Activate your premium subscription today
കഥ പറയുന്ന രീതിയിലൂടെയാണ് സഹറു നുസൈബ കണ്ണനാരി എഴുതിയ ഇംഗ്ലിഷ് നോവൽ ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ് വായനക്കാരുടെ മനസ്സ് കീഴടക്കുന്നത്. മലപ്പുറം അരീക്കോടിന് സമീപം ചാലിയാർ പുഴയുടെ തീരത്തുള്ള ‘വൈഗ’ എന്ന സാങ്കൽപിക ദേശത്ത്
‘മരിയ വെറും മരിയ’ നോവലിന്റെ (ജയശ്രീ കളത്തിൽ അത് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത് Maria Just Maria എന്ന പേരിൽ) ഭാഷയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. അങ്ങേയറ്റം കാലികവും സത്യസന്ധവുമാണത്. രസത്തോടെ, ഇടമുറിയാതെ വായിച്ചു പോകാവുന്ന രീതിയിലാണ് എഴുത്ത്.
മലയാള സാഹിത്യത്തിന് നിർണായക സംഭാവനകൾ നൽകിയ സാഹിത്യകാരനാണ് വി.ജെ. ജയിംസ്. 1999ൽ പുറപ്പാടിന്റെ പുസ്തകം എന്ന കൃതിയിലൂടെ രചനാരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ചോരശാസ്ത്രം, ദത്താപഹാരം, ലെയ്ക്ക, നിരീശ്വരൻ, ആന്റിക്ലോക്ക്, പ്രണയോപനിഷത്ത് തുടങ്ങി നിരവധി
തന്റെ തന്നെ ഉള്ളിലേക്കു നോക്കിയുള്ള ചിരിയാണ് ജിനേഷിന്റെ എഴുത്തിന്റെ കാതൽ. ജിനേഷിന്റെ സ്വഭാവത്തിന്റെ, ജീവിതരീതികളുടെ എല്ലാം ഏറ്റവും വലിയ വിമർശകൻ ജിനേഷ് തന്നെയാണ്. കണ്ണുപൊട്ടുന്ന ആ സ്വയം വിമർശനത്തിന് അതിരൊട്ടുമില്ലതാനും.
യുവതലമുറയുടെ പ്രിയപ്പെട്ട ഇന്ത്യൻ എഴുത്തുകാരിയാണ് പ്രീതി ഷേണായി. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എഴുത്തുകാരിൽ ഒരാളായ പ്രീതിയുടെ പുസ്തകങ്ങൾ പ്രണയം, നഷ്ടം, പ്രത്യാശ, പ്രതിരോധം എന്നീ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
കോഴിക്കോട്∙ സാഹിത്യത്തെ ആരാധിക്കുന്ന, സാഹിത്യകാരൻമാരെ ബഹുമാനിക്കുന്ന നാട്ടിലെത്തുകയെന്നതിന്റെ ആവേശത്തിലാണ് താനെന്ന് കൊലേക പുറ്റുമ പറഞ്ഞു. മലയാള മനോരമ നവംബർ ഒന്നു മുതൽ മൂന്നുവരെ കോഴിക്കോട്ട് നടത്തുന്ന ഹോർത്തൂസ് കലാ, സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ ആദ്യ വിദേശ എഴുത്തുകാരിയാണ് കൊലേക പുറ്റുമ.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ യുവസാഹിത്യകാരനുള്ള പുരസ്കാരം നേടിയ ആർ. ശ്യാംകൃഷ്ണൻ ജീവിതസഖിയെ കണ്ടെത്തിയത് തൃശൂരിലെ ഒരു സാഹിത്യക്യാമ്പിൽ വച്ചായിരുന്നു. ഒൻപതു കൊല്ലം മുൻപത്തെ ക്യാംപിലുണ്ടായ സൗഹൃദം 2022ൽ അവരെ ഒന്നിപ്പിച്ചു.
1908ൽ ജനിച്ച് 1964ൽ മരിച്ച 56 വയസുള്ളപ്പോൾ വിടപറഞ്ഞ ഇയാൻ ലാൻകാസ്റ്റർ ഫ്ലെമിങിന്റെ ജീവിതത്തെക്കുറിച്ചു നിക്കോളാസ് ഷെക്സ്പിയർ എഴുതിയ ‘ഇയാൻ ഫ്ലെമിങ്: ദി കംപ്ലീറ്റ് മാൻ’ എന്ന പുസ്തകം– ജീവചരിത്രം കഴിഞ്ഞ വർഷമാണു പുറത്തെത്തിയത്. മുൻപും ഇയാൻ ഫ്ലെമിങ്ങിന്റെ ജീവിതം പലരും പറഞ്ഞിട്ടുണ്ട്.
പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങളിലൂടെ കേരളത്തിലെ പുതുതലമുറയിലെ റൈറ്റിങ് സെൻസേഷൻ. മലയാളിയുടെ വായനയിലും വായനാചർച്ചകളിലും ഇന്ന് ഏറ്റവും മുഴങ്ങിക്കേൾക്കുന്ന പേരായി മാറിയിരിക്കുകയാണ് നിമ്ന വിജയ്.
ഓപ്പൻഹൈമർ സിനിമ സൂപ്പർ ഹിറ്റാകുമ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്ന ഒരാളാണു കൈ ബേഡ് എന്ന അമേരിക്കൻ എഴുത്തുകാരൻ. അദ്ദേഹവും മാർട്ടിൻ ജെ. ഷെർവിനും ചേർന്നെഴുതിയ ‘അമേരിക്കൻ പ്രോമിത്യൂസ്: ദ് ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ. റോബർട്ട് ഓപ്പൻഹൈമർ’ എന്ന പുസ്തകം
‘‘മലയാളം രാധാകൃഷ്ണനോട് സീമയില്ലാതെ കടപ്പെട്ടിരിക്കയാണ്.’’ ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കവേ എം.കെ.ഹരികുമാർ പറഞ്ഞ ഈ വാക്യം എത്ര അർഥവത്താണെന്ന് മനസ്സിലാകുന്നത് സി. രാധാകൃഷ്ണൻ എന്ന പ്രതിഭയുടെ ജീവിതത്തെ അടുത്തറിയുമ്പോണ്. മൂർത്തീദേവി പുരസ്കാരം, കേന്ദ്ര – കേരള സാഹിത്യ
ആദ്യ പാട്ടെഴുതാൻ ക്ഷണം കിട്ടിയപ്പോൾ പരിഭ്രമമാണ് തോന്നിയത്. കാരണം പാട്ടുകൾ ആസ്വദിക്കും എന്നല്ലാതെ എഴുത്തിനെപ്പറ്റി ആലോചിച്ചിട്ടേയില്ലായിരുന്നു. സിനിമ വേറൊരു ലോകത്ത് നടക്കുന്ന കാര്യം എന്നപോലെയാണ് ഞാൻ വിചാരിച്ചത്.
കവികൾ എത്രതരം? ഉത്തരമില്ലാത്ത ചോദ്യങ്ങളിൽ ഒന്നാണത്. വായനയിൽ വിടരുന്ന ഒരേ കവിതയ്ക്ക് പല ഭാവങ്ങൾ ഉണ്ടാകുമല്ലോ. ക്യാന്സര് വാര്ഡ്, കോട്ടയം ക്രിസ്തു, ആ ഉമ്മകൾക്കൊപ്പമല്ലാതെ എന്നീ കവിതാസമാഹാരങ്ങൾ അജീഷ് ദാസന്റേതായുണ്ട്. ദേശീയമൃഗം, കാന്സര് വാര്ഡ്, തര്ജ്ജമ, ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ വിചാരണ,
പ്രശാന്ത് നായർ എന്ന കണ്ണൂർകാരൻ 2007 ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് നേടി കോഴിക്കോട് ജില്ലയിൽ കലക്ടറായി സേവനമനുഷ്ഠിക്കവേയാണ് മലയാളികളുടെ സ്വന്തം ‘കലക്ടർ ബ്രോ’ ആയി മാറിയത്. പൊതുജന സൗഹാർദപദ്ധതികളുമായി ജനമനം കീഴടക്കിയ പ്രശാന്ത് പിന്നീട് ശോഭിച്ചത് സാഹിത്യരംഗത്താണ്. ആദ്യ പുസ്തകമായ കലക്ടർ
മലയാളത്തിൽ അത്ര പരിചിതമല്ലാത്ത ബാങ്കിങ് മേഖലയിലെ തട്ടിപ്പാണ് അദ്ദേഹത്തിന്റെ ആദ്യ നോവൽ പശ്ചാത്തലമാക്കുന്നത്. ഏകെ എന്ന നോവൽ വായനക്കാരുടെ സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. ഇതിനോടകം 2000 കോപ്പികൾ വിറ്റു. ഒരു പുതുതലമുറ ബാങ്കിന്റെ ഒരു കൊച്ചു ബ്രാഞ്ചിൽ നടക്കുന്ന തട്ടിപ്പു കണ്ടെത്താൻ അതേ ബാങ്കിലെ വിജിലൻസ് വിഭാഗം തലവനും അദ്ദേഹത്തിന്റെ ജൂനിയർ ഉദ്യോഗസ്ഥനും നടത്തുന്ന ശ്രമമാണ് ഈ നോവലിന്റെ ഇതിവൃത്തം. നാടകീയതയില്ലാതെ തികച്ചും സ്വാഭാവികമായാണ് ഈ നോവലിന്റെ വികാസം. കഥാപാത്രങ്ങളൊക്കെ വന്ന് പോകുന്നവരല്ല, മറിച്ച് കഥയോടു ചേർന്ന വികസിക്കുന്ന വ്യക്തിത്വങ്ങളായാണ് കഥാകൃത്ത് കുറിച്ചിടുന്നത്.
വായനാനുഭവത്തെ അവിസ്മരണമാക്കിയ വിവർത്തകരെ ഓർക്കാനുള്ള ദിനം കൂടിയാണ് അന്താരാഷ്ട്ര വിവർത്തന ദിനം. പരിഭാഷാരംഗത്ത് സജീവമായി നിൽക്കുന്ന നിരവധി ആളുകൾ കേരളത്തിലുണ്ട്. വർഷങ്ങളായി അവർ ലോകസാഹിത്യത്തെ മലയാളത്തിന് സമ്മാനിക്കുന്നു. മികച്ച കൃതികൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത 5 വിവർത്തകരിലൂടെ പരിഭാഷ എന്ന പ്രക്രിയയെ നമുക്ക് അടുത്തറിയാം.
