ഇനി വിസ്കി ഉണ്ടാക്കുന്നതും കാണാം; സന്ദർശകർക്കായി തുറന്ന് ഇന്ദ്രി എക്സ്പീരിയൻസ് സെന്റർ

Mail This Article
ലോകോത്തര വിസ്കി ബ്രാൻഡായ ഇന്ദ്രിയുടെ, ഇന്ദ്രി എക്സ്പീരിയൻസ് സെന്റർ തുറന്ന് പിക്കാഡിലി ആഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇന്ത്യയിലെ ആദ്യത്തെ ആഡംബര വിസ്കി എക്സ്പീരിയൻസ് സെന്ററാണിത്. വിസ്കി നിർമാണ പ്രക്രിയയെ കുറിച്ച് സന്ദർശകർക്ക് അറിയാനും മനസ്സിലാക്കാനുമായി രൂപകൽപന ചെയ്തിരിക്കുന്നതാണ് ഇന്ദ്രി എക്സ്പീരിയൻസ് സെന്റർ. ഹരിയാനയിലാണ് പുതിയ കേന്ദ്രം. സെന്ററിലെത്തുന്ന സന്ദർശകർക്ക് ഗൈഡഡ് ഡിസ്റ്റിലറി ടൂറുകൾ നടത്താനും രുചിയെ പറ്റി കൂടുതലറിയാനും ഓരോ കുപ്പിയുടെയും പിന്നിലെ കരകൗശല വിദ്യ നേരിട്ട് കാണാനും സാധിക്കും. ഇതിലൂടെ സിംഗിൾ മാൾട്ട് വിസ്കി നിർമാണ പ്രക്രിയ ഉൾപ്പടെ സന്ദർശകർക്ക് നേരിൽ കാണാം.

ഇതിന് പുറമെ അതിഥികൾക്ക് വിനോദത്തിനായി ഒരു ഗോൾഫ് കോഴ്സും ഒരുക്കിയിട്ടുണ്ട്. വടക്കെ ഇന്ത്യയിലെ ഹവേലികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സെന്ററിന്റെ വാസ്തുവിദ്യ. എല്ലാവിധ സൗകര്യങ്ങളോടു കൂടിയുള്ള പോർട്ടെ-കോച്ചെർ, മികച്ച ഡിസൈനും നല്ല അന്തരീക്ഷവും സ്റ്റൈലിഷുമായ ഒരു ചിക് ബാർ, ഒരു ഇന്ററാക്ടീവ് ടേസ്റ്റിംഗ് റൂം, ഒരു വിസ്കി മ്യൂസിയം, ഒരു സ്റ്റൈലിഷ് മെർച്ചൻഡൈസ് ഷോപ്പ് എന്നിവ ഉൾക്കൊള്ളുന്നതാണ് കേന്ദ്രം. ഇന്ദ്രിയുടെ നിർമാണവും അതിന്റെ രുചി, മണം എന്നിവയെ പറ്റിയും സന്ദർശകർക്ക് അടുത്തറിയാം. 2022 ൽ ആരംഭിച്ച ഇന്ദ്രി സിംഗിൾ മാർട്ട് അതിവേഗമാണ് ലോകോത്തര ശ്രദ്ധ നേടിയത്. ലോകത്തിൽ ഏറ്റവും വേഗം വളരുന്ന സിംഗിൾ മാർട്ടായും മാറി. 'മികച്ച ഇന്ത്യൻ സിംഗിൾ മാൾട്ട്', 'ലോകത്തിലെ മികച്ച വിസ്കി' എന്നിവയുൾപ്പെടെ 40-ലധികം പുരസ്‌കാരങ്ങളും സ്വന്തമാക്കി.
