ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ 'വിൽ & ട്രസ്റ്റ്' സെമിനാർ

Mail This Article
ഷിക്കാഗോ ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മെൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ 'വിൽ & ട്രസ്റ്റ്' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അമേരിക്കയിലെ പ്രത്യേക ജീവിത സാഹചര്യങ്ങളിലും നിയമപരമായ നടപടിക്രമങ്ങളിലും വിൽപത്രം തയ്യാറാക്കുന്നതിന്റെ രീതികളും അതിലെ പോരായ്മകളും, ആ കുറവുകൾ പരിഹരിക്കാൻ സഹായിക്കുന്ന ട്രസ്റ്റ് രൂപീകരണത്തെക്കുറിച്ചുള്ള വിവരങ്ങളുമാണ് സെമിനാറിൽ പ്രധാനമായും ചർച്ച ചെയ്തത്.
ഷിക്കാഗോയിലെ മലയാളി സമൂഹത്തിൽ അറിയപ്പെടുന്ന അഡ്വ. ദീപാ പോൾ സെമിനാർ നയിക്കുകയും, പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. സാധാരണയായി തയ്യാറാക്കുന്ന വിൽപത്രങ്ങൾ നടപ്പിലാക്കുമ്പോൾ, മരണശേഷം ഉണ്ടാകാവുന്ന നിയമപരമായ കാലതാമസവും കോടതി നടപടികളിലെ ചെലവും സെമിനാറിൽ വിശകലനം ചെയ്തു.



ഇവയ്ക്ക് ഒരു പരിഹാരമായി നിലവിലുള്ള വിവിധ തരം ട്രസ്റ്റുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അഡ്വ. ദീപാ പോൾ പങ്കുവെച്ചു. മെൻ മിനിസ്ട്രി കോഓർഡിനേറ്റർ പോൾസൺ കുളങ്ങര സ്വാഗതം ആശംസിച്ചു. സിബി കൈതക്കത്തൊട്ടിയിൽ നന്ദി പ്രകാശിപ്പിച്ചു. വികാരി ഫാ. സിജു മുടക്കോടിയിൽ, പാരിഷ് സെക്രട്ടറി സിസ്റ്റാർ ഷാലോം എന്നിവരോടൊപ്പം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറ, ലൂക്കാച്ചൻ പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തികുന്നേൽ എന്നിവർ സെമിനാറിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി
(വാർത്ത: അനിൽ മറ്റത്തിക്കുന്നേൽ)