പത്രങ്ങൾ, ചാനലുകൾ, നോൺ- ഫിക്ഷൻ 'ട്രൂ ക്രൈം ' പുസ്തകങ്ങൾ എന്നിവയിലൂടെ ഇതേക്കുറിച്ച് ബോദ്ധ്യമുള്ള വായനക്കാർ ക്രൈം ഫിക്ഷൻ കഥകൾക്കിടെ "അത് ഈയൊരു കാര്യം പരിശോധിച്ചാൽ തീർക്കാവുന്നതല്ലേയുള്ളു? ഇങ്ങനെ വളഞ്ഞുപിടിക്കണോ ?" എന്ന ചോദ്യമുയർത്താം എന്നത് വലിയ വെല്ലുവിളി തന്നെയാണ്.ഇനിയും മെഡിക്കൽ സയൻസിനും ഫൊറൻസിക് സയൻസിനും ഒരുപാട് വളർച്ച ബാക്കിനിൽക്കുന്നു.
എഴുത്തിന്റെ തഴക്കവും പഴക്കവുമുള്ള ജീവിതപരിസരങ്ങളിൽ നിന്നല്ല ഈ യുവ എഴുത്തുകാർ വരുന്നത്. കഠിന ജീവിതാനുഭവപാതകളിൽ വച്ച് എഴുത്ത് എന്ന ഏകാശ്വാസത്തിലേക്ക് തിരിഞ്ഞവരാണവർ. അതിനവരെ വലിയൊരളവിൽ സഹായിച്ചത് ആഴത്തിലുള്ള വായനയാണ്. ഇവരിൽ നിരൂപണമെഴുതുന്നവരുണ്ട്, കഥകളും നോവലുകളും കവിതകളും എഴുതുന്നവരുണ്ട്, ജനപ്രിയ
ഭക്ഷണങ്ങൾക്കുള്ള ദൃശ്യപരമായ സാധ്യതകൾ കഥകളെ മറ്റൊരു തലത്തിലേക്ക് ഉയർത്തുമെന്നു വിശ്വസിക്കുന്നയാളാണ് അരുൺ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മിക്കവാറും കഥകളിലെല്ലാം സമൃദ്ധമായി ആ സാധ്യതകൾ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. സ്പെയിനിലെ ലാ ടൊമാറ്റിനാ എന്ന തക്കാളിയേറുൽസവത്തിന്റെ പശ്ചാത്തലത്തിൽ രക്തം, ഉന്മാദം, രുചി എന്നിവയെ ഭരണകൂടം കശക്കിയെറിയുന്ന മനുഷ്യാവസ്ഥയുമായി ചേർത്തുവച്ച് അരുൺ പാകപ്പെടുത്തിയെടുത്ത ലാ ടൊമാറ്റിനാ എന്ന കഥ വായന കഴിഞ്ഞും ഭയത്തിന്റെ അടരുകൾ സൃഷ്ടിച്ച് മനസ്സിൽ നിൽക്കുന്നത് അങ്ങനെയാണ്. കാലികമായ സാമൂഹികപ്രശ്നങ്ങളിലൂടെയൊക്കെ കടന്നുപോകുന്ന അരുണിന്റെ കഥകൾ കേവലം പ്രഘോഷണങ്ങളോ മുദ്രാവാക്യങ്ങളോ ആയി മാറുന്നില്ല എന്നയിടത്താണ് ക്രാഫ്റ്റിന്റെ പ്രസക്തി കടന്നുവരുന്നത്. ഭരണകൂടം ഭീകരത സൃഷ്ടിക്കുമ്പോൾ ഒരാൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല എന്ന യാഥാർഥ്യബോധത്തിലൂന്നിയാണ് കഥകളുടെ നിൽപ്. അതേസമയം, ദീർഘകാലാടിസ്ഥാനത്തിൽ ആ ഭീകരത തോൽപിക്കപ്പെടുക തന്നെ ചെയ്യുമെന്ന ശുഭാപ്തിവിശ്വാസവും പകരുന്നുണ്ട് അവ. ടി.പിയുടെ കൊലപാതകത്തിനു ശേഷം ഇടതുപക്ഷത്തിന് വോട്ട് ചെയ്തിട്ടില്ല എന്ന് അരുൺ പറയുമ്പോൾ അടിമുടി രാഷ്ട്രീയമനുഷ്യൻ കൂടിയായ ഒരാളെ അതിൽ നമുക്കു കാണാം. കഥകളിൽ കൃത്യമായി ആ മനുഷ്യപക്ഷ രാഷ്ട്രീയം കൊണ്ടുവരാൻ അരുണിനു കഴിയുന്നുമുണ്ട്... വായിക്കാം ‘പുതുവാക്ക്’...
ഭീമസേനൻ– ഘടോൽക്കചൻ– ബർബരീകൻ. ഹിഡുംബി– മൗർവി– സംയമി. മഹാഭാരതത്തിലെ മൂന്നു തലമുറ. അതിൽ ഘടോൽക്കചനെപ്പറ്റി അത്യാവശ്യം വിവരണം മഹാഭാരതകൃതികളിൽ ലഭ്യമാണെങ്കിലും ഘടോൽക്കചന്റെ മകൻ ബർബരീകനെപ്പറ്റി വളരെ നേർത്ത വിശദാംശങ്ങളേയുള്ളൂ. അസാമാന്യ യോദ്ധാവായിരുന്ന, നീതിയുടെ പക്ഷത്തു നിലയുറപ്പിച്ചിരുന്ന ആ രാക്ഷസപുത്രൻ കേന്ദ്രകഥാപാത്രമായി വരുന്ന നോവൽദ്വയത്തിൽ ആദ്യത്തേതാണ് ഘടോൽക്കചൻ. പത്തനംതിട്ട സ്വദേശിയും അധ്യാപകനുമായ രാജേഷ് കെ.ആർ. എഴുതിയ ഏറെ പാരായണക്ഷമതയുള്ള കൃതി. ബർബരീകന്റെ ജനനം മുതൽ കൗമാരം പിന്നിടുന്നതു വരെയുള്ള കാലഘട്ടം ചിത്രീകരിച്ചിരിക്കുന്ന ആദ്യ നോവലിൽ ഹിഡുംബിയും മകൻ ഘടോൽക്കചനും അദ്ദേഹത്തിന്റെ ജീവിതപങ്കാളി മൗർവിയും ആണു കഥ മുന്നോട്ടുകൊണ്ടുപോകുന്നത്. ഘടോൽക്കചനോളം തന്നെ പ്രാധാന്യം നോവലിസ്റ്റ് മൗർവിക്കും അവരുടെ ആയോധനപാടവത്തിനും നൽകിയിരിക്കുന്നുവെന്നതും ശ്രദ്ധേയം. അവസാന ഭാഗമാകുമ്പോഴേക്കും ജീവിത ഭാഗധേയം തന്റെ ചുമലുകളിലേറ്റിത്തുടങ്ങുന്ന ബർബരീകന്റെ ജീവിതത്തിന്റെ ഒരു നിർണായകസന്ധിയിൽ വച്ചാണ് എഴുത്തുകാരൻ നോവൽ അവസാനിപ്പിക്കുന്നത്. അടുത്ത നോവൽഖണ്ഡത്തിലേക്കുള്ള ആകാംക്ഷ വായനക്കാരിൽ വേണ്ടുവോളം ഉയർത്തിത്തന്നെയാണ് ആ ക്ലൈമാക്സ് അവതരിപ്പിച്ചിരിക്കുന്നത്. നിലത്തുവയ്ക്കാതെ ഒറ്റയടിക്ക് വായിക്കും എന്നതു തന്നെയാണ് ഘടോൽക്കചൻ എന്ന നോവലിന്റെ ഏറ്റവും വലിയ സവിശേഷത. യുദ്ധരംഗവിവരണങ്ങളായാലും പ്രകൃതി വർണനകളായാലും സാമൂഹിക വിശകലനമായാലും അതിലെല്ലാം വായനയെ കൊളുത്തിയിടുന്ന കഴിവ് രാജേഷിന്റെ എഴുത്തിനുണ്ട്. ആഴത്തിലുള്ള ഗവേഷണവും വായനയും മനസ്സെരിക്കലും ഈ കൃതിക്കു പുറകിലുണ്ടെന്ന് ഏതാനും പേജുകൾ വായിച്ചുകഴിയുമ്പോൾത്തന്നെ മനസ്സിലാകും. മഹാഭാരതകാലത്തെ സാമൂഹിക യാഥാർഥ്യങ്ങളെ ഇഴപിരിച്ചു വിമർശനവിധേയമാക്കുന്ന സമീപനമാണ് എഴുത്തുകാരൻ അവലംബിച്ചിരിക്കുന്നത്. ജാതിവിവേചനവും അധീശത്വ മനോഭാവവും കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുമ്പോൾ നോവൽ പലപ്പോഴും നമ്മൾ ജീവിക്കുന്ന കാലത്തിന്റെ കണ്ണാടി കൂടി ആയി മാറുന്നു. രാജ്യവും ലോകവും നേരിടുന്ന ചില വർത്തമാനകാല സമസ്യകളെക്കൂടി നോവൽ വായന വായനക്കാരുടെ മനസ്സിലേക്കു കൊണ്ടുവരുന്നു.
നിരന്തരം നോവലുകളും കഥകളും എഴുതി, എഴുത്തുകാരൻ എന്ന നിലയിൽ ബെന്യാമിൻ എന്നേ അടയാളപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ആടുജീവിതം സിനിമയായിക്കഴിഞ്ഞു. ജി,ആർ.ഇന്ദുഗോപനുമായി ചേർന്നു തിരക്കഥ എഴുതിയ ക്രിസ്റ്റി എന്ന ചിത്രം റിലീസിന് തയാറെടുക്കുന്നു. അതിന്റെ തിരക്കഥ ഉടൻ പുസ്തകമായും പുറത്തിറങ്ങും.
