ADVERTISEMENT

‘എമ്പുരാൻ’ സിനിമയ്ക്ക് മാധ്യമങ്ങൾ കൊടുക്കുന്ന അമിത പ്രാധാന്യത്തെ രൂക്ഷമായി വിമർശിച്ച് ജഗതിയുടെ മകൾ പാർവതി ഷോൺ. ‘എമ്പുരാൻ’ വിവാദം ഒരു മാർക്കറ്റിങ് തന്ത്രം മാത്രമാണെന്നും ഇതിനു പിന്നാലെ നടക്കാൻ നാണമില്ലേ എന്നും പാർവതി ചോദിക്കുന്നു.

‘‘ചെറിയൊരു കാര്യം ഓർമിപ്പിക്കാനാണ് ഇവിടെ വന്നത്. പത്ര മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വീക്ഷിക്കുമ്പോഴും അവിടെയെല്ലാം ‘എമ്പുരാൻ’ സിനിമ മാത്രമാണ്. അതായത് ഒരു ശരാശരി സിനിമയുടെ വിശേഷണം മാത്രമേ ഒള്ളൂ. ആവശ്യമുള്ളവർ സിനിമ പോയി കാണൂ, ഇല്ലാത്തവർ കാണണ്ട.

ഇതൊക്കെ ഒരു മാർക്കറ്റിങ് ബിസിനസ്സ് ആണ്. നമ്മുടെ നാട്ടിൽ, ഈ രാജ്യത്ത് മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് ചർച്ച ചെയ്യാൻ. ഇതൊരു സംഭവമാണോ എനിക്കറിയില്ല, ഈ പത്ര മാധ്യമങ്ങളൊക്കെ എന്തിന്റെ പിന്നാലെയാണ്. നേരാംവണ്ണം ഒരു മൂത്രപ്പുരപോലും ഈ നാട്ടിൽ ഇല്ല. 

നാണമില്ലേ ഇതിന്റെ പിന്നാലെ നടക്കാൻ, ഇതിലുള്ള ബുദ്ധിമാന്മാരൊക്കെ അവരവരുടെ കുടുംബത്തിനുവേണ്ടി ഇഷ്ടംപോലെ പൈസ ഉണ്ടാക്കുന്നുണ്ട്. അല്ലേ, അതവർക്കു കൊള്ളാം. നമുക്കെന്തു നേട്ടം ഇതിനു പിന്നാലെയൊക്കെ നടന്നിട്ട്. പത്ര മാധ്യമങ്ങൾ ആവശ്യമില്ലാത്ത പ്രാധാന്യം ഇതിനു കൊടുക്കുന്നതു കാണുമ്പോൾ കഷ്ടം തോന്നുന്നു. എന്തെല്ലാം കാര്യങ്ങളുണ്ട് ഈ നാട്ടിൽ‍.’’–പാര്‍വതിയുടെ വാക്കുകൾ.

English Summary:

Parvathy Shone, Jagathy's daughter, strongly criticized the excessive media attention given to the movie 'Empuraan'.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com