ഹിന്ദിക്കാർക്കിത് താലി, ഇഷ്മില്ലാത്തവർ ഇതിനെ ചാവലെന്നു വിളിക്കും. പക്ഷേ, അന്യനാട്ടിൽ ദാലും റൊട്ടിയും കഴിച്ചു മടുത്തവർക്കിടയിൽ ഇതിനൊരു പേരേയുള്ളൂ, വീട്ടിലെ ഊണ്! ഇന്ത്യാഗേറ്റിനരികിൽ ഉച്ചസമയത്ത് വിശപ്പിന്റെ വിളിയുമായെത്തുന്നവർക്ക് മുന്നിൽ ഒന്നാന്തരം ഒരു ഊണ്. കുത്തരിച്ചോറിനു നടുവിലേക്ക് ഒഴുകിപ്പരുക്കുന്ന കുറുകിയ സാമ്പാറും അതിനു ചുറ്റും തോരനും അച്ചാറും പപ്പടവും ചമ്മന്തിയും ഒക്കെയായി തനി നാടൻ ഊണ്. വെറും 70 രൂപ മാത്രമുള്ള ഈ കേരള ‘താലി’ കഴിക്കാൻ മലയാളികളല്ലാത്തവരും തിരക്കുകൂട്ടുന്നു. സ്പെഷലായി നാടൻ മീൻ കറിയും മീൻ പൊരിച്ചതും ചിക്കൻ ഫ്രൈ, റോസ്റ്റ് എല്ലാം അരികിലെത്തും. ഊണ് കഴിച്ച് വയറു നിറഞ്ഞവരുടെ മനസ്സ് നിറയ്ക്കാൻ മിക്ക ദിവസങ്ങളിലും പായസവുമുണ്ട്. കുടുംബശ്രീയുടെ കഫെ ഇവിടെ തുടങ്ങിയിട്ട് ഈ വിഷുവിന് മൂന്നരമാസമാകുന്നു. ഇതിനോടകം ഇന്ത്യാഗേറ്റ് കാണാനെത്തുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളടക്കമുള്ളവരുടെ ഇഷ്ട രുചി കേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു. ഇന്ത്യാഗേറ്റ് കാണാനെത്തുന്നവർക്കും ഇവിടെ ഡ്യൂട്ടിയിലുള്ള സൈനിക, അർധസൈനിക ഉദ്യോഗസ്ഥർക്കും പരിസരത്തെ മന്ത്രാലയങ്ങളിലും ഓഫിസുകളിലുമുള്ള മലയാളികൾ അടക്കമുള്ളവർക്കും കുടുംബശ്രീ കഫെ ഒരാശ്വാസമാണ്.

loading
English Summary:

Kudumbashree Cafe serves authentic Kerala Food near India Gate, Authentic Kerala Food at Affordable Prices in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com