ഒരു പുസ്തകം അതിന്റെ ഗവേഷണത്തിന് വേണ്ടി വര്ഷങ്ങള് അലഞ്ഞു നടക്കുക, ഒടുവില് എഴുതി പൂര്ത്തീകരിക്കുക. അത് പുറത്തിറങ്ങുമ്പോള് അതുവരെയുണ്ടായ ദുഖങ്ങളെല്ലാം എഴുത്തുകാരന് പാടെ മറന്നു പോകുന്നു. ഇതുകൊണ്ട് തന്നെയാകണം എഴുത്തിനെ പ്രസവത്തോടും ഗർഭത്തോടും ഉപമിക്കുന്നതും. പ്രിയപ്പെട്ട കുട്ടിയുടെ മുഖം കാണുമ്പോൾ
‘‘എന്തിനാണു മാഷേ കഥ പറയാൻ ഇത്ര ഭീരുവാകുന്നത്’’. ഇങ്ങനെ ചോദിച്ച തന്റെ വിദ്യാർഥിയെ ഓർത്തുകൊണ്ടാണ് ജിതേഷ് ആസാദ് ‘നീലിവേട്ട’ എന്ന തന്റെ കഥാസമാഹാരം ആരംഭിക്കുന്നത്. അതിലൊരു വലിയ ധൈര്യമുണ്ട്. ജിതേഷിന്റെ കഥകളിലെല്ലാമുള്ള ആ ആർജവത്തിന്റെ തെളിച്ചം നീലിവേട്ടയിലും വായനക്കാരനെ വഴിനടത്തുന്നുമുണ്ട്. എന്നും വിദ്യാർഥിയായിരിക്കാൻ ഇഷ്ടപ്പെടുന്നൊരു അധ്യാപകൻ ഈ മാഷിലുണ്ടെന്നതു തന്നെയാണു പുതിയ കാലത്തോടു സംവദിക്കുന്ന കഥകൾ എഴുതപ്പെടുന്നതിനു പിന്നിലെ രഹസ്യം. പ്രകൃതിയും സ്ത്രീയും കഥകളിലെ ശക്തമായ സാന്നിധ്യങ്ങളാണ്. ‘‘ആസൂത്രണം ചെയ്യുന്ന കഥകളെല്ലാം കള്ളക്കഥകളാണെടി പെണ്ണേ. കഥ കാടിനെപ്പോലെ വളരണം. കാട്ടുചെടികളെപ്പോലെ തോന്നിയിടത്തേക്കു പടരണം. അല്ലാത്ത കഥകളൊക്കെ കുത്തിവച്ചു പുള്ളാരെ ഉണ്ടാക്കുന്ന പോലയാണ്’’. നീലിവേട്ട എന്ന കഥയിലെ ഈ ഭാഗത്തെത്തി നിൽക്കുമ്പോൾ വായനയും കാടുകയറിത്തുടങ്ങും. ‘അവനവൾ’ എന്ന കഥയിൽ അവനവളുടെ ഉടൽ ഏതു നഗരത്തിലും ചുവന്ന തെരുവെന്നു വിളിക്കപ്പെടുമെന്ന് ജിതേഷ് എഴുതുമ്പോൾ ട്രാൻസ്ജെൻഡർ സമൂഹത്തോടുള്ള ഏറ്റവും ശക്തമായ ഐക്യദാർഢ്യപ്പെടലായി ‘അവനവൾ’ മാറുകയാണ്. മാസ്കൻ അഥവാ മുഖാവരണൻ, ഹസ്ബൻഡ് ആൻഡ് വൈഫ് ഇൻ ഹെ(ൽ)വൻ എന്നീ കഥകളിലെത്തുമ്പോൾ നർമത്തിൽ പൊതിഞ്ഞ രൂക്ഷമായ സാമൂഹികവിമർശനം വാക്കുകളിൽ തീപടർത്തുകയാണ്. നീലിവേട്ട, ബോൺസായ് മരങ്ങൾ, മാസ്കൻ അഥവാ മുഖാവരണൻ, അവനവൾ, ഞാവലട്ട, അഥീന, ഹസ്ബൻഡ് ആൻഡ് വൈഫ് ഇൻ ഹെ(ൽ)വൻ, താടി, മരണവേട്ട എന്നീ 9 കഥകളാണു ‘നീലിവേട്ട’ എന്ന കഥാസമാഹാരത്തിലുള്ളത്. അഞ്ജു പുന്നത്തിന്റേതാണ് കവറും വരകളും. എഴുത്തുജീവിതത്തെക്കുറിച്ച് ജിതേഷ് ‘പുതുവാക്കിനോട്’ മനസ്സു തുറന്നപ്പോൾ...
ആദ്യ സിനിമയുടെ പോസ്റ്ററിൽ തന്റെ പേരുണ്ടെന്ന് അഖിൽ പി. ധർമ്മജൻ അറിയുന്നത് എഴുത്തുകാരനായ ലാജോ ജോസിന്റെ വീട്ടിൽ വച്ചാണ്. 2018 എന്ന ജൂഡ് ആന്റണിയുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അന്നേ ദിവസം ഏറ്റവും കൂടുതൽ ആ പോസ്റ്റർ കാണാനാഗ്രഹിച്ചിട്ടുള്ളവരിൽ ഒരാൾ എഴുത്തുകാരനായ അഖിൽ ആയിരിക്കും. ഓജോ ബോർഡ് എന്ന പുസ്തകത്തിൽ തുടങ്ങിയതാണ് അഖിലിന്റെ എഴുത്ത് ജീവിതം. പിന്നീട് ഫാന്റസി ഫിക്ഷനായ മെർക്കുറി ഐലൻഡ്, റാം കെയർ ഓഫ് ആനന്ദി എന്നീ പുസ്തകങ്ങൾ പുറത്തിറങ്ങി. ഓരോ പുസ്തകങ്ങളും മാധ്യമങ്ങൾ ആഘോഷിക്കുകയും ചെയ്തു. അതിനു പല കാരണങ്ങളുമുണ്ട്. സ്വന്തമായി എഴുതി സ്വയം പ്രസിദ്ധീകരിച്ച് ഒറ്റയ്ക്ക് പുസ്തകങ്ങൾ വിൽക്കുന്ന പുതുകാല എഴുത്തുകാരൻ എന്നത് മാത്രമല്ല ഓരോ പുസ്തകങ്ങളുടെ പ്രകാശനങ്ങളും വ്യത്യാസമായിരുന്നു. ഹൊറർ ത്രില്ലറായ ഓജോ ബോർഡ് ശ്മശാനത്തിൽ വച്ചാണ് പുറത്തിറക്കിയത്, മെർക്കുറി ഐലൻഡ് ദ്വീപായ പാതിരാമണലിൽ വച്ചും, തമിഴ് മണമുള്ള നോവൽ റാം കെയർ ഓഫ് ആനന്ദി ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വച്ചുമാണ് പ്രകാശനം ചെയ്യപ്പെട്ടത്. അഖിലിന്റെ ഏറ്റവും പുതിയ വാർത്ത 2018 എന്ന സിനിമയാണ്. ‘2018’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെക്കുറിച്ചും തിരക്കഥാ വിശേഷങ്ങളെക്കുറിച്ചും അഖിൽ പി. ധർമജൻ മനോരമ ഓൺലൈൻ പ്രീമിയത്തോടു സംസാരിക്കുന്നു..
അതിനൂതന സാങ്കേതിക വിദ്യകൾ അഭ്യസിപ്പിച്ച് പുരോഗതിയിലേക്ക് കുതിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സ്ഥാപനം , സമീപത്തായി ഇതാണ് നിന്റെ ഉത്ഭവസ്ഥാനമെന്ന് ഓർമപ്പെടുത്തും മട്ടിൽ കളങ്കമേല്ക്കാത്ത ഘോരവനവും. IIT മദ്രാസ് എന്ന നോവലിന്റെ പശ്ചാത്തലത്തിനനുസരിച്ചാണ് ഇതിന്റെ
സാഹിത്യ സൃഷ്ടിയോടു നീതി പുലർത്തുകയല്ല സിനിമയുടെ ദൗത്യമെന്നും സിനിമ സ്വതന്ത്രമായ മറ്റൊരു മാധ്യമമാണെന്നും എഴുത്തുകാരൻ ബെന്യാമിൻ. കൃതിയോട് നീതി പുലർത്തുക എന്ന ലക്ഷ്യം വച്ച് സിനിമ ചെയ്താൽ ആ സിനിമ പരാജയമായിരിക്കും. സിനിമ ഒരുപാട് കലാകാരന്മാരുടെ സർഗ സംഭാവനകളുടെ ആകെത്തുകയാണ്. അതിനെ മറ്റൊന്നായി കാണണം.
ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവൽ, വർഷങ്ങൾക്കു ശേഷം റീപ്രിന്റ് ഇറങ്ങുമ്പോൾ അത് ഒരുപാട് ചർച്ചയാകുന്നു. ഓരോ പുസ്തവും ഇറങ്ങാൻ ഓരോ കാലമുണ്ടെന്ന ഓർമപ്പെടുത്തലാണ് അശ്വതി തിരുനാൾ എഴുതിയ വിജനവീഥി എന്ന പുസ്തകം. മുപ്പതു വർഷങ്ങൾക്കിപ്പുറം ആ പുസ്തകം വായിക്കുമ്പോഴും അത്ര പഴമ
ഒരൊറ്റ പുസ്തകം കൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങളും സ്വീകാര്യതയും കിട്ടിയ എഴുത്തുകാരനാണ് വിവേക് ചന്ദ്രൻ. എഴുത്ത് എന്നത് സമയമെടുത്ത് നടത്തേണ്ടുന്ന ഒരു ക്രിയയാണെന്ന ബോധ്യമുള്ളതുകൊണ്ടു തന്നെ മാസങ്ങൾ നീണ്ട അധ്വാനത്തിൽ നിന്നാണ് തനിക്ക് കഥ പിറക്കുന്നതെന്ന് പലയിടത്തും വിവേക് പറയാറുണ്ട്. അതുകൊണ്ടാവാം കഥകളുടെ
അട്ടപ്പാടിയില് കൊല്ലപ്പെട്ട മധുവിന്റെ ഓര്മ പങ്കിട്ടുകൊണ്ട് എഴുതിയ കവിതകളുടെ സമാഹാരമാണ് ‘മെലെ കാവുളു’. ഈ പുസ്തകത്തിന്റെ എഡിറ്റര്മാരിലൊരാളായ കവി എസ്.ജോസഫ് സംസാരിക്കുന്നു. ∙ ‘മെലെ കാവുളു’ എന്ന ഈ പുസ്തകത്തിന്റെ പിറവിക്കു മുമ്പായി ഉല്ലാസ പാതകൾ വിട്ടുള്ള കുറെ അലച്ചിലുകൾ ഉണ്ടായിട്ടുണ്ടല്ലോ. അതുമായി
ശിശിരത്തിലെ ഓക്കുമരത്തെ സ്നേഹിച്ച സവുഷ്കിൻ എന്ന കുട്ടിയായി മാറുകയായിരുന്നു ഗെദ്ദയിലെത്തിയ രേഖ തോപ്പിൽ. മഞ്ഞുമൂടിയ കാടിനുള്ളിലൂടെ സവുഷ്കിൻ തന്റെ ടീച്ചറായ അന്ന വാസ്ല്യേവ്നയുടെ കൈപിടിച്ച് നടന്ന് കാടിന്റെ മനോഹാരിത വിവരിക്കുന്നതു പോലെയാണ് രേഖ വായനക്കാരുടെ കൈപിടിച്ച് ഗെദ്ദയിലേക്കു നയിക്കുന്നത്. റഷ്യൻ
ആരാധകർ കൂടിക്കൊണ്ടിരുന്നത് അലക്സിയ്ക്കാണ്, രഞ്ജുവിനല്ല. അലക്സിയുടെ നിരീക്ഷണപാടവം, അലക്സിയുടെ നിഗമനങ്ങൾ ഇവയൊക്കെയാണ് ആൾക്കാർക്ക് ഇഷ്ടപ്പെടുന്നത്. ഞാൻ ഒരു കെഎസ്ആർടിസി കണ്ടക്ടറാണ്.
