'അമ്പടാ, ഇവനാള് കില്ലാടി തന്നെ'; പാട്ടിന് കറക്ട് ടൈമിംഗിൽ താളമിട്ട് ഉയിരും ഉലകും; വിഡിയോ പങ്കുവെച്ച് വിക്കി

Mail This Article
തെന്നിന്ത്യൻ താരം നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റേറെയും ഇരട്ടക്കുട്ടികളാണ് ഉയിരും ഉലകും. മാതാപിതാക്കൾക്ക് ഒപ്പം ഒരു കാർ യാത്രയിലാണ് ഇരുവരും. കാർ പതിയെ മുന്നോട്ട് നീങ്ങുന്നു. വണ്ടിയുടെ പിൻസീറ്റിലാണ് അച്ഛനൊപ്പം മക്കളും ഇരിക്കുന്നത്. യാത്ര കൂടുതൽ അടിപൊളിയാക്കാൻ ‘ചുട്ടമല്ലി’ പാട്ടുമുണ്ട്. പാട്ട് സ്പീക്കറിൽ കേട്ടു കൊണ്ടിരിക്കുമ്പോൾ അതിന് താളം പിടിക്കുകയാണ് ഉയിരും ഉലകും. പാട്ടിലെ ഹുക്ക് ഭാഗം തുടങ്ങുമ്പോൾ അതിൽ അനിരുദ്ധിന്റെ 'അഹ്' എന്നൊരു ഭാഗമുണ്ട്. ആ ഭാഗം എത്തുമ്പോൾ കൃത്യസമയത്ത് ആണ് ഉയിരും ഉലകും 'അഹ്' ഇടുന്നതാണ് വിഘ്നേഷ് പങ്കുവെച്ചിരിക്കുന്ന വിഡിയോയിൽ ഉള്ളത്.
നിമിഷനേരം കൊണ്ടാണ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. പാട്ട് തുടങ്ങുമ്പോൾ റോഡിലെ പല കാഴ്ചകളിലേക്കും ഇരുവരുടെയും ശ്രദ്ധ പോകുന്നുണ്ട്. അപ്പോൾ, വിഘ്നേഷ് മക്കളോട് റെഡി, റെഡി എന്ന് പറയുന്നുണ്ട്. ഏതായാലും അനിരുദ്ധിന്റെ 'അഹ്' ഭാഗമാകുമ്പോൾ അതേസമയത്ത് തന്നെ മക്കളും ഓമനത്വം നിറഞ്ഞ 'അഹ്' ശബ്ദം നൽകുകയാണ്.
'റിഥം, ടൈമിംഗ്, മ്യൂസിക് ആണ് നമുക്ക് ഉയിരും ഉലഗും, ജീവിതം മുഴുവനും' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ വിഘ്നേഷ് ശിവൻ പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് വിഡിയോ ഇന്റർനെറ്റ് കീഴടക്കി. 'അഹ്' വളരെ ഓമനത്വം നിറഞ്ഞത് ആയിരുന്നെന്ന് നിരവധി പേരാണ് കമന്റ് ബോക്സിൽ കുറിച്ചത്. അതേസമയം, അനിരുദ്ധിനും ഇത് അഭിമാനനിമിഷം ആണെന്ന് കമന്റ് ബോക്സിൽ ഒരാൾ കുറിച്ചു. ഉയിരിനെയും ഉലഗിനെയും സ്നേഹം കൊണ്ട് മൂടുകയാണ് ആരാധകർ.
ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിന്റേത് ദൈവിക് എന്‍. ശിവ എന്നുമാണ്. ഇതിൽ ‘എൻ’ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്. 2022 സെപ്റ്റംബർ 26 നായിരുന്നു നയൻ താര വിഘ്‌നേഷ് ദമ്പതിമാർക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾ പിറന്നത്.