തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്ക് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള (2025-26) അവധി സറണ്ടർ അനുവദിച്ചു. എന്നാൽ, തുക ഇപ്പോൾ കിട്ടില്ല. 4 വർഷത്തേക്കു പിൻവലിക്കൽ വിലക്കിക്കൊണ്ട് പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കും. അടുത്ത മാസം 1 മുതൽ അപേക്ഷിക്കാം. താൽക്കാലിക ജീവനക്കാരും കരാറുകാരും അടക്കം പിഎഫ് അക്കൗണ്ട് ഇല്ലാത്തവർക്ക് തുക പണമായി ലഭിക്കും.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും പണമായി പിൻവലിക്കാം. സർക്കാർ ജീവനക്കാർക്കും സർവകലാശാലകൾ, തദ്ദേശ സ്ഥാപനങ്ങൾ, എയ്ഡഡ് സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ജീവനക്കാർക്കും അവധി സറണ്ടർ ചെയ്യാം. സാമ്പത്തിക പ്രതിസന്ധി കാരണമാണു പിഎഫിലെ പിൻവലിക്കൽ വിലക്ക്.
English Summary:
Kerala Government Employees: Leave Surrender for Government Employees is merging with PF, delaying immediate withdrawals. The amount will be added to the Provident Fund and unavailable for withdrawal for four years.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.