ADVERTISEMENT

കേരളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യയിൽ പൊതുവേ വാഴപ്പഴത്തിന് ഒരു സ്വീകാര്യതയുണ്ട്. പ്രത്യേകിച്ച് നേന്ത്രക്കായയ്ക്ക്. പഴമായി കഴിക്കുന്നത് കൂടാതെ പഴം കൊണ്ട് വ്യത്യസ്തമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാനും സാധിക്കും. നേന്ത്രപ്പഴം കൊണ്ട് ഉണ്ടാക്കുന്ന, മലയാളിക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്ന് പഴംപൊരി ആണ്. എന്നാൽ, പഴംപൊരി മാത്രമല്ല വേറെ നിരവധി പലഹാരങ്ങളും പഴം കൊണ്ട് ഉണ്ടാക്കാം.

വാഴക്ക പൊരിയൽ

പഴുക്കാത്ത പച്ചക്കായ കൊണ്ടാണ് വാഴക്ക പൊരിയൽ ഉണ്ടാക്കുന്നത്. തെന്നിന്ത്യയിൽ പൊതുവേ കണ്ടു വരുന്ന ഒരു ഫ്രൈ ഡിഷ് ആണിത്. കുറച്ച് തേങ്ങയും സുഗന്ധവ്യഞ്ജനങ്ങളും ഒക്കെ ചേർത്ത് എടുക്കുമ്പോൾ വളരെ രുചികരമായിരിക്കും ഇത്. കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വളരെ ചെറിയ സമയത്തിനുള്ളിൽ തയ്യാറാക്കാൻ കഴിയുന്ന പോഷകസമൃദ്ധമായ ഒരു വിഭവമാണിത്. 

ആവശ്യമായ വിഭവങ്ങൾ

മൂന്ന് -  പച്ചക്കായ

1/2 കപ്പ് തേങ്ങ - ചിരകിയത്

നാല് പച്ചമുളക്

50 ഗ്രാം ചെറിയ ഉള്ളി

മൂന്ന് ഉണക്കമുളക്

അര ടീസ്പൂൺ ജീരകം

അര ടീസ്പൂൺ കടുക്

അര ടീസ്പൂൺ മഞ്ഞൾപ്പൊടി

1 തണ്ട് കറിവേപ്പില 

ഉപ്പ് രണ്ട് ടീസ്പൂൺ

വെളിച്ചെണ്ണ

പച്ച വാഴക്ക കഴുകി തൊലി കളഞ്ഞ് കഷണങ്ങളാക്കുക. അരിഞ്ഞു വച്ചിരിക്കുന്ന വാഴക്ക, മഞ്ഞൾപ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് കഷ്ണങ്ങൾ മൃദുവാകുന്നതുവരെ വേവിക്കുക. വെള്ളം വറ്റിച്ച് മാറ്റി വയ്ക്കുക. ഉള്ളി, ജീരകം, തേങ്ങ, പച്ചമുളക് എന്നിവ ചേർത്ത് അല്പം പേസ്റ്റ് ആക്കി അരച്ച് മാറ്റി വയ്ക്കുക.

2384747195
Image credit:MANOSH PONNAPPAN/Shutterstock

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ചേർത്ത് വഴറ്റുക. കറിവേപ്പിലയും ചുവന്ന മുളകും ചേർത്ത് കുറച്ച് മിനിറ്റ് വഴറ്റുക. ഇനി തേങ്ങ ചേർത്ത അരപ്പ് ചേർത്ത് 4-5 സെക്കൻഡ് വഴറ്റുക.അതിനു ശേഷം വേവിച്ച വാഴക്കായ ചേർത്ത് നന്നായി ഇളക്കുക.

ആവശ്യത്തിന് ഉപ്പ് ചേർത്ത് തീ ഓഫ് ചെയ്യുക.

പച്ചക്കായ ഫ്രൈ ചെയ്തത്

പച്ചക്കായ ചെറുതായി അരിഞ്ഞ് ക്രിസ്പിയായി എടുക്കുന്ന ഒരു വിഭവമാണിത്. ചെറുതായി അരിഞ്ഞ് സുഗന്ധവ്യഞ്ജനങ്ങളും മറ്റും ചേർത്ത് ക്രിസ്പിയായി ലഭിക്കുന്നതു വരെ വറുത്തെടുത്ത് ഉപയോഗിക്കുന്നു. നല്ല സ്വാദാണ് ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന പച്ചക്കായ ഫ്രൈ ചെയ്തതിന്.

മംഗലാപുരം ബൺസ്

വളരെ രുചികരമായ ബനാന ബൺസ്, മംഗലാപുരം ബൺസ് എന്നും അറിയപ്പെടുന്നു. പഴം മൈതയും ജാഗിരിയുമായി ചേർത്താണ് ബനാന ബൺസ് ഉണ്ടാക്കുന്നത്. പഴം, മൈതയും മറ്റ് ചേരുവകളുമായി ചേർത്ത് കുഴച്ച് ഏകദേശം നാലു മുതൽ ആറു മണിക്കൂർ വരെ വെയ്ക്കണം. അതിനുശേഷം ചപ്പാത്തി പരത്തുന്നതു പോലെ പരത്തി എണ്ണയിൽ പൊരിച്ച് എടുക്കുകയാണ് ചെയ്യുന്നത്. ബ്രേക്ക് ഫാസ്റ്റ് ആയും നാലുമണി പലഹാരമായും ഇത് ഉപയോഗിക്കാവുന്നതാണ്.

പഴം പായസം

പഴം ചേർത്ത് ഉണ്ടാക്കുന്ന മറ്റൊരു രുചികരമായ ഒന്നാണ് പഴം പായസം. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ മധുരപലഹാരങ്ങളിൽ ഒന്നാണ് പായസം. കേരള ശൈലിയിലുള്ള പഴം പായസത്തിന് പ്രിയം കൂടുതലാണ്. സ്വാദ് മാത്രമല്ല ആരോഗ്യത്തിനും വളരെ ഗുണകരമായ ഒന്നാണ് പഴം പായസം. 

പഴം പൊരിയും ബനാന ചിപ്സും

പഴത്തിൽ നിന്ന് ഉണ്ടാക്കുന്ന പലഹാരങ്ങളിൽ എപ്പോഴും ഒന്നാമത് നിൽക്കുന്ന ഒന്നാണ് പഴംപൊരി. പഴം ചെറിയ കഷണങ്ങളായി മുറിച്ച് മാവിൽ മുക്കി എണ്ണയിലിട്ട്  പൊരിച്ചെടുക്കുന്നതാണ് പഴംപൊരി.  മലയാളികളുടെ പ്രധാനപ്പെട്ട നാലുമണി പലഹാരങ്ങളിൽ ഒന്നാണിത്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ബനാന ചിപ്സ്. പച്ചക്കായ ചെറുതായി വട്ടത്തിൽ അരിഞ്ഞ് എണ്ണയിൽ വറുത്താണ് ബനാന ചിപ്സ് ഉണ്ടാക്കുന്നത്.

English Summary:

Kerala Banana Recipes

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com