‘മുംബൈ ക്ലാസിക്കോ’ ജയിച്ച് റയൽ; കാർലോസ് പുയോൾ നയിച്ച ബാർസിലോനയെ 2–0ന് തോൽപ്പിച്ചു

Mail This Article
നവിമുംബൈ ∙ സ്പാനിഷ് ഫുട്ബോൾ ക്ലബ്ബുകളായ റയൽ മഡ്രിഡിന്റെയും ബാർസിലോനയുടെയും ഇതിഹാസ താരങ്ങൾ ഏറ്റുമുട്ടിയ ‘എൽ ക്ലാസിക്കോ’ പ്രദർശന മത്സരത്തിൽ റയലിനു വിജയം (2–0). ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫെർണാണ്ടോ മോറിയന്റസ്, ഡേവിഡ് ബാരൽ ടോറസ് എന്നിവരാണു റയലിനായി ഗോളുകൾ നേടിയത്.
ലൂയി ഫിഗോ, മൈക്കൽ ഓവൻ, പെപ്പെ, മോറിയന്റസ്, ഫ്രാൻസിസ്കോ പാവോൺ തുടങ്ങിയവർ അണിനിരന്ന റയൽ മഡ്രിഡ് ടീമിന്റെ ക്യാപ്റ്റൻ മുൻ ഫ്രഞ്ച് താരം ക്രിസ്റ്റ്യൻ കരേംബ്യു ആയിരുന്നു.
മറുവശത്ത് കാർലോസ് പുയോളിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ബാർസിലോന ടീമിൽ ചാവി, റിവാൾഡോ, ജോസ് എഡ്മിൽസൻ, ഫ്രാങ്ക് ഡി ബോവർ, പാട്രിക് ക്ലൈവർട്ട് തുടങ്ങിയവരാണുണ്ടായിരുന്നത്. പ്രിയതാരങ്ങളെ കാണാൻ ഗാലറി നിറയെ കാണികളെത്തിയിരുന്നു.