ഹമ്പോ, എന്താ എനർജി! ആറാടി സാനിയ ഇയ്യപ്പനും റംസാൻ മുഹമ്മദും; മില്യനടിച്ച് വിഡിയോ

Mail This Article
തരംഗമായ ‘പീലിങ്സ്’ പാട്ടിനു ചുവടുവച്ച് അഭിനേതാക്കളും നർത്തകരുമായ സാനിയ ഇയ്യപ്പനും റംസാൻ മുഹമ്മദും. വെക്കേഷൻ ഹോം റെന്റൽ സർവീസ് ആയ ഓ സ്റ്റേയ്സ് ആണ് ഇരുവരുടെയും നൃത്ത പ്രകടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
സാനിയയുടെയും റംസാന്റെയും എനർജറ്റിക് ഡാൻസ് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. ഇരുവരുടെയും മെയ്‌വഴക്കം കണ്ട് അതിശയിക്കുകയാണ് കാണികൾ.
അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2ലെ ഗാനമാണ് ‘പീലിങ്സ്’. ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയിരിക്കുന്നു. സിജു തുറവൂർ ആണ് പാട്ടിന്റെ മലയാളം പതിപ്പിനു വരികൾ കുറിച്ചത്. ശങ്കർ ബാബു, ലക്ഷ്മി ദാസ എന്നിവർ ചേർന്നു ഗാനം ആലപിച്ചു.