വീട്ടുമുറ്റത്ത് നിന്ന 76കാരിക്ക് പിറ്റ്ബുളിന്റെ ആക്രമണം; മുഖത്തിന്റെ പകുതി കടിച്ചുകീറി

Mail This Article
സ്നേഹമൊക്കെയാണെങ്കിലും ആക്രമണസ്വഭാവം കൂടുതലുള്ള നായയാണ് പിറ്റ്ബുൾ. അതിഭീകരമായാണ് ഇവരുടെ ആക്രമണം. കഴിഞ്ഞ ദിവസം ടെക്സാസിൽ 76കാരിയെ രണ്ട് പിറ്റ്ബുൾ നായ്ക്കൾ കടിച്ചുകീറുകയായിരുന്നു. ഗുരുതര പരുക്കുകളേറ്റ യോവോൺ റാൻഡിൽ എന്ന വയോധിക ചികിത്സതേടി.
സ്വന്തം വീടിന്റെ മുറ്റത്ത് നിൽക്കുമ്പോഴാണ് എതിർവശത്തുള്ള അയൽവാസിയുടെ നായ്ക്കൾ യോവോണിനെ ആക്രമിക്കാനെത്തുന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യോവോണിന് മുഖത്തും കൈയ്ക്കും പരുക്കേൽക്കുകയായിരുന്നു. അലറൽ ശബ്ദം കേട്ട് വീട്ടുടമ ഓടിവരുകയും നായ്ക്കളെ നിയന്ത്രിക്കുകയും െചയ്തു. നായ കൂട്ടിൽ നിന്നും പോയത് അറിഞ്ഞില്ലെന്ന് വീട്ടുടമ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.