തുർക്കിയിൽ പ്രതിപക്ഷത്തിന്റെ പ്രധാന നേതാവ് എക്രം ഇമാമോഗ്ലുവിനെ അഴിമതിക്കുറ്റം ചുമത്തി ജയിലിൽ അടച്ചതോടെ ആരംഭിച്ച പ്രക്ഷോഭം അതിശക്തമായി തുടരുകയാണ്. അധികാരം നിലനിർത്താൻ രാഷ്ട്രീയ പാർട്ടികൾ പല അടവുകളും പയറ്റിയതിനു ലോകം സാക്ഷിയാണെങ്കിലും ഇത്തരത്തിൽ എതിരാളികളെ ജയിലിടച്ച് ജയമുറപ്പിക്കുന്നവർ അപൂർവമാണ്. കുപ്രസിദ്ധിയുടെ ആ പട്ടികയിലേക്കാണ് എർദൊഗാൻ സ്വന്തം പേര് ചേർത്തിരിക്കുന്നത്.
പ്രതിപക്ഷത്തെയും ജനാധിപത്യത്തെയും അടിച്ചമർത്തുന്നത് വൻ ജനരോഷത്തിനു കാരണമാകുമെന്നറിഞ്ഞിട്ടും എർദൊഗാൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതെന്തിനാണ്? തുർക്കിയുടെ ചരിത്രത്തിലൂടെയും വർത്തമാന രാഷ്ട്രീയത്തിലൂടെയും സഞ്ചരിച്ച് വിശദമാക്കുകയാണ് ‘ഗ്ലോബൽ കാൻവാസ്’ കോളത്തിൽ ഡോ. കെ.എൻ.രാഘവൻ.
ഇസ്തംബുൾ മേയർ എക്രം ഇമാമോഗ്ലുവിനെ തടവിലാക്കിയതിൽ പ്രതിഷേധിച്ച് തുർക്കിയിൽ റിപബ്ലിക്കൻ പീപ്പിൾ പാര്‍ട്ടി നടത്തിയ പ്രതിഷേധത്തിൽനിന്ന്. മാർച്ച് 29ലെ ചിത്രം (Photo by Ed JONES / AFP)
Mail This Article
×
ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് തങ്ങളില്‍ നിക്ഷിപ്തമായിട്ടുള്ള പരമാധികാരം വിനിയോഗിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പുകള്‍. നിയമാനുസൃതമായ കാലയളവില്‍ നടക്കുന്ന ഈ പ്രക്രിയയെ നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും വളരെ ഗൗരവത്തോടെ കാണുന്നു. ജനങ്ങളുടെ ശക്തിയെ കുറിച്ച് കൃത്യമായ ധാരണയുള്ളതു കൊണ്ടാകാം ഒരുവിധം എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഭരണകര്‍ത്താക്കള്‍ ഭയാശങ്കകളോടെയാണ് തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാറുള്ളത്. തിരഞ്ഞെടുപ്പു ജയിക്കാനായി തങ്ങളുടെ നേട്ടങ്ങൾ പെരുപ്പിച്ചു കാണിക്കുകയും എതിരാളികളെ ഇകഴ്ത്തുകയും ബാലറ്റ് പെട്ടികൾ പിടിച്ചെടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികളുടെ പല തന്ത്രങ്ങൾക്കും ഇതിനകം ലോകം സാക്ഷിയായിട്ടുണ്ട്.
എന്നാല്‍ തങ്ങള്‍ ഭയക്കുന്ന എതിരാളികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാനായി അവർക്കുനേരെ ആരോപണങ്ങള്‍ ഉന്നയിച്ചും അവര്‍ക്കെതിരെ നിയമ നടപടികളെടുത്ത് അവരെ മത്സരരംഗത്ത് നിന്നും പൂര്‍ണമായും മാറ്റി നിര്‍ത്തുക എന്നത് അധികമാരും ഉപയോഗിക്കാത്ത ഒരു ‘പൂഴിക്കടകന്‍’ ആയിരുന്നു. എന്നാൽ ഇങ്ങനെയൊരു നടപടിയെടുത്ത് പ്രതിയോഗിയെ അഴിക്കുള്ളിലാക്കിയ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ പോയ വാരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു.
തുര്‍ക്കിയിലെ പ്രധാന പട്ടണമായ ഇസ്തംബുൾ
English Summary:
Tayyip Erdogan's imprisonment of his rival, Istanbul Mayor Imamoglu, sparks widespread protests in Turkey.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.