നിധീഷ് ജി എഴുതുന്ന കഥകളിൽ സ്ഥലങ്ങൾ പലപ്പോഴും അവയുടെ പേരുകളിൽ നിന്ന് മജ്ജയും മാംസവും മനസ്സുമുള്ള കഥാപാത്രങ്ങളായി രൂപംമാറും. നിധീഷിന്റെ ‘താമരമുക്ക്’ എന്ന കഥാസമാഹാരത്തിലുള്ളതു തന്നെ ഇത്തരത്തിൽ സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ടുണ്ടായ 10 കഥകളാണ്. പുള്ളിമാൻ ജംക്ഷൻ, ക്ലാപ്പന, ഘണ്ടർണ്ണങ്കാവ്, താമരമുക്ക്,
‘കത്തുകൾ അയയ്ക്കണമെന്നു നീ പറഞ്ഞിരുന്നു. മറുപടിയായി ഉറപ്പായും അയയ്ക്കാമെന്നു ഞാൻ ഭംഗിവാക്ക് പറഞ്ഞു. സത്യത്തിൽ ഞാൻ കത്തുകൾ എഴുതുന്ന ആളായിരുന്നില്ല. എഴുതിയ ഒരേയൊരു കത്തിലാകട്ടെ എന്നോട് കൂടുതൽ അടുക്കരുത്, അപകടകാരിയാണ്, സ്നേഹംകൊണ്ടു വല്ല വിഷവും തീറ്റിച്ചേക്കും നിന്നെ എന്നാണ് എഴുതിയത്. ഒട്ടും
നാളെയെപ്പറ്റി ചിന്തിക്കുന്ന ഒരു തലമുറ രൂപംകൊള്ളണമെങ്കിൽ വായന തീർച്ചയായും കൂടെയുണ്ടാകണം. വായനയെ ആളുകൾ വിവിധ തരത്തിലാണ് കാണുന്നത്. ആളുകളുടെ ഇഷ്ട മേഖലകളും വ്യത്യസ്തമായിരിക്കും. അറിവിനുവേണ്ടി വായിക്കുന്നവരും റിലാക്സേഷനുവേണ്ടി വായിക്കുന്നവരുമുണ്ട്.....
കഴ്സ് ഓഫ് മാലിഗ്നന്റ് ആമസോണിൽ വൻ ഹിറ്റാണ്. അതെഴുതിയത് പ്ലസ് വൺകാരിയായ ആയിഷ അഫ്രീൻ. എഴുത്തിന്റെയും വായനയുടെയും വിശാലമായ ലോകമാണ് പുതിയ കാലം കുട്ടികൾക്കു വേണ്ടി തുറന്നിടുന്നത്. കുട്ടിക്കഥകൾ എന്നൊരു വിഭാഗത്തിൽ ഒതുങ്ങുന്നില്ല ഇപ്പോൾ അവരുടെ വായന, അത് പടർന്നു പന്തലിച്ച് വിശാലമായ അർഥങ്ങളുള്ള വലിയ
ജീവിതത്തിൽ വെറും ‘മെറ്റീരിയലിസ്റ്റിക് ഊള’ എന്ന് എന്നെ വിശേഷിപ്പിക്കാം. ഇതു പറയുമ്പോൾ ആ സത്യസന്ധതയെ നിങ്ങൾ മാനിക്കണം. പ്രകൃതിയോട് താദാത്മ്യപ്പെടൽ ഒക്കെ ലൈഫിൽ ടെമ്പററി ആയിമാത്രം പറ്റുന്നതും എഴുത്തിൽ നന്നായി ഫലിപ്പിക്കാൻ പറ്റുന്നതുമാണ് എനിക്ക്.
നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്താണു പ്രണയം സംഭവിക്കുന്നത്. അങ്ങനെ സംഭവിച്ച പ്രണയത്തിന്റെ കൊച്ചു കഥകളാണു ‘പോക്കറ്റ് ഫുൾ ഓഫ് സ്റ്റോറീസ് 3.0’ എന്ന പുസ്തകം. പ്രമുഖ പെർഫ്യൂം ബ്രാൻഡായ ഐടിസി ‘എൻഗേജും’ ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ ദുർജോയ് ദത്തയും ചേർന്ന അവതരിപ്പിക്കുന്ന മൂന്നാമത്തെ ചെറു പ്രണയ
സ്വന്തം വീടും നാടും ഉപേക്ഷിക്കാൻ വിസമ്മതിക്കുന്നവർ വെടിയേറ്റും ഷെല്ലിങ്ങിലും മരിച്ചു വീഴുന്നു. റോഡിൽ മുതൽ പള്ളിപ്പറമ്പുകളിൽ വരെ വൃദ്ധരുടെ, കുട്ടികളുടെ, സ്ത്രീകളുടെ, അഴുകിത്തുടങ്ങുന്ന മൃതദേഹങ്ങളുടെ കൂമ്പാരങ്ങൾ. തലങ്ങനെയും വിലങ്ങനെയും ധൃതിയിൽ വെട്ടിയ ശവക്കുഴികളിൽ ചാക്കുകെട്ടുകൾ പോലെ വലിച്ചിട്ട, അറ്റുപോയ ജീവിതങ്ങൾ. തകർന്നു തരിപ്പണമായ നഗരികൾ.
അടുക്കിവച്ചിരിക്കുന്ന പുസ്തക മതിലുകള്ക്കു താഴെയിരുന്ന് അതിലൊരെണ്ണത്തിനോടു കൂട്ടുകൂടിയുളള ഒരു വായന, അതിനെന്നുമെന്നും ഒരു പ്രത്യേക സുഖമാണ്. ലൈബ്രറികള് മനുഷ്യജീവിതത്തിന്റെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാകുന്നത് അങ്ങനെയാണ്. എങ്കിലും കാലം പോകെ നമ്മുടെ തിരക്കുകള്ക്കിടയിലൂടെ അത് വല്ലപ്പോഴും
നമ്മൾ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും ആത്മാഭിമാന ബോധമുള്ളവരാണ്. അതിൽ ലിംഗപ്രായഭേദങ്ങളില്ല. അവരുടെ വ്യക്തിത്വത്തെ നമ്മൾ അംഗീകരിക്കുക. ‘ഞാൻ നിങ്ങളെ എന്നേക്കാൾ ബഹുമാനം അർഹിക്കുന്ന ഒരാളായി അംഗീകരിച്ചിരിക്കുന്നു’ എന്നു നമ്മുടെ എതിരെ നിൽക്കുന്നവർക്ക് തോന്നും വിധം പെരുമാറുക. അവിടെയാണ് നമ്മുടെ വിജയം.
എഴുത്തുകാര് ഭീരുക്കളാണെന്നും അവര് ഭരിക്കുന്നവരെ എതിര്ക്കില്ലെന്നും എഴുത്തുകാരന് എസ്.ഹരീഷ്. ആഗസ്റ്റ് 17 എന്ന ഏറ്റവും പുതിയ നോവലിന്റെ പശ്ചാത്തലത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ സ്വാതന്ത്ര്യം വേണം, അങ്ങനെയൊരു ഭരണമാൺ ഞാൻ ആഗ്രഹിക്കുന്നത്. അഴിമതി വേണമെങ്കില് സഹിക്കാം. ഗോഡ്സെയെ
അവൻ പതാകയില്ലാത്ത രാജ്യം - മൂന്നാമത്തെ കവിതാസമാഹാരമാണ്. താങ്കളുടെ കവിത ഏതു തരത്തിൽ മാറിയെന്നാണ് സ്വയം വിശ്വസിക്കുന്നത് ? ആദ്യ കവിതാസമാഹാരം - കവിതയിൽ താമസിക്കുന്നവർ- പ്രസിദ്ധീകരിച്ചിട്ട് 15 വർഷം പിന്നിടുന്നു. 1995 മുതൽ ആനുകാലികങ്ങളിൽ കവിത എഴുതുന്നു. എഴുത്തിന്റെ ആദ്യകാലം മുതൽ കവിതയിൽ
പച്ചവെള്ളം മാത്രമാണ് ഭക്ഷണം. എവിടേയും ജോലി കിട്ടാനില്ല. മൂന്ന് ദിവസം കഴിഞ്ഞു. ഹോട്ടലിന്റെ സൈഡില് നില്ക്കുമ്പോള് പച്ചക്കറിയൊക്കെ അരിയുന്നത് കാണാം. എടുത്തോണ്ട് ഓടിയാലോ എന്ന് കരുതും. എന്തേലും ഒന്നു കടിച്ചു തിന്നാല് മതി. അത്ര വിശപ്പാണ്. കടല്പ്പാലത്തിന്റെ അടിയിലെ മണലിലാണ് രാത്രി കിടന്നുറങ്ങുന്നത്.
