ഏത് അവസ്ഥയിലും വർക്ഔട്ട് നിർബന്ധമെന്ന് റിമി, 'കണ്ണ് തട്ടാതെ' നോക്കണമെന്ന് കമന്റുകൾ; വിഡിയോ വൈറൽ

Mail This Article
റിമി ടോമിയുടെ വർക്ഔട്ട് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറൽ. എവിടെയാണെങ്കിലും, എങ്ങനെയാണെങ്കിലും, ഏത് അവസ്ഥയിലാണെങ്കിലും വ്യായാമം ചെയ്യാനുള്ള വഴി എന്തായാലും ഞാൻ കണ്ടെത്തും എന്ന കുറിപ്പോടുകൂടിയാണ് റിമി തന്റെ വിഡിയോ പങ്കുവച്ചത്. ഇതിനു മുൻപും ഫിറ്റ്നസ്സുമായി ബന്ധപ്പെട്ട ധാരാളം വിഡിയോകളും ഫോട്ടോയും റിമി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.
ജിമ്മിൽ ഷൂട്ട് ചെയ്തിരിക്കുന്ന വിഡിയോയിൽ കേബിൾ ബൈസപ് കേൾ, ലാറ്റ് പുൾഡൗൺ എന്നീ വ്യായാമങ്ങളാണ് റിമി ചെയ്യുന്നത്. ഇവ കൈകളുടെ മസിലിനും, ബാക്ക് മസിലുകൾക്കുമാണ് ഉപകാരപ്പെടുക. എന്നാൽ ഈ വ്യായാമത്തെപ്പറ്റി ധാരണയില്ലാതെ വേഗതകൂട്ടി ചെയ്താൽ ഫലമുണ്ടാകില്ല എന്നുമാത്രമല്ല പരുക്കിനും സാധ്യതയുണ്ട്.
റിമി വ്യായാമം ചെയ്യുന്നത് ശരിയായ രീതിയിലാണെന്നും സ്ഥിരമായ പരിശീലനം ശരീരത്തിലെ മാറ്റത്തിൽനിന്ന് വ്യക്തമാണെന്നും കമന്റുകൾ പറയുന്നു. വ്യയാമം ഗംഭീരമായെന്നും എന്നാൽ മറ്റുള്ളവരുടെ കണ്ണ് കിട്ടാതെ നോക്കണമെന്നുമാണ് ഒരാൾ അഭിപ്രായപ്പെട്ടത്.
ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന വ്യക്തിയാണ് റിമി. മുൻപുണ്ടായിരുന്ന ശരീരപ്രകൃതത്തിൽ നിന്നും കഠിനാധ്വാനത്തിന്റെ ഫലമായി ശരീരഭാരം കുറച്ച റിമി ഒരുപാടുപേർക്ക് പ്രചോദനമാണ്. വൈറലായ ഈ വർക്ഔട്ട് വിഡിയോ 10 ലക്ഷം ആളുകളാണ് കണ്ടത്.