‘‘കുട്ടികളിലെ മാനസിക സമ്മർദം ഇല്ലാതാക്കണം. അതിന് സൂംബ ഡാൻസ് ഗുണം ചെയ്യും’’– കഴിഞ്ഞ ദിവസം ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളാണിത്. വെറുതെ പറഞ്ഞുപോവുക മാത്രമല്ല, അപ്പോൾതന്നെ, അടുത്ത അധ്യയന വർഷം മുതൽ പദ്ധതി നടപ്പിലാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നിർദേശവും നൽകി. മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ നടപ്പാക്കുമെന്ന് ശിവൻകുട്ടിയും വ്യക്തമാക്കി. നമ്മുടെ സ്കൂളുകളിൽ സൂംബ നൃത്തച്ചുവടുകൾ നിറയാൻ അധികം വൈകില്ലെന്നു ചുരുക്കം. സമ്മർദം ഇല്ലാതാക്കാൻ സൂംബ അത്ര നല്ലതാണോ? മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പലരും ചിന്തിച്ച കാര്യമാണത്. എന്നാൽ സമ്മർദവും ഉൽകണ്ഠയും കുറച്ച്, സന്തോഷവും ആത്മവിശ്വാസവും വർധിപ്പിക്കാൻ സൂംബപോലുള്ള നൃത്തങ്ങൾക്ക് കഴിയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. സൂംബയുടെ പേരു പോലും കൃത്യമായി അറിയാതെയാണ് മുഖ്യമന്ത്രി അതിനെപ്പറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. പക്ഷേ മുഖ്യമന്ത്രിക്ക് സൂംബ അത്ര പരിചിതമല്ലെങ്കിലും കേരളത്തിൽ ഈ നൃത്തരൂപം പോപ്പുലറാണ്. മലയാളികൾ ഫിറ്റ്നസ് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതോടെ സൂംബപോലുള്ള നൃത്തവും വ്യായാമവും ഒത്തുചേർന്ന ഫിറ്റ്‌നസ് പ്രോഗ്രാമുകൾക്ക് ആരാധകരും ഏറെയാണ്. കഠിനമേറിയ വ്യായാമ മുറവേണ്ട, ആസ്വദിച്ച് ചെയ്യാം, സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കുന്ന മൂഡാണ്. ആർ‌ക്കും സൂംബ ഇഷ്ടപ്പെട്ടുപോകാൻ ഇതൊക്കെ പോരേ കാരണങ്ങൾ? ജിമ്മുകളിൽനിന്ന് സ്കൂളുകളിലേക്ക് സൂംബ എത്തുമ്പോൾ സംഭവം കളറാകും. യഥാർഥത്തിൽ എന്താണ് ഈ സൂംബ ഡാൻസ്? എങ്ങനെ സൂംബ ഫിറ്റ്നസ് പദ്ധതികളിൽ ഇടം നേടി? സൂംബ ചെയ്താൽ മാനസിക സമ്മർദം കുറയുമോ? കുട്ടികൾക്ക് അത് എത്രമാത്രം ഗുണപ്രദമാണ്? വിശദമായറിയാം.

loading
English Summary:

How Zumba Dance is a Beneficial Fitness Program that Significantly Reduces Stress and Maintain Health?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com