ഓഫിസില് ഓരോ ആവശ്യങ്ങള്ക്കായി എത്തുന്നവരില് നിന്ന് ഒരുപാട് കേട്ടിട്ടുള്ള ഒരു വാചകമാണ്, എനിക്ക് രണ്ട് പെണ്കുട്ടികളാണ് മാഡം എന്ന്. രണ്ട് പെണ്കുട്ടികളുള്ളതു കൊണ്ട് അവര്ക്ക് നീതി കിട്ടേണ്ടവര്ക്കിടയില് മുന്ഗണനയുണ്ടെന്ന തരത്തിലാണ് സംസാരം. ആ ഒരു കാര്യം പറഞ്ഞില്ലെങ്കിലും നീതിക്ക് അര്ഹതയുള്ളവരായിരിക്കും.
‘‘പ്രിയപ്പെട്ട ബീനേ, പ്രപഞ്ചങ്ങളായ എല്ലാ പ്രപഞ്ചങ്ങളുടെയും വെളിച്ചവും ചൈതന്യവുമായ സനാതനസത്യം -കാരുണ്യവാനായ ദൈവം ബീനയെ അനുഗ്രഹിക്കട്ടെ. എല്ലാ സൗഭാഗ്യങ്ങളും തന്ന്. അങ്ങനെയങ്ങനെ അനുഗ്രഹാശിസ്സുകളോടെ ബീന മുന്നോട്ടുപോകുക. വയസ്സ് ഇരുപത്തി ഒന്നാണല്ലേ. കൊച്ചുപെണ്ണാണ്. ഓര്ക്കുക: ശരീരത്തിന്റെയും
ലാജോ ജോസ്. മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം വായിക്കപ്പെടുന്നതും വിറ്റഴിക്കപ്പെടുന്നതുമായ സാഹിത്യശാഖയായി ജനപ്രിയ സാഹിത്യവും കുറ്റാന്വേഷണ സാഹിത്യവും മാറിയിട്ടുണ്ടെങ്കിൽ, ഒട്ടേറെ എഴുത്തുകാർക്ക് ഈ മേഖലയിലെ തങ്ങളുടെ പാഷൻ ആത്മവിശ്വാസത്തോടെ പിന്തുടരാനും അവരുടെ പുസ്തകങ്ങൾക്ക് വായനക്കാരെ കണ്ടെത്താനും
ഒൻപത് വയസ്സുകാരി സന ഫൈസലിന്റെ പേര് പലരും കേട്ടിട്ടുണ്ടാവുക പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഇട്ട ഒരു പുസ്തക പ്രകാശ ചിത്രം വഴിയാകും. ‘ഒരു ബാലസാഹിത്യകൃതി രചിക്കണം എന്ന് കുറേ കാലമായി ഞാനാഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്നാൽ കുട്ടികളുടെ മനസും ഇഷ്ടവും തിരിച്ചറിഞ്ഞ് കഥ
ശാസ്ത്രവും സർഗാത്മകതയും സമന്വയിക്കുന്ന ഏകലോകത്തിന്റെ ദർശനമാണ് സി.രാധാകൃഷ്ണൻ എന്ന നോവലിസ്റ്റ് തന്റെ കൃതികളിലെല്ലാം മുന്നോട്ടു വച്ചിട്ടുള്ളത്. ഈ ദർശനം പ്രവർത്തികമാക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും സംവാദങ്ങളും എല്ലാ മേഖലകളിലും ശക്തമാണ്. ഇത് അനിവാര്യമാണെന്ന ചിന്തയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്.
എഴുത്തിൽ സ്വയം മാറ്റിപ്പണിയൽ അത്രയെളുപ്പമല്ല. എത്ര വടിച്ചുമാറ്റിയാലും പറ്റിപ്പിടിച്ചിരിക്കും തന്റേതായ ചില പൊടിപ്പും തൊങ്ങലും. കവി എസ്. കലേഷ് വ്യത്യസ്തനാണ്. മൂന്നു പുസ്തകങ്ങളിലെ കവിതകൾ മൂന്നു ലോകം കാട്ടിത്തരുന്നു. മൂന്നാമതു കവിതാ സമാഹാരമായ ‘ആട്ടക്കാരി’യുടെ പശ്ചാത്തലത്തിൽ കലേഷ് കവിതയെക്കുറിച്ചു
എല്ലാ വീട്ടിലും ടിവി ഇല്ലാത്ത ഒരു കാലം. മൊബൈൽഫോൺ എന്നൊരു വസ്തു ഈ ഭൂമിയിൽ വരുമെന്നുപോലും ചിന്തിക്കാത്ത കാലം. രാത്രിയൂണു കഴിഞ്ഞ് എല്ലാവരും കുഞ്ഞുറേഡിയോ തുറന്നുവച്ച് റേഡിയോ നാടകം കേൾക്കാൻ ചെവിയോർത്തിരിക്കും. വർഷത്തിലൊരിക്കൽ പത്തുദിവസം നീളുന്ന റേഡിയോ നാടകോത്സവത്തിനായി കലാസ്വാദകർ കാതോർത്തിരിക്കും. നാടകം
25 ലക്ഷം രൂപയുമായി തുകയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണ് ജെസിബി പുരസ്കാരം. 2021ലെ ഈ പുരസ്കാരം ‘ഡൽഹി ഗാഥകൾ’ എന്ന തന്റെ നോവലിന് ഏറ്റുവാങ്ങി എം.മുകുന്ദൻ ഡൽഹിയിൽനിന്നു കേരളത്തിൽ തിരിച്ചെത്തി. പുരസ്കാരം ഏറ്റുവാങ്ങിയ അദ്ദേഹം ഈ പുരസ്കാരം ഡൽഹിയുടെ തെരുവുകളിൽ അന്തിയുറങ്ങുന്നവർക്കു
പതിനാറാം നൂറ്റാണ്ടിൽ ഫ്രാൻസിലെ രാജാവായിരുന്ന ഫ്രാൻസിസ് മൂന്നാമന്റെ കടുത്ത തീരുമാനങ്ങളെടുക്കാനുള്ള നിർദ്ദേശങ്ങളോടെയാണ് ജോഷ്വാ ബിജോയുടെ ക്രൈം നോവൽ ‘‘മർഡർ അറ്റ് ദ ലീക്കി ബാരൽ’’ തുടങ്ങുന്നത്. അസാധാരണമാം വിധം മനോഹരമായ ഭാഷയിൽ ഫ്രാൻസും അയർലണ്ടും ഒക്കെ കഥയിൽ വന്നു പോകുന്നു. നോവൽ പ്രസിദ്ധീകരിച്ചത്
സാധാരണ ഒന്നു രണ്ടു ദിവസം കൂടുമ്പോൾ മനസ്സിൽ തോന്നുന്ന എന്തെങ്കിലും ഫെയ്സ്ബുക്കിൽ കുറിക്കുക എന്ന ശീലം ഉണ്ടായിരുന്നു. പക്ഷേ, ജീവിതത്തിൽ തികച്ചും ആകസ്മികമായി ഉണ്ടായ രണ്ടു വിയോഗങ്ങൾ (അച്ഛന്റെയും അനുജന്റെയും) ഉള്ളിൽ തീർത്ത ഒരു വലിയ ആഘാതം ഉണ്ട്.
മുപ്പതു വർഷത്തിലേറെയായി കവിതയെഴുതുന്നു. ചിലത് ഉള്ളിൽ, ചിലതു കടലാസിൽ. 2000 മുതൽ ആനുകാലികങ്ങളിൽ മഷിപ്പെട്ടു. പ്രസിദ്ധീകരിച്ച ആദ്യ സമാഹാരമിറങ്ങിയതു കഴിഞ്ഞ മാസം. പുസ്തകത്തിന്റെ പേര് ‘ബൈപോളാർ കരടി’. കവി ബിജു റോക്കി. പൂർവ ഭാരങ്ങളോ ഗുരുക്കന്മാരോ തലതൊട്ടപ്പന്മാരോ ഇല്ലാതെ, എഴുത്തിന്റെ
1995 മുതൽ അജീഷ് ദാസൻ കവിതയിൽ പണിയെടുക്കുന്നുണ്ട്. കാൻസർ വാർഡ്, കോട്ടയം ക്രിസ്തു എന്നീ സമാഹാരങ്ങൾക്കുശേഷം ‘ആ ഉമ്മകൾക്കൊപ്പമല്ലാതെ’ എന്ന കാവ്യപുസ്തകവുമായി എത്തിയിരിക്കുകയാണു ഗാനരചയിതാവുകൂടിയായ അജീഷ് ദാസൻ. പുതിയ പുസ്തകത്തെക്കുറിച്ച്, കവിതയെക്കുറിച്ച് കവി സംസാരിക്കുന്നു. മൂന്നാമത്തെ കാവ്യ സമാഹാരം
കാലമേറെ മാറിയിട്ടും പ്രണയിതാക്കളോട് സമൂഹത്തിന്, വിശേഷിച്ചും കേരള സമൂഹത്തിനുള്ള കാഴ്ചപ്പാടുകളിൽ കാതലായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. പെൺജീവിതങ്ങളും മാനുഷിക വിചാരങ്ങളും ആരൊക്കെയോ വരയ്ക്കുന്ന ലക്ഷ്മണരേഖക്കുള്ളിൽ ഒതുങ്ങി നിൽക്കേണ്ടതാണെന്ന പൊതുബോധത്തെ ‘ഭദ്രയുടെ നീതിസാരം’ എന്ന നോവലിലൂടെ
കരുണാകരന്റെ ‘അവിശ്വാസികൾ’ എന്ന കഥ ഏതോ ഒരു വർഷത്തെ മനോരമയുടെ ഓണപ്പതിപ്പിൽ വായിച്ചിരുന്നു. അതിൽനിന്നു കിട്ടിയ ആവേശത്തിലാണ് അദ്ദേഹത്തിന്റെ മറ്റു രചനകൾ ഞാൻ തേടിപ്പിടിച്ചു വായിക്കാൻ തുടങ്ങിയത്. ‘യക്ഷിയും സൈക്കിൾ യാത്രക്കാരനും’ എന്ന കവിതാസമാഹാരവും ‘യുവാവായിരുന്ന ഒമ്പതു വർഷം’, ‘ബൈസിക്കിൾ തീഫ്’ എന്നീ
മലയാളത്തിൽ ചരിത്രം പശ്ചാത്തലമായ നോവലുകളുടെ പട്ടികയിലെ പുതിയ പേരാണ് കാന്തമല ചരിതം. മൂന്നു ഭാഗങ്ങളായി ഇറങ്ങുന്ന നോവലിന്റെ രചയിതാവ് വിഷ്ണു എം.സി. യാണ്. കേരളവും ഈജിപ്തുമൊക്കെ കടന്നുവരുന്ന, സഹസ്ര വർഷങ്ങൾ മുൻപുള്ള മിത്തുകളും ചരിത്രവും ഇഴചേർന്നിരിക്കുന്ന നോവലിൽ അയ്യപ്പനും ഫറവോ അഖിനാതേനുമൊക്കെ വരുന്നുണ്ട്.
