വിദ്യാർഥികൾക്ക് താമസാനുമതി നീട്ടി സൗത്ത് ഓസ്ട്രേലിയ; ഇന്ത്യക്കാർക്ക് ഗുണകരം

Mail This Article
×
ന്യൂഡൽഹി ∙ വിദേശ വിദ്യാർഥികൾക്കു പഠനശേഷം അധികമായി ഒരു വർഷം കൂടി താമസിക്കാൻ സൗത്ത് ഓസ്ട്രേലിയ അനുവാദം നൽകി. ഇന്ത്യയിൽനിന്ന് ഉൾപ്പെടെ കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാനാണിത്.
ഓസ്ട്രേലിയയിൽ 2 മുതൽ 3 വർഷം വരെയാണു നിലവിൽ പഠനശേഷം താമസിക്കാൻ അനുമതി. എന്നാൽ, അഡ്‌ലെയ്ഡ് ഉൾപ്പെടുന്ന സൗത്ത് ഓസ്ട്രേലിയയിൽ 4 വർഷം വരെ തുടരാം. നിലവിൽ 16,162 ഇന്ത്യക്കാർ ഇവിടത്തെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നുണ്ടെന്നു പ്രദേശത്തു നിന്നുള്ള എംപി പീറ്റർ മാലിനോസ്‌കസ് പറഞ്ഞു.
English Summary:
South Australia to allow international students to stay an extra year after studies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.