ADVERTISEMENT

നടനും റിയാലിറ്റി ഷോ താരവുമായ നന്ദു ആനന്ദ് വിവാഹിതനായി. ബിസിനസുകാരിയായ കല്യാണി കൃഷ്ണയാണ് നന്ദുവിന്റെ ജീവിതസഖി. ഗോള്‍ഡ്, ഡയമണ്ട് ബിസിനസുമായി സജീവമാണ് കല്യാണി. ഗുരുവായൂരമ്പലത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് എത്തിയത്. 

അതിന് ശേഷമായി വിവാഹവിരുന്നും നടത്തിയിരുന്നു. സെറ്റും മുണ്ടുമായിരുന്നു കല്യാണിയുടെ വേഷം. അധികം ആഭരണങ്ങളൊന്നുമില്ലാതെ സിംപിള്‍ ബ്രൈഡ്. മുണ്ടും നേര്യതുമായിരുന്നു നന്ദുവിന്റെ വേഷം. നായിക നായകനിലെ സഹതാരങ്ങളായ സിദ് വിനായക്, വെങ്കിടേഷ്, മാളവിക കൃഷ്ണദാസ്, തേജസ് ജ്യോതി തുടങ്ങിയവരെല്ലാം വിവാഹത്തിന് എത്തിയിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ ഇവരെല്ലാം ആഘോഷമാക്കുകയായിരുന്നു.

nandu-anand-wedding23

ലാൽ ജോസ്, കുഞ്ചാക്കോ ബോബൻ, സംവ‍ൃത സുനിൽ എന്നിവർ വിധി കർത്താക്കളായി എത്തിയ നായികാനായകൻ റിയാലിറ്റി ഷോയിലൂടെയാണ് നന്ദു ആനന്ദ് ശ്രദ്ധേയനാകുന്നത്.റിയാലിറ്റി ഷോയിൽ വിജയിയായില്ലെങ്കിലും സിനിമയിൽ നിന്നുള്ള അവസരങ്ങൾ നന്ദുവിനെ തേടി എത്തി.

ഓട്ടം, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലാണ് നന്ദു അഭിനയിച്ചത്. സിനിമയിൽ നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്ന ഉദ്ദേശമാണ് നന്ദുവിനുള്ളത്. കൂടാതെ പ്രൊഡക്ഷൻ പ്രോജക്ട് ഡിസൈനിങ് എന്നിവയ്ക്കായി സിനിമാരസ പ്രൊഡക്ഷൻ എന്നൊരു മീഡിയ പ്രൊഡക്ഷൻ കമ്പനിയും നന്ദുവിനുണ്ട്.

English Summary:

Nayikanayakan reality show fame Nandu Anand ties the knot with Kalyani

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com