നീന്തൽ താരം മുങ്ങിമരിക്കുന്നു, മീൻപിടിത്തക്കാർ കടലിൽ മുങ്ങിമരിക്കുന്നു, യാത്രികൻ റോഡിലെ ഗട്ടറിൽ വീണു മരിക്കുന്നു, റോഡപകടം ഒടുവിൽ മുങ്ങിമരണമാകുന്നു... വെള്ളത്തിനടിയിൽ എന്താണു സംഭവിക്കുന്നത്?
പോസ്റ്റ്മോർട്ടത്തിൽ ‘അക്കാര്യം’ കണ്ടെത്തിയതുകൊണ്ടാണ് ഒരു കേസിൽ, ഒപ്പം കുളിച്ചവർതന്നെ കൊലപാതക കേസിൽ പ്രതിയാകാതെ രക്ഷപ്പെട്ടത്. മുങ്ങിമരണവും കൊലപാതകവും തമ്മിലുള്ള അകലം അത്ര മാത്രം.
‘മോർച്ചറിയിൽ മുങ്ങിമരണം മൂലം ഓരോ മൃതദേഹങ്ങൾ എത്തുമ്പോഴും എനിക്കു തോന്നും ഇവ നമുക്ക് ഒഴിവാക്കാവുന്നതായിരുന്നില്ലേയെന്ന്. അങ്ങനെയാണ് ഞാൻ ആ പഠനം നടത്തിയത്’. മുങ്ങിമരണങ്ങളെ കുറിച്ച് അടുത്തു കണ്ടിട്ടുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതുകയാണ് ‘ഡെഡ് കോഡിങ്’ കോളത്തിൽ ഡോ. പി.ബി. ഗുജ്റാൾ.
മലമ്പുഴ ഡാമിലിറങ്ങി കളിക്കുന്ന കുട്ടി. വഴുക്കലുള്ള പാറകളിലിരുന്നു കളിക്കുന്നതും നടക്കുന്നതും അപകടകരമാണ്. (ഫയൽ ചിത്രം: മനോരമ)
Mail This Article
×
സംസ്ഥാന തലത്തിൽ നീന്തലിൽ വിജയി, മരണകാരണം മുങ്ങിമരണം’ ഈ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ? പെട്ടിട്ടുണ്ടെങ്കിൽത്തന്നെ ആശ്ചര്യത്തോടെയല്ലാതെ എങ്ങനെ അതു വായിക്കും!
നീന്താൻ അറിയുന്നവർ മുങ്ങി മരിക്കില്ലെന്ന മിഥ്യധാരണയോടെയാണ് നാം പലപ്പോഴും ജലാശയങ്ങളിലേക്ക് ഇറങ്ങുന്നത്. ‘എടുത്തുചാടരുത്, മരണക്കയമാകാം മുന്നിലെന്നു’ പറഞ്ഞു തരാനും ആരും ഒപ്പമുണ്ടായിരിക്കില്ല. നീന്തലറിയാത്ത ഒരാൾ വെള്ളത്തിൽ വീണു മൂന്ന് മിനിറ്റികം രക്ഷകരെത്തിയില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഞെട്ടിപ്പിക്കുന്നതാണ് മറ്റൊരു കണക്ക്. ഒരു വർഷം രണ്ടുലക്ഷത്തിലധികം പേർ ലോകത്ത് മുങ്ങിമരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീന്തുമ്പോഴും സ്വനപേടകത്തിലേക്ക് വെള്ളമെത്തുന്നുണ്ട്. അതും ജീവൻ അപഹരിക്കുന്നുണ്ടെന്ന് നാം അറിയണം. മോർച്ചറിയിൽ എന്റെ മുന്നിൽ എത്തുന്നതിൽ നല്ലൊരു പങ്കും ഇത്തരം മുങ്ങിമരണം വഴിയാണ്. ആ മൃതദേഹങ്ങൾ എന്നോടു പറഞ്ഞ പല കാര്യങ്ങളുണ്ട്, അല്ലെങ്കിൽ അവരെ കണ്ടപ്പോൾ എനിക്കു തോന്നിയ ചില കാര്യങ്ങൾ. ഇത്തവണ അതാണ് പങ്കുവയ്ക്കാനുള്ളത്.
English Summary:
Neurogenic Shock: A Silent Killer in Drowning Accidents - Dead Coding by Dr.Gujral
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.