ADVERTISEMENT
Hello there!
We’ve noticed you're using an ad blocker.
Reading matters. So does your experience.
Get ad-free access + premium stories starting at just ₹1/day.

51,000 ആഡംബര കാറുകൾ വിറ്റ് ഇന്ത്യൻ ആഡംബര കാർ വിപണി കഴിഞ്ഞ സാമ്പത്തിക വർഷം റെക്കോർഡ് നേട്ടം കൈവരിച്ചപ്പോൾ ഒന്നാമതെത്തിയത് മെഴ്സിഡീസ് ബെൻസ്. 18,928 കാറുകളാണ് കമ്പനി കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റത്. 4 ശതമാനമാണ് വിൽപന വളർച്ച. അവസാന പാദത്തിൽ മാത്രം 4,775 കാറുകൾ വിറ്റഴിച്ചു.

രണ്ടാം സ്ഥാനത്തുള്ള ബിഎംഡബ്ല്യുവിന് 5 ശതമാനമാണു വളർച്ച. 15,266 കാറുകൾ കഴിഞ്ഞ വർഷം വിറ്റു. ടാറ്റ മോട്ടോഴ്സിന്റെ ജാഗ്വർ ലാൻഡ് റോവറാണു മൂന്നാം സ്ഥാനത്ത്. 6,183 കാറുകൾ കഴിഞ്ഞ വർഷം വിറ്റു. 40 ശതമാനമാണു വർധന. ഡിഫൻഡറിന്റെ വിൽപനയിൽ 90% വർധനയുണ്ട്.

വിൽപനയിൽ നാലാം സ്ഥാനത്തുള്ള ഔഡി 5,990 കാറുകൾ വിറ്റഴിച്ചു. 11 ശതമാനം ഇടിവാണു വിൽപനയിലുണ്ടായത്. അതേസമയം ഈ വർഷത്തിലെ ആദ്യ മൂന്നു മാസത്തിൽ കമ്പനി വിൽപനയിൽ 17% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ മാർച്ച് വരെ 1,223 യൂണിറ്റുകൾ ഔഡി ഇന്ത്യ വിറ്റഴിച്ചു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Mercedes-Benz sales in India soared, leading the luxury car market. The overall Indian luxury car market experienced record profits last year, driven by strong demand.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com