രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള സംഭാവന-നികുതി ഇളവ് ലഭിക്കാന്‍ എന്ത് വേണം?

Mail This Article
ആദായ നികുതി ഇളവ് ലഭിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയാല്‍ മതി. നല്‍കുന്ന സംഭാവന തുക മുഴുവന്‍ നിങ്ങള്‍ക്ക് വരുമാനത്തില്‍ നിന്ന് കുറയ്ക്കാം. ഓള്‍ഡ് ടാക്‌സ് റെജിം സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുന്നത് എന്ന കാര്യം മറക്കരുത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നികുതി ഇളവ് പ്രതീക്ഷിച്ച് നല്‍കിയ സംഭാവന നികുതി ബാധ്യതയായി മാറിയേക്കാം.
1. ജനപ്രാതിനിധ്യ നിയമം 951 ലെ സെക്ഷന്‍ 29 പ്രകാരം റജിസ്റ്റര്‍ ചെയ്തിട്ടുള്ള പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനകള്‍ക്കേ നികുതി ഇളവ് ലഭിക്കൂ.
2. എത്ര തുക വേണമെങ്കിലും സംഭാവന ചെയ്യാം. പക്ഷേ വ്യക്തിയുടെ ഒരു വര്‍ഷത്തെ മൊത്ത വരുമാനത്തേക്കാള്‍ കൂടുതല്‍ തുക സംഭാവനചെയ്താല്‍ നികുതി ഇളവ് ലഭിക്കില്ല.
3. പണം കാഷ് ആയോ വസ്തുക്കളായോ സംഭാവന നല്‍കിയാലും ഇളവ് ലഭിക്കില്ല.
4. പണം ബാങ്ക് വഴിയോ ചെക്ക്, ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവ വഴിയോ വേണം നല്‍കാന്‍
5. ആദായ നികുതി വകുപ്പ് ആവശ്യപ്പെടുന്ന പക്ഷം സംഭാവന നല്‍കിയതിന്റെ മതിയായ രേഖകള്‍ ഹാജരാക്കണം.
6. സംഭാവന രസീതില്‍ നല്‍കിയ ആളിന്റെ പാന്‍ നമ്പര്‍ ഉണ്ടാകണം. സ്വീകരിച്ച പാര്‍ട്ടിയുടെ പാന്‍ നമ്പരും ടാന്‍ നമ്പരും റജിസ്‌ട്രേഷന്‍ നമ്പരും പേയ്‌മെന്റ് രീതിയും വിലാസവും ഉണ്ടാകണം.
(പെഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 94447667716.)