോക്താവിനെ സംബന്ധിച്ചും ഏറെ ഗുണകരമായിരിക്കുമെന്ന് മൈജി ചെയർമാൻ എ. കെ. ഷാജി അറിയിച്ചു.  

മൈജിയുടെ അതിവേഗ ഫിനാൻസ്, എക്സ്റ്റന്റഡ് വാറന്റി, മൈജി  പ്രൊട്ടക്ഷന്‍ പ്ലാൻ, മൈജി നൽകുന്ന എക്സ്ചേഞ്ച് ഓഫർ, ആപ്പിൾ   ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും വിദഗ്ദ്ധ ഹൈ ടെക്ക്  റിപ്പയർ  & സർവ്വീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും ഈ  വിഷുക്കാലത്തും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.

എവിടെ നിന്ന് വാങ്ങിയ ഏത് ഉത്പന്നത്തിനും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭ്യമാകും. ബ്രാൻഡുകൾ നൽകുന്ന വാറന്റി പീരിയഡ് കഴിഞ്ഞാലും  ഹോം അപ്ലയൻസസുകളിൽ ഇപ്പോൾ മൈജിയുടെ അഡീഷണൽ വാറന്റി ലഭ്യമാണ്. ഡിജിറ്റൽ ഗാഡ്ജറ്റുകൾ മോഷണം പോവുക, വെള്ളത്തിൽ വീണ് കേട്  പറ്റുക എന്നീ സന്ദർഭങ്ങളിൽ പരിരക്ഷ ലഭിക്കുന്ന മൈജിയുടെ പ്രൊട്ടക്ഷൻ പ്ലാനും ഇപ്പോൾ പ്രയോജനപ്പെടുത്താനുള്ള അവസരമാവുകയാണ് ഈ വിഷുക്കാലം. മൈജി വിഷു ബമ്പർ ഓഫറുകൾ  ഓൺലൈനിലും (www.myg.in)  ലഭ്യമാണ്. കുടുതൽ  വിവരങ്ങൾക്ക്: 9249 001 001

English Summary:

Win ₹10 lakh in the Myji Vishu Bumper! Myji offers massive prizes, discounts, and gifts this Easter-Vishu season. Shop now and enjoy amazing deals on mobiles, laptops, and more.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com