വെയർ വൂൾഫ്സും ഡ്രാഗണും ഒക്കെ വായിച്ചു കേട്ടതും കണ്ടതും വിദേശ സിനിമകളിലും ഫിക്ഷനിലുമാണ് എന്നിരിക്കെ മലയാള സാഹിത്യത്തിൽ വ്യത്യസ്തമായ ഒരു ഴോനറിലൂടെ ഇത്തരം കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് അനൂപ് ശശികുമാർ. ‘എട്ടാമത്തെ വെളിപാട്’ എന്ന അനൂപിന്റെ ആദ്യ നോവൽ, ത്രില്ലർ വിഭാഗത്തിൽത്തന്നെ അർബൻ
അലസമായി ഉടുത്ത സാരിക്കു ചുറ്റും കെട്ടിയ ബെല്റ്റില് ചുറ്റികയും സ്പാനറും അടക്കമുള്ള തന്റെ പണിസാധനങ്ങള് കൊണ്ടു നടക്കുന്ന ഒരു മെക്കാനിക്ക് അമ്മച്ചി. മഞ്ഞ ചെക്ക് ഷര്ട്ടും കുട്ടിനിക്കറുമിട്ട് വിടര്ന്ന ചിരിയുമായി അമ്മച്ചിയോടൊപ്പം കൂടിയിരിക്കുന്ന കൊച്ചുമകന്. അമ്മച്ചിയെക്കൊണ്ട് തനിക്ക് ഏറ്റവും
എഴുത്തിലേക്ക് വെറുതെ ഒരു ആവേശത്തിന് ഇറങ്ങിയ ആളല്ല അശ്വിൻ. വ്യക്തമായി എഴുത്ത് എന്ന പ്രഫഷനെക്കുറിച്ച് പഠിച്ചിട്ടും മനസ്സിലാക്കിയിട്ടും തന്നെയാണ് അദ്ദേഹം തന്റെ ആദ്യത്തെ പുസ്തകമായ ‘മൈ ഗേൾഫ്രണ്ടസ് ജേണൽ’ പുറത്തിറക്കിയത്. ആമസോൺ കിൻഡിലിൽ ആയിരുന്നു പുസ്തകം ആദ്യമായി പുറത്തിറക്കുന്നത്. പിന്നീട് മാസങ്ങൾക്കു
aa
ഭരണത്തിന്റെ സുഖസൗകര്യങ്ങൾ ആഗ്രഹിച്ചിട്ടില്ലാത്തയാൾ ഭരണത്തിൽ തുടരാൻ കരുക്കൾ നീക്കിയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്.
നീല മലകളിലെ ബാലൻ- പേര് കേൾക്കുമ്പോൾത്തന്നെയറിയാം ഒരു ഫാന്റസി കഥ മണക്കുന്നുണ്ട് എന്ന്. പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ ജോഷ്വാ ന്യൂട്ടൻ എഴുതിയ ഏറ്റവും പുതിയ പുസ്തകമാണ് ‘ദ ബോയ് ഓൺ ദ ബ്ലൂ മൗണ്ടൻ.’ പറഞ്ഞതുപോലെ ഫാന്റസി ഫിക്ഷൻ. എന്നാൽ എഴുത്ത് മലയാളത്തിലാണ് എന്ന് മാത്രം. കൊച്ചിക്കാരനായ ജോഷ്വാ
90 വർഷം മുൻപ്... രാജ്യത്തിന്റെ തെക്കേയറ്റത്തെ ഒരു കൊച്ചു നാട്ടുരാജ്യത്തിലെ ഇളയറാണി അവിടെനിന്നു ഷിംല വരെ യാത്ര ചെയ്തെത്തി. ഇന്ത്യയുടെ അന്നത്തെ ഗവർണർ ജനറലും വൈസ്രോയിയുമായിരുന്ന വെല്ലിങ്ടൻ പ്രഭുവും ഭാര്യയും അന്നവിടെ അവധിക്കാലം ചെലവിടുകയാണ്. വൈസ്രോയിയോട് ഇളയ റാണി ചോദിച്ചു: എന്റെ മകനു 18 വയസ്സു
അച്ഛൻ ഒരു സാധാരണ കർഷകനായിരുന്നു. ഔപചാരിക വിദ്യാഭ്യാസമോ അധികം എഴുത്തോ വായനയോ ഒന്നും ഇല്ലായിരുന്നെങ്കിലും വായനയെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്ന ആളായിരുന്നു അദ്ദേഹം.
കുഞ്ഞാലിമരയ്ക്കാർ അടക്കമുള്ള ഏതു സിനിമയിലും ചരിത്രം അതേപടി പകർത്തിവയ്ക്കാൻ ഒരു സാധ്യതയുമില്ലെന്നും ആരാധകരെ രസിപ്പിക്കാനുള്ള ഏച്ചുകെട്ടലുകൾ ഉറപ്പാണെന്നും ചരിത്രകാരൻ എം.ജി.എസ് നാരായണൻ. ഈ വർഷം നവതി ആഘോഷിക്കാനിരിക്കുന്ന എംജിഎസ് തന്റെ പുതിയ പുസ്തകമായ ‘ചരിത്രത്തിലെ ഏടുകൾ: സംവാദങ്ങൾ സമന്വയങ്ങൾ’ തന്റെ പൂർവ
പ്രഫഷനൽ ജോലികളിൽനിന്നു നിരവധി പേർ സാഹിത്യ ലോകത്തിലേക്ക് വരുന്നു എന്നത് സത്യമാണ്. പണ്ട് അത്തരക്കാരുടെ എണ്ണം വളരെക്കുറവായിരുന്നെങ്കിൽ ഇന്ന് കണക്കെഴുത്തും ബിസിനസും പഠിച്ചതിനു പിന്നാലെയാണ് അക്ഷരങ്ങളുടെ ലോകവും ഒപ്പം വേണ്ടതെന്ന ബോധ്യം അവർക്കുണ്ടാകുന്നത്. ബാങ്കിങ് മേഖലയിൽനിന്ന് എഴുത്തിലേക്കു വന്നവർ
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘ദ്രുവകുമാരൻ’ എന്ന നാടകത്തിലെ ഉത്തമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അടൂർ മൂന്നാളം സ്വദേശി ലക്ഷ്മി മംഗലത്ത് അരങ്ങിലെത്തുന്നത്. ‘ഉത്തമനായിട്ട് അഭിനയിച്ച കുട്ടി ഉത്തമൻ തന്നെ’ എന്നു പറഞ്ഞുകൊണ്ട് ആദ്യ നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സമ്മാനവും ലഭിച്ചു. അഞ്ചു
1960ലെ ശിശുദിനത്തിൽ സ്കൂളിൽ നാടകം അവതരിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ കെ.വി. ബാലകൃഷ്ണൻ എന്ന 9 വയസ്സുകാരനും ഉണ്ടായിരുന്നു. ‘അന്തിമാടത്തിലേക്ക്’ എന്ന നാടകത്തിലെ നായകവേഷമാണ് അവതരിപ്പിക്കേണ്ടത്. അയാൾ തികഞ്ഞ മദ്യപാനിയാണ്, അലസനാണ്. വേഷം കൈകാര്യം ചെയ്യുമ്പോൾ പിഴയ്ക്കരുത്. പക്ഷേ
പ്ലസ് ടുവിനു പഠിക്കുമ്പോഴാണ് സ്വാതി നായർ ഒരു ഫാന്റസി ഫിക്ഷൻ എഴുതിത്തുടങ്ങുന്നത്. അതും ഹാരി പോട്ടർ എന്ന ലോകോത്തര ഫാന്റസി കഥാ പരമ്പരയിൽനിന്നു പ്രചോദനമുൾക്കൊണ്ട്. അങ്ങനെ എഴുതാൻ പലരും ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വിജയിച്ച അപൂർവം പേരിലൊരാളാണ് സ്വാതി. ലോക്ഡൗൺ സമയത്ത് തുടങ്ങിയ
പടിയിറങ്ങിപ്പോയ പാർവതി ഇവിടെ ‘പാർട്ടിങ് വിത്ത് പാർവതി’ ആയി മാറിയിരിക്കുന്നു. മലയാളി വായനക്കാർ നെഞ്ചേറ്റിയ ഗ്രേസിയുടെ 36 കഥകൾ ഇനി ഇംഗ്ലിഷ് വായനാസമൂഹത്തിനു മുന്നിലേക്കുമെത്തുകയാണ്; ഇ.വി. ഫാത്തിമയുടെ മൊഴിമാറ്റത്തിലൂടെ. കഴിഞ്ഞയാഴ്ച പ്രീ റിലീസ് കഴിഞ്ഞ ഈ പുസ്തകം ഇനി വായനക്കാരിലേക്കെത്തുകയാണ്. ഗ്രേസിയുടെ
അഖിൽ പി. ധർമജൻ എന്ന എഴുത്തുകാരൻ പെട്ടെന്നൊരു ദിവസം ലൈം ലൈറ്റിലേക്കു കയറിവന്നയാളല്ല. പതിനെട്ടാമത്തെ വയസ്സിൽ എഴുതിത്തുടങ്ങി. അതും അത് കഴിഞ്ഞെഴുതിയ പുസ്തകവും പുറത്തിറക്കിയപ്പോൾ അഖിലിനെത്തേടി ഒരുപാട് വായനക്കാരെത്തി. ഒരു എഴുത്തുകാരൻ പുസ്തകങ്ങൾ സ്വയം പബ്ലിഷ് ചെയ്യുക, അയാൾ തന്നെ അത് പല നഗരങ്ങളിലും
എഴുതുക അല്ലെങ്കിൽ മരിക്കുക– ഈ രണ്ട് ഓപ്ഷൻ മാത്രമേ മുന്നിലുള്ളൂവങ്കിൽ ഏതു തിരഞ്ഞെടുക്കും എന്നു ചോദിച്ചാൽ മരണം എന്നു പറഞ്ഞവരുണ്ട്. ജീവിച്ചിരുന്നാൽ എഴുതിക്കൊണ്ടേയിരിക്കും എന്നുള്ളതുകൊണ്ടാണ് രാജലക്ഷ്മി കാലത്തിനു മുൻപേ നടന്നു പോയത്. എഴുത്ത് എന്നത് അത്രയും തീതീറ്റിക്കുന്ന ഒരു അനുഭവമായിട്ടും ഒരു ലഹരി
എനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചൊക്കെ പുസ്തകത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്. നല്ല അനുഭവങ്ങളാണ് കൂടുതൽ. മോശം അനുഭവങ്ങൾ വളരെ കുറച്ചേയുള്ളൂ. ഒരു ആത്മകഥ എന്നു പറയുമ്പോൾ
നിപുൺ വർമ എന്ന പേര് പൊതുവs മലയാളികളുടെ ഇടയിൽ അത്ര പരിചിതമാകാൻ ഇടയില്ല. എന്നാൽ വായനപ്രിയരായ ടെക്കികൾക്കിടയിൽ ഈ പേര് അറിയപ്പെടുന്നതാണ്. Adventures of an Indian Techie എന്ന പുസ്തകം ആമസോൺ വഴി പുറത്തിറങ്ങിയ ശേഷം പലതവണയാണ് അത് അവരുടെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിച്ചത്. വായനക്കാർക്കും വളരെ നല്ല
ഈ വർഷത്തെ ജെസിബി പുരസ്കാരത്തിന് അർഹമായ, എസ്. ഹരീഷിന്റെ ‘മീശ’എന്ന നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ ‘മസ്റ്റാഷി’ന്റെ വിവർത്തക ജയശ്രീ കളത്തിലുമായി നടത്തിയ അഭിമുഖം. പ്രാദേശിക ഭാഷയും നാടൻ കഥകളും ഒക്കെയുള്ള നോവലാണ് മീശ. വിവർത്തനം എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു? ഭാഷയുടെ പ്രാദേശികത
രാഷ്ട്രീയ ശരിയെപ്പറ്റി എഴുതുമ്പോൾ ആശങ്കപ്പെടാറില്ലെന്ന് കഥാകൃത്തും നോവലിസ്റ്റുമായ എസ്. ഹരീഷ്. ‘‘ഞാൻ പൊളിറ്റിക്കലി കറക്ട് ആയി ജീവിക്കുന്ന ആളല്ല. പൂർണമായ അർഥത്തിൽ അങ്ങനെ ജീവിക്കുന്ന മനുഷ്യരെ ഞാൻ കണ്ടിട്ടുമില്ല. ഭാര്യയെ അടുക്കളപ്പണികളിൽ സഹായിക്കാറുണ്ട് പക്ഷേ ഞാനൊരു ഫെമിനിസ്റ്റൊന്നുമല്ല. എല്ലാ
മീൻ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരാണ് ജപ്പാൻകാർ. ജപ്പാനിലെ മിനമാത എന്ന സ്ഥലത്തെ ആളുകൾക്ക് ഒരു അപൂർവ രോഗം ബാധിച്ചു. കയ്യുംകാലും മരവിക്കുക, തളർന്നു പോവുക തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങൾ. അങ്ങനെ നൂറുകണക്കിന് ആളുകൾ മരിച്ചിട്ടും
ഡ്രാക്കുളയാണ് എനിക്ക് അന്നത്തെ കാലത്ത് മലയാളത്തിൽ അത്യാവശ്യം വായനക്കാരെ നൽകിയ ഒരു പുസ്തകം. അന്ന് ബെന്യാമിൻ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട എഴുപത്തിയഞ്ച് പുസ്തകങ്ങളിൽ ഒന്നായി ഡ്രാക്കുള തിരഞ്ഞെടുത്തു.
ജാഡയാണെന്ന് പറയല്ലേ എന്ന മുൻകൂർ ജാമ്യത്തോടെയാണ് അധ്യാപികയും മാനേജ്മെന്റ് വിദഗ്ധയുമായ ഡോ. സുജ കാർത്തിക പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങിയത്. എട്ടാം ക്ലാസ് വരെ മാത്രമേ മലയാളം പഠിച്ചിട്ടുള്ളൂവെന്നും വായനയുടെ സുഖം മുറിയാതെ വായിച്ചുപോകാനാകുന്നത് ഇംഗ്ലിഷിലായതിനാൽ വായിച്ച പുസ്തകങ്ങളിൽ
പ്രണയവും സൗഹൃദവും ലൈംഗികതയും സ്ത്രീജീവിതവും മെട്രോസെക്ഷ്വാലിറ്റിയുമെല്ലാം പങ്കുവയ്ക്കുന്ന 12 കഥകളാണ് മലയാളിയായ നിഷ സൂസന്റെ ‘ദ് വിമൻ ഹു ഫോർഗൊട്ട് ടു ഇൻവെന്റ് ഫെയ്സ്ബുക് ആൻഡ് അദർ സ്റ്റോറീസ്’ എന്ന സമാഹാരത്തിൽ. തന്റെ എഴുത്തുജീവിതത്തെക്കുറിച്ചും മറ്റും നിഷ പറയുന്നു.
അരുൺ ആർഷ, പുതിയ വായനക്കാർക്കിടയിൽ ഏറെ പരിചിതമായ പേരായി മാറിക്കൊണ്ടിരിക്കുകയാണ്. ദാമിയന്റെ അതിഥികൾ, ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി എന്നീ രണ്ടു പുസ്തകങ്ങളിലൂടെ മലയാള സാഹിത്യ ചരിത്രത്തിൽ പുതിയൊരു അധ്യായമാണ് അരുൺ കൂട്ടിച്ചേർക്കുന്നത്. മലയാളത്തിന്റെ ഭൂമികയിൽ യുദ്ധവും അധിനിവേശവുമൊന്നും ഇല്ലെങ്കിലും
ആദ്യത്തെ പുസ്തകം ബെസ്റ്റ് സെല്ലെർ. പക്ഷേ എഴുതിയത് ഇംഗ്ലീഷിൽ. പ്രസിദ്ധീകരിച്ചത് ആമസോണിൽ കിൻഡിൽ ആയി. എന്നാലും പുസ്തകമായി അത് പുറത്തിറങ്ങിയപ്പോൾ ആദ്യം അതിനെ തൊടാനുള്ള യോഗമുണ്ടായത് അമേരിക്കയിലുള്ളവർക്കാണ്.
മാനസികാരോഗ്യ ചികിൽസയിൽ പുസ്തകങ്ങൾക്ക് എന്താണു കാര്യം? കാര്യമുണ്ടെന്ന് പറയുന്നു പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സൈലേഷ്യ. മാനസികാരോഗ്യ ചികിൽസയുടെ ഭാഗമായി വായിക്കാൻ പുസ്തകങ്ങൾ റഫർ ചെയ്യുന്ന തെറപ്പിയുടെ പേര് ബിബ്ലിയോ തെറപ്പിയെന്നാണ്. പക്ഷേ ആ പുസ്തകങ്ങൾ തനിയെ വായിച്ചു തുടങ്ങുന്നതിന് മുൻപ് മനസ്സിൽ ഇത്തരം ഈ നെഗറ്റീവ് ചിന്തകൾ എന്തുകൊണ്ടുണ്ടായി എന്ന് കണ്ടെത്തും. എന്നിട്ട് അതു പരിഹരിക്കാൻ
അതൊരു മാജിക്കായിരുന്നു. ഓരോ നിമിഷവും അദ്ഭുതം സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശബ്ദവും ദൃശ്യവും ഓടിക്കൊണ്ടേയിരിക്കും. പത്തോ മുപ്പതോ സെക്കന്റിനിടയിൽ വേഷം മാറി വരണം. മേക്കപ്പ്മാനും കോസ്റ്റ്യൂമറും അതിനിടയിൽ അതു ചെയ്തിരിക്കും. ചില വേഷത്തിനു താടി ഒട്ടിക്കണം, ചിലതിനു പൂർണമായും വേഷം മാറണം. തിരിച്ചുവരുമ്പോഴുള്ള ഡയലോഗ് കൃത്യമായി ഓർക്കണം.
ഭർത്താവ് മരിച്ചതിനു പിറ്റേന്ന് ഫോയിൽ സാരിയും എടുത്തുടുത്തു ജോലിക്കു പോയവളെക്കുറിച്ച്, അവൾ ഇനിയുള്ള തന്റെ ജീവിതം ജീവിക്കാൻ തിരഞ്ഞെടുത്ത വഴിയെക്കുറിച്ച്, അവൾ ഇതുവരെ കടന്നുവന്ന ജീവിതത്തെക്കുറിച്ച് ഒക്കെ പറഞ്ഞുവച്ച ആ കവിത നമ്മുടെ മനസ്സിൽ ഇങ്ങനെ വന്നു തട്ടി നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി.
ഊരുകളില് വസൂരിയോ വിടാതെയുള്ള പനിയോ മറ്റോ ഉണ്ടെങ്കില് ഞങ്ങള് ഒരു ഊരില്നിന്നു മറ്റൊരു ഊരിലേക്ക് പോകാറില്ല. മറ്റ് ഊരുകളില് നിന്നും ഇങ്ങോട്ടുമാരും വരില്ല. ഞങ്ങള്ക്കാര്ക്കും ആ ശീലം ആരും പറഞ്ഞുതരേണ്ടതില്ല. അങ്ങനെയൊരു പ്രശ്നമുണ്ടെങ്കില് സ്വയം ഞങ്ങള് തന്നെ പോകാതെയും ആവശ്യമില്ലാതെ മറ്റുള്ളവരോട് ഇടപഴകാതെയുമിരിക്കും.
