വീണ്ടും ഇവിടേക്ക് വരും; ഇരിങ്ങോൽക്കാവ് ദേവീ ക്ഷേത്രത്തിൽ ഹണി റോസ്

Mail This Article
ഇരിങ്ങോൾ കാവ് ദേവീ ക്ഷേത്രത്തിൽ സിനിമ താരം ഹണി റോസ്. സമൂഹമാധ്യമങ്ങൾ വഴിയും സുഹൃത്തുക്കൾ വഴിയുമാണ് ഈ ക്ഷേത്രത്തെ കുറിച്ചറിഞ്ഞതെന്നും മറ്റൊരു യാത്രാമധ്യേ ഇവിടെ എത്തിയതിനാൽ ക്ഷേത്രത്തിൽ പ്രവേശിക്കുന്നില്ലന്നും മറ്റൊരു ദിവസം ദർശനത്തിനായി മാത്രം എത്താമെന്നും ഹണി റോസ് അറിയിച്ചതായി ക്ഷേത്ര അധികൃതർ പറഞ്ഞു. തിരിച്ചറിയാനാകാത്ത വിധം പ്രത്യേക ഷാളും മാസ്ക്കും ധരിച്ചാണ് ഹണി റോസ് എത്തിയത്. ക്ഷേത്രത്തിന്റെ ഐതീഹ്യം ഉൾപ്പടെ ഉള്ള കാര്യങ്ങൾ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ സദാനന്ദനും അനന്തുവും പറഞ്ഞു കൊടുത്തു. ഈ ക്ഷേത്രത്തിൽ എത്തിയപ്പോൾ വളരെ പ്രത്യേകത തോന്നി,ഭഗവതിയെ ദർശിക്കാൻ മാത്രം ഒരു ദിവസം എത്തിച്ചേരാമെന്നും ഹണി റോസ് പറഞ്ഞു.

ഇരിങ്ങോൽക്കാവ് ദേവീ ക്ഷേത്രം
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ സ്ഥിതി ചെയ്യുന്ന കീഴില്ലത്തു നിന്ന് 4 കിലോമീറ്റർ ദൂരമുണ്ട് ഇരിങ്ങോൽക്കാവിലേക്ക്.കാടിനെ അറിഞ്ഞു വേണം അമ്പലമുറ്റത്തെത്താൻ. കാടിനുള്ളിലേക്ക് കടക്കുമ്പോള്‍ മുതൽ ഇത് ക്ഷേത്രമാണെന്നുള്ളത് വിശ്വാസമാണ്. വാലായ്മയുണ്ടെങ്കിൽ നാട്ടുകാർ ഗേറ്റിനകത്തേക്കു കടക്കില്ല. അത്ര പരിപാവനമായാണ് മരങ്ങളെ കാണുന്നത്. കാരണവുമുണ്ട്.കൃഷ്ണസോദരിയാണ് ഇവിടത്തെ ദേവി എന്നാണ് സങ്കൽപം. ദേവകിയുടെ എട്ടാമത്തെ സന്താനം കംസനെ വധിക്കും എന്ന് അശരീരിയുണ്ടായതോടെ വസുദേവരെയും ദേവകിയെയും കംസന്‍ തടവിലാക്കി. അവർക്കുണ്ടായ കുഞ്ഞുങ്ങളെ നിഷ്കരുണം വധിച്ചു കൊണ്ടിരുന്നു. ഒടുവില്‍ അലറി പെയ്യുന്ന പേമാരിക്കും കൊടുങ്കാറ്റിനും ഇടയിൽ രോഹിണി നാളിൽ എട്ടാമനായി സാക്ഷാൽ ശ്രീകൃഷ്ണന്‍ ജനിച്ചു. ദേവഹിതമനുസരിച്ച് വസുദേവർ അമ്പാടിയിലുള്ള നന്ദഗോപരുടെയും യശോദയുടെയും അടുത്ത് കുഞ്ഞിനെ ഏൽപ്പിച്ചു. അവർക്കു പിറന്ന പെൺകുഞ്ഞുമായി തിരികെയെത്തി.പിറ്റേ ദിവസം ‘എട്ടാമത്തെ കുഞ്ഞിനെ’ വധിക്കാൻ കംസനെത്തി. െപണ്‍കുഞ്ഞാണെന്നുള്ളതൊന്നും കംസനെ പിന്തിരിപ്പിച്ചില്ല. കാലില്‍ പിടിച്ച് ഉയർത്തി നിലത്തടിച്ചു കുഞ്ഞിനെ െകാല്ലാന്‍ ശ്രമിച്ചപ്പോള്‍, കുഞ്ഞ് കംസന്‍റെ കയ്യില്‍ നിന്നു തെന്നിമാറി ആകാശത്തേക്കുയര്‍ന്നു. േദവീെെചതന്യം ഒരു നക്ഷത്രം പോെല തിളങ്ങി. ആ വെളിച്ചം വീണ സ്ഥലത്ത് േദവി വസിക്കാന്‍ വന്നു എന്നാണ് വിശ്വാസം. ആ സമയത്ത് ആകാശത്തു നിന്ന് പുഷ്പവൃഷ്ടിയുണ്ടായി. അതില്‍ നിന്ന് ഈ കാണുന്ന മരങ്ങളെല്ലാം മുളപൊട്ടി വന്‍കാവായി രൂപപ്പെട്ടത്രേ. ദേവി വന്നിരുന്ന കാവ് ‘ഇരുന്നോൾ’ കാവായും പിന്നെ, ഇരിങ്ങോൽകാവായും മാറി.

