ചില സിനിമകളുണ്ട്, സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാനാകാത്ത വിധമുള്ള നേർത്ത അതിർവരമ്പുകൾക്കുള്ളിൽ പ്രേക്ഷകരെ തളച്ചിടുന്നവ. ഇതിലേതാണു യാഥാർഥ്യം, അതോ ഇതു വെറും സിനിമ മാത്രമാണോ എന്നു പ്രേക്ഷകർ പകച്ചു നിൽക്കുന്ന അനുഭവങ്ങൾ സമ്മാനിക്കുന്നവ. അടുത്തിടെ പുറത്തിറങ്ങിയ ‘രേഖാചിത്രം’ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. 1985 ലിറങ്ങിയ ‘കാതോടു കാതോരം’ എന്ന ‘യഥാർഥ’ സിനിമയുടെ പരിസരത്തേക്ക് രേഖ എന്ന സാങ്കൽപിക കഥാപാത്രത്തെ കൊണ്ടുവരികയായിരുന്നു ചിത്രത്തിൽ. എന്നാൽ സിനിമ കാണുന്ന പലരും രേഖ യഥാർഥത്തിൽ ‘കാതോടു കാതോര’ത്തിന്റെ സെറ്റിലുണ്ടായിരുന്നു എന്നുതന്നെ കരുതുന്നു. നിർമിത ബുദ്ധിയുടെ ഉൾപ്പെടെ സഹായത്തോടെ അത്തരമൊരു അനുഭവം പ്രേക്ഷകരിലേക്കെത്തിക്കാൻ അണിയറപ്രവർത്തകർക്കും സാധിച്ചു. കാരണം, രേഖ യഥാർഥ കഥാപാത്രമാണെന്നു പറഞ്ഞ് അത്രയേറെയായിരുന്നു സമൂഹമാധ്യമങ്ങളിലെ ചർച്ച. ഓൾട്ടർനേറ്റ് ഹിസ്റ്ററി എന്ന വിഭാഗത്തിലാണ് ഇത്തരം സിനിമകൾ അറിയപ്പെടുക. ഈ സിനിമകളിൽ ചരിത്രത്തിന്റേതായ ഒരു പശ്ചാത്തലം ഉണ്ടാകും. സംവിധായകൻ അതിനെ സ്വീകരിക്കും. എന്നിട്ട് ആ പശ്ചാത്തലത്തിൽ ഇരുന്നു ചിന്തിക്കും; ഒരുപക്ഷേ ചരിത്രത്തിൽ ഇപ്രകാരമാണ് സംഭവിച്ചിരുന്നെങ്കിലോ? അങ്ങനെയെങ്കിൽ ചരിത്രംതന്നെ വഴിമാറിപ്പോയിട്ടുണ്ടാകില്ലേ? ഒരുപക്ഷേ ചരിത്രത്തിന്റെ ഓരത്ത് ആരുമറിയാതെ ഇത്തരമൊരു കാര്യം യഥാർഥത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിലോ? ആ ചിന്തയിലേക്ക് സംവിധായകനും തിരക്കഥാകൃത്തും

loading
English Summary:

What Political Themes are Explored in the Movie 'Empuraan'? How Does this Action Thriller, Crafted by Prithviraj and Murali Gopy, Cleverly Weave Alternate History into the Fabric of Indian Politics?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com