വെന്ത് പോയ ചോറ് കുഴഞ്ഞുപോകാതെ എടുക്കാം, ഇത് സൂപ്പർവിദ്യ

Mail This Article
ചോറ് പെട്ടെന്ന് വേവിച്ചെടുക്കാൻ മിക്കവരും കുക്കർ ആണ് ഉപയോഗിക്കുന്നത്. വേവ് കുറഞ്ഞ അരിയാണെങ്ങിൽ കൃത്യമായി സമയം നോക്കി വേണം വേവിച്ചെടുക്കാൻ അല്ലെങ്കിൽ പണികിട്ടും. ചോറ് പായസമാകും. ഇത്തരത്തിലുള്ള അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാകും. വീണ്ടും ചോറ് വയ്ക്കേണ്ട അവസ്ഥയുമുണ്ട്. ചോറ് അധികം വെന്ത് പോയെങ്കിൽ വിഷമിക്കേണ്ട, ചോറ് ഒട്ടിപ്പിടിക്കാതെ എടുക്കുവാനുള്ള ട്രിക്കുണ്ട്. ഇത് അറിഞ്ഞുവച്ചോളൂ.
ചോറ് കലത്തിലോ കുക്കറിലോ വേവിച്ചതാകട്ടെ, വേവ് കൂടി പോയെങ്കിൽ അരി ഊറ്റിയെടുക്കുന്നതിന് മുമ്പ് പാത്രത്തിന്റെ വായ ഭാഗത്ത് വൃത്തിയുള്ള തുണി വച്ചിട്ട് അതിന് മുകളിൽ പാത്രത്തിന്റെ അടപ്പ് വച്ച് കഞ്ഞിവെള്ളം ഊറ്റികളഞ്ഞ് വെള്ളം വാർക്കുവാനായി വയ്ക്കാം. ചോറിലെ വെള്ളമയം മുഴുവനും കോട്ടൺ തുണി വലിച്ചെടുക്കും. ചോറ് ഒട്ടിപ്പിടിക്കാതെ എടുക്കുകയും ചെയ്യാം. ദേ ഫൂഡി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ ടിപ്പ് പങ്കുവച്ചിരിക്കുന്നത്.