മിക്ക ക്ഷേത്രങ്ങളിലും ഉപദൈവങ്ങൾ ഉണ്ടാകും. ഇവിടെ ഉപദേവതമാരില്ല. ഗണപതിയുടെ പ്രതിഷ്ഠയില്ലാത്തതു കൊണ്ട് എല്ലാ ക്ഷേത്രങ്ങളിലുമുണ്ടാകാറുള്ള ഗണപതിപൂജപോലും ഇവിടെയില്ല. ക്ഷേത്രത്തിനു ചുറ്റുമുള്ള മരങ്ങളാണ് ഭഗവതിയുടെ കാവലാൾ. മരങ്ങൾ മുറിക്കുയോ മറ്റേതെങ്കിലും രീതിയിൽ പരുക്കേൽപ്പിക്കുകയോ ചെയ്യില്ല. ആയുസ്സു കഴിഞ്ഞാൽ മരത്തിന് സ്വാഭാവികമായ ‘മരണം’ സംഭവിക്കും. നിലത്തു വീണ കൊമ്പോ മരമോ ആരും കൊണ്ടുപോകില്ല. ക്ഷേത്ര കാര്യങ്ങൾക്കു പോലും ഉപയോഗിക്കില്ല. ഒടുവിൽ മരം മണ്ണോടു ചേരുകയാണ് പതിവ്. വലുപ്പത്തിൽ കേരളത്തിൽ മൂന്നാമതാണെങ്കിലും നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കാവാണ് ഇരിങ്ങോൽക്കാവ്. പെരുമ്പാവൂർ മുനിസിപ്പല്‍ അതിര്‍ത്തിയില്‍ തന്നെയാണ് ക്ഷേത്രവും കാവും.കാടിനു നടുവിലെത്തിയപ്പോൾ കണ്ണടച്ചു നിൽക്കണം. മനസ്സിലേക്ക് ‘ശബ്ദമായി’ കാട് വളരുന്നതിന്റെ ഭംഗി അപ്പോഴേ അറിയാനാകൂ.
തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലാണ് ക്ഷേത്രം. ചടങ്ങുകളെല്ലാം പഴമയോടും ശുദ്ധിയോടുമാണ് തുടർന്നു വരുന്നത്. മറ്റിടങ്ങളിൽ കാണാത്ത ചില പ്രത്യേകതകളും ഇവിടെയുണ്ട്. ഭഗവതിക്ക് ഗന്ധം ഇഷ്ടമല്ല. അതുകൊണ്ട്, ഗന്ധമുള്ള പുഷ്പമോ പൂജാവസ്തുക്കളോ ഉപയോഗിക്കാറില്ല. ചെത്തി, തുളസി, താമര എന്നീ പുഷ്പങ്ങളല്ലാതെ മറ്റൊരു പൂവും പൂജയ്ക്കെടുക്കില്ല. സാമ്പ്രാണിത്തിരി പോലും ഇവിടെ കത്തിക്കില്ല. ഒന്നോ രണ്ടോ കർപ്പൂരം മാത്രം ദീപാരാധന സമയത്ത് ഉപയോഗിക്കും. അഭിഷേകത്തിന് ജലമല്ലാതെ മറ്റൊന്നും പാടില്ല എന്നാണ് ആചാരം. അതുകൊണ്ടു ക്ഷേത്രത്തിലേക്ക് മുല്ലപ്പൂ ചൂടി ആരെങ്കിലും വന്നാൽ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി പൂവ് മാറ്റിയിട്ടേ ദർശനത്തിനായി പ്രവേശിപ്പിക്കൂ. ഇവിടെ വിവാഹവും നടത്തില്ല. ദേവിയെ ബാലികയായി സങ്കൽപിച്ചിരിക്കുന്നതു കൊണ്ടാണിത്.