പുസ്തകം വാങ്ങി മറ്റൊരാൾക്കു നൽകുക ഒരു തൊഴിലാണോ? നൗഷാദിനോടു ചോദിച്ചാൽ മറുപടി അതെ എന്നായിരിക്കും. പുസ്തകാന്വേഷകരായ മലയാളികൾ ലോകത്തെല്ലായിടത്തുമുണ്ട്. ഒരു പുസ്തകത്തിന്റെ പേരറിയാം, പക്ഷേ ആരാണ് പ്രസിദ്ധീകരിച്ചതെന്നറിയില്ല, എവിടെ കിട്ടുമെന്നറിയില്ല, അങ്ങനെ തിരയുന്ന ചിലരുണ്ടല്ലോ. ഇത്തരക്കാരെ സഹായിക്കുകയും അതിലൂടെ തന്റെ ജീവിതമാർഗം കണ്ടെത്തുകയാണ് നൗഷാദ് കൊല്ലം എന്ന പുസ്തക വിൽപനക്കാരൻ.
ഞാൻ ഇങ്ങനെ വിശന്ന് ഇരിക്കുമ്പോഴും ഏട്ടൻ ആ സമയത്ത് വിശപ്പ് സഹിച്ച് പുസ്തകങ്ങൾ വായിക്കുന്നത് കാണാം. അപ്പോഴാണ് ഞാനൊരിക്കൽ ചെന്നു ചോദിക്കുന്നത് വിശക്കുമ്പോഴും എങ്ങനെയാണ് പുസ്തകം വായിക്കുന്നതെന്ന്. അപ്പോൾ ഏട്ടൻ പറഞ്ഞു പുസ്തകം വായിച്ചാൽ മതി വിശപ്പ് അറിയില്ലെന്ന്. അങ്ങനെ ഏട്ടൻ എനിക്ക് അറബിക്കഥകളും കാരൂരിന്റെയും ലളിതാംബിക അന്തർജനത്തിന്റെയു മൊക്കെ പുസ്തകങ്ങളും തരാൻ തുടങ്ങി.
നന്മമരങ്ങൾ എന്ന സംഭവം എല്ലാക്കാലത്തും ഉണ്ടായിരുന്നു. അവർ പ്രതിച്ഛായ മെച്ചപ്പെടുത്തുന്ന, അവർ അവരെത്തന്നെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്ന രീതികളിലൊക്കെ ചിലപ്പോൾ വ്യത്യാസം ഉണ്ടായിരിക്കാം. പക്ഷേ നന്മമരങ്ങൾ ഉണ്ടാകുന്ന അവസ്ഥ എല്ലാ കാലത്തും ഉണ്ടായിരുന്നു, ഇനിയും ഉണ്ടാവുകയും ചെയ്യും. സോഷ്യൽ മീഡിയ വന്നതോടെ ഇത്തരക്കാർക്കു വഴി കുറച്ചു കൂടി എളുപ്പമായി എന്നുവേണം കരുതാൻ.
അയ്യോ ഈ സമയത്ത് ഇങ്ങനത്തെ പുസ്തകങ്ങളാണോ വായിക്കുന്നത്? എന്നൊക്കെ ചിലയാളുകൾ ചോദിച്ചിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെപ്പറ്റി അറിയാതെയാണ് അത്തരം പ്രതികരണങ്ങൾ. പക്ഷേ ഈ സമയത്ത് വായിക്കാവുന്ന ഏറ്റവും നല്ലൊരു പുസ്തകമായിരിക്കും അതെന്നാണ് എന്റെ അഭിപ്രായം. അടിയാള പ്രേതം എന്നൊരു ബുക്കും വായിച്ചു.
കെ.ആ.ർ മീരയുടെ ആ പുസ്തകത്തെ എനിക്ക് നന്നായി റിലേറ്റ് ചെയ്യാൻ പറ്റി. എഴുത്തുകാരിയാകും എന്ന് ചെറുപ്പത്തിൽ നമ്മളെ പ്രോത്സാഹിപ്പിച്ചിരുന്നവരുണ്ടല്ലോ. പക്ഷേ ജീവിതത്തിൽ ഒരു കാലമായപ്പോൾ ഞാൻ അതിൽ നിന്നൊക്കെ മാറിപ്പോയി. ചെറുപ്പത്തിൽ എന്നെ സപ്പോർട്ട് ചെയ്തിരുന്നവർ പറഞ്ഞ ഒരുപാട് കാര്യങ്ങളുമായി കെ.ആർ. മീരയുടെ പുസ്തകത്തിലുള്ളതിനെ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റി.
ക്രിമിനൽ സ്വഭാവം ഉള്ളിലുള്ള, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ സാഡിസ്റ്റിക്, പെർവേർട്ടഡ് ചിന്താഗതിയുള്ള ആൾക്കാരാണ് പുസ്തകങ്ങളുടെ പിഡിഎഫ് ഉണ്ടാക്കുന്നതും അവ ആവശ്യപ്പെടുന്നതും പ്രചരിപ്പിക്കുന്നതും. ഇതേ ആൾക്കാർ തന്നെയാണ് അവസരം കിട്ടുമ്പോൾ കുളിമുറിയിൽ എത്തിനോക്കുന്ന തും പെൺകുട്ടികളെ പീഡിപ്പിക്കുന്നതും അതിന്റെ വിഡിയോ ഗൂഗിളിൽ തിരയുന്നതും വൈകൃതം നിറഞ്ഞ പോൺ കാണുന്നതും.
ലോകത്താകമാനമുള്ള മനുഷ്യര് കൊറോണയെന്ന മഹാമാരിയുടെ ഭയത്തില് നില്ക്കുകയാണ്. വൈറസിന്റെ സമൂഹവ്യാപനം നടക്കുന്നതു തടയാന് ഓരോരുത്തരും സ്വയം സുരക്ഷിതരായി ഇരിക്കുക എന്ന സാമൂഹിക ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്. ഈ സമയത്തെ മാനസിക പിരിമുറുക്കങ്ങളെ ഇല്ലാതാക്കാന് പുസ്തക വായന കൊണ്ട് സാധിക്കും
വായനയെ കൂടെക്കൂട്ടാന് കാരണം അമ്മയും അച്ഛനുമായിരുന്നു. കുട്ടിക്കാലത്ത് കഥകള് പറഞ്ഞു തരുന്നത് അമ്മയാണ്. അമ്മയുടെ ജോലിയൊതുങ്ങിക്കഴിഞ്ഞിട്ടാണ് കഥ പറഞ്ഞു തരുക. പക്ഷേ കഥ കേള്ക്കാനുള്ള ആകാംക്ഷ കൊണ്ട് കാത്തിരിക്കും. പിന്നെ ആഗ്രഹം പെട്ടെന്ന് വലുതായി സ്വന്തമായി കഥ വായിക്കാനായിരുന്നു. ബാലരമയിലെ കാലിയ എന്ന കാക്കയുടെ കഥയാണ് ഞാന് ആദ്യമായി വായിക്കുന്നത്.
ഇങ്ങനെ നേരിട്ടുള്ള ചോദ്യം ആദ്യമായാണ്. അത്തരത്തില് ഒരു ആരോപണം നേരിടുന്ന ആളാണ് ഞാന്. ഞാന് ലെസ്ബിയൻ ആണോയെന്ന് ആരും ചോദിക്കുന്നില്ല. എന്നാൽ എനിക്ക് വളരെ അടുത്തൊരു സൗഹൃദമുണ്ട്. പലരും അവളോട് ചോദിക്കാറുണ്ട് ഞങ്ങൾ പങ്കാളികളാണോ എന്ന്. അത്തരത്തിലുള്ള ബുദ്ധിമുട്ടുണ്ട് ഇവരെക്കൊണ്ട്. എന്റെ എഴുത്തുകാരിയായ സുഹൃത്ത് പറഞ്ഞത് ഓർക്കുകയാണ്. ആ ശ്രീ പാര്വതി ഉണ്ടല്ലോ അവരെന്നെ ഹഗ് ചെയ്യാൻ വന്നു, എന്നൊക്കെ.
എല്ലാ പ്രണയങ്ങളും സ്വപ്നങ്ങളിൽ തുടങ്ങുകയുംം മറ്റൊരു സ്വപ്നമായി അവസാനിക്കുകയും ചെയ്യുന്നവയാണോ? നഷ്ടപ്രണയാനുഭവങ്ങളിൽനിന്നു ജീവിതത്തെ വേർതിരിച്ചെടുക്കാൻ കാലമെത്ര കഴിയേണ്ടിവരും? ഓരോ വാലന്റൈൻസ് ഡേ ആഘോഷം കാണുമ്പോഴും ഉള്ളിൽ ഉണരുന്ന ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരമാകാൻ ശ്രമിക്കുന്നത് വർഷങ്ങളായി ഒപ്പമുള്ള ഒരു പുസ്തകമാണ്.
പ്രണയത്തെക്കുറിച്ചെഴുതാത്ത എഴുത്തുകാരുണ്ടാകുമോ? ഏതു കഠിനഹൃദയനെയും ഒരിക്കലെങ്കിലും മുറിപ്പെടുത്താത്ത പ്രണയവുമില്ല. എന്നാൽ എന്താണ് യഥാർഥ പ്രണയം? അതൊരു സങ്കൽപം മാത്രമാണെന്നും അതിനെ തേടി തിരഞ്ഞുള്ള കണ്ടെത്തലാണ് ഓരോരുത്തരും അവരുടെ പ്രണയത്തിൽ നടത്തുന്നതെന്നും എഴുത്തുകാർ പറഞ്ഞു വയ്ക്കുന്നു. പ്രണയത്തെക്കുറിച്ച് പുറത്തു വന്ന പുസ്തകങ്ങളെത്രയാണ്!
ഓജോബോർഡ് എന്ന അഖിലിന്റെ ആദ്യ കൃതിയുടെ പ്രകാശനം ആ പേരു പോലെതന്നെ ഭയപ്പെടുത്തുന്ന ഒരു ചുടുകാട്ടിൽ വച്ചായിരുന്നു. അവിടം മുതലാണ് ഈ എഴുത്തുകാരനെ ലോകം ശ്രദ്ധിച്ചു തുടങ്ങുന്നതും. പിന്നീട് ആമസോൺ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാമതെത്തിയ, അഖിലിന്റെ രണ്ടാമത്തെ പുസ്തകമാണ് മെർക്കുറി ഐലൻഡ്.
Results 1-100 of 156