ഗാസ ആക്രമണം: പരുക്കേറ്റ 188 പേർക്ക് കരുതലേകി യുഎഇ

Mail This Article
×
അബുദാബി ∙ ഗാസയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗുരുതര പരുക്കേറ്റ പലസ്തീൻകാരും കുടുംബാംഗങ്ങളും ഉൾപ്പെടെ 188 പേരെ യുഎഇ അടിയന്തരമായി ഒഴിപ്പിച്ചു.
ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ഇവരെ യുഎഇയിൽ എത്തിച്ചു. പരുക്കേറ്റ 81 പേരിൽ പകുതിയും കുട്ടികളാണ്. കറം അബു സാലിം അതിർത്തി വഴി ഇസ്രയേലിലെ റാമോൺ എയർപോർട്ടിൽ എത്തിച്ചാണ് പ്രത്യേക വിമാനത്തിൽ ഇവരെ അബുദാബിയിലേക്കു കൊണ്ടുവന്നത്.
ഇതിനു യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം പുറമെ 1000 കുട്ടികളെയും 1000 അർബുദ രോഗികളെയും യുഎഇയിൽ എത്തിച്ച് വിവിധ ആശുപത്രികളിലായി ചികിത്സ നൽകുന്നു.
English Summary:
UAE Evacuates 188 Palestinians, Including Injured, from Gaza
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.