ലക്ഷ്യമിടുന്ന ഇരകളിൽ 95%ത്തെയും പിടികൂടും; ഒന്നൊന്നര വേട്ടക്കാരൻ

Mail This Article
ജീവിലോകത്തെ ഏറ്റവും നൈപുണ്യമുള്ള വേട്ടക്കാരൻ സിംഹവും പുലിയുമൊന്നുമല്ല. അത് ഡ്രാഗൺ ഫ്ലൈ എന്ന തുമ്പിയാണ്. ലക്ഷ്യമിടുന്ന ഇരകളിൽ 95 ശതമാനത്തെയും ഡ്രാഗൺ ഫ്ലൈ പിടികൂടും. ഈ വേട്ടയാടലുകളിൽ മിക്കതും സംഭവിക്കുന്നത് അന്തരീക്ഷത്തിലാണ്. ഇരയുടെ വേഗത്തെക്കാൾ അൽപം വേഗം കൂട്ടിപ്പറന്നാണ് ഡ്രാഗൺ ഫ്ലൈയുടെ വേട്ടരീതി.
വായുവിൽ പെട്ടെന്ന് ദിശമാറ്റാനും ഹെലികോപ്റ്ററുകൾ പോകുന്നതുപോലെ മുന്നോട്ടു ചലിക്കാനും ഇവയ്ക്കു കഴിവുണ്ട്. വലിയ കണ്ണുകൾ ഇരയെ മുകളിലും താഴെയുമൊക്കെ കണ്ടുപിടിക്കാനും സഹായിക്കുന്നു.സുതാര്യമായ ചിറകുകൾ, വലിയ കണ്ണുകൾ, നീളമുള്ള ശരീരം എന്നിവയാണ് പ്രത്യേകതകൾ. ഈ തുമ്പികൾ പൊതുവെ തടാകങ്ങൾ, നദികൾ, കുളങ്ങൾ എന്നിവയ്ക്കരികിലൊക്കെയാണ് കാണപ്പെടുന്നത്.