സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്നേറ്റവുമായി ഒമാൻ

Mail This Article
മസ്കത്ത് ∙ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മുന്നേറ്റം നടത്തി സുല്‍ത്താനേറ്റ്. 2025ലെ ലോക സന്തോഷ സൂചികയില്‍ ഒമാന്‍ 52ാം സ്ഥാനത്തെത്തി. പത്തില്‍ 6.147 പോയിന്റാണ് ഒമാന്‍ സ്വന്തമാക്കിയത്. ജപ്പാന്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഒമാന്റെ ഈ നേട്ടം.
അയല്‍ രാജ്യങ്ങളായ യുഎഇ 21ാം സ്ഥാനത്തും, കുവൈത്ത് 30ാം സ്ഥാനത്തും, സൗദി അറേബ്യ 32ാം സ്ഥാനത്തും, ബഹ്റൈന്‍ 59ാം സ്ഥാനത്തുമാണുള്ളത്. തുടര്‍ച്ചയായ എട്ടാം വര്‍ഷവും ഫിന്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു.
യുഎന്‍ സ്പോണ്സര് ചെയ്യുന്ന ലോക സന്തോഷ റിപ്പോര്‍ട്ട്, ആളോഹരി ജിഡിപി, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, സാമൂഹിക പിന്തുണ, ഔദാര്യം, അഴിമതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി 147 രാജ്യങ്ങളെ വിലയിരുത്തിയാണ് പട്ടിക തയാറാക്കിയത്.