ADVERTISEMENT

ദുബായ്. ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് ടീമുകളുടെ സമയോചിത ഇടപെടലിലൂടെ നാല് രോഗികൾക്ക് പുതുജീവൻ.  ദാനം ചെയ്ത അവയവങ്ങൾ കൊണ്ടുപോകാനായി ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് ടീമുകൾ മികച്ച പ്രവർത്തനം കാഴ്ചവച്ചതാണ് അവയവ കൈമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്താൻ സാധിച്ചത്.

നാല് രോഗികളുടെ ജീവൻ രക്ഷിക്കുകയും അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തു.  ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (ഡിഎച്ച്എ) വൈദ്യസഹായത്തോടെയും രാജ്യത്തുടനീളമുള്ള ഒട്ടേറെ സർക്കാർ, ആരോഗ്യ അധികൃതരുമായി സഹകരിച്ചും ആംബുലൻസ് ടീമുകൾ അവയവങ്ങൾ സുരക്ഷിതമായും കാര്യക്ഷമമായും യഥാസമയം എത്തിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിലെ നാഷനൽ സെന്റർ ഫോർ റെഗുലേറ്റിങ് ഓപറേഷൻസ് ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ ലോജിസ്റ്റിക്കൽ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.  ദുബായ് ഹെൽത്ത് അതോറിറ്റി ആവശ്യമായ വൈദ്യസഹായവും നൽകി.

ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ്  ഹെലികോപ്റ്റർ ഉപയോഗിച്ചാണ് വേഗത്തിലുള്ള യാത്ര ഒരുക്കിയത്. ഗതാഗതം സുരക്ഷിതമാക്കുന്നതിൽ ദുബായ് പൊലീസ് നിർണായക പങ്ക് വഹിച്ച്,  ഉയർന്ന മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി അവയവങ്ങളുടെ സമയബന്ധിതമായ വരവ് ഉറപ്പാക്കുകയും ചെയ്തു.

∙200-ലധികം അവയവ മാറ്റിവയ്ക്കലുകൾ

ഒട്ടേറെ കുടുംബങ്ങളുടെ പിന്തുണയോടെ 200-ലേറെ അവയവ മാറ്റിവയ്ക്കലുകൾ നാഷനൽ സെന്റർ ഫോർ റെഗുലേറ്റിങ് ഡൊണേഷൻ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ  ഓഫ് ഹ്യൂമൻ ഓർഗൻസ് ആൻഡ് ടിഷ്യൂസും അതിന്റെ ദേശീയ പദ്ധതിയായ 'ഹയാത്തും' ചേർന്ന് നടത്തി. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായി 65ലേറെ കുടുംബങ്ങൾ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു.

സ്പെഷ്യലൈസ്ഡ് ട്രോമ, എമർജൻസി കെയർ സേവനങ്ങൾക്ക് പേരുകേട്ട ദുബായ് ഹെൽത്തിന്റെ റാഷിദ് ആശുപത്രിയിലെ 200-ലേറെ അവയവ മാറ്റിവയ്ക്കലുകൾക്ക് നേതൃത്വം നൽകി യുഎഇയിലെ മുൻനിര അവയവ ദാന കേന്ദ്രമായി ഉയർന്നുവന്നിട്ടുണ്ട്. റാഷിദ് ആശുപത്രിയിലെ ഈ സുപ്രധാന തീരുമാനങ്ങളെ കൂടുതൽ പിന്തുണയ്ക്കുന്നതിനായി ദുബായ് ഹെൽത്ത് പ്രത്യേകമായി ഹയാത്ത് ലോഞ്ച് തുറന്നു. ആരോഗ്യ സംരക്ഷണ വിദഗ്ധരുമായി അവയവ ദാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് കുടുംബങ്ങൾക്ക് സ്വകാര്യവും ആശ്വാസകരവുമായ  അന്തരീക്ഷം ഇവിടെ ഉറപ്പാക്കുന്നു.

കൂടാതെ, ദുബായ് ഹോസ്പിറ്റൽ, അൽ ജലീല ചിൽഡ്രൻസ് ഹോസ്പിറ്റൽ, അൽ തോവർ, അൽ ബർഷ ഡയാലിസിസ് സെന്ററുകൾ എന്നിവിടങ്ങളിൽ അവയവം തകരാറിലായ രോഗികൾക്ക്, പ്രത്യേകിച്ച് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, ഡയാലിസിസ് സേവനങ്ങൾ എന്നിവയും ദുബായ് ഹെൽത്ത് വാഗ്ദാനം ചെയ്യുന്നു.

∙2016 മുതൽ 160 വൃക്ക മാറ്റിവയ്ക്കലുകൾ

2016 മുതൽ ദുബായ് ഹെൽത്ത് സർജന്മാർ 160-ലധികം വൃക്ക മാറ്റിവയ്ക്കലുകൾ നടത്തിയിട്ടുണ്ട്. ഇതിൽ 54 ശസ്ത്രക്രിയകൾ കുട്ടികൾക്കായാണ് നടത്തിയത്.

അൽ ജലീല ഫൗണ്ടേഷൻ അതിന്റെ വൃക്ക മാറ്റിവയ്ക്കൽ ഫണ്ട്‌റൈസിങ് ക്യാംപെയിനിന്റെ രണ്ടാം പതിപ്പായ 'യുവർ ഡൊണേഷൻ സേവ്സ് ലൈവ്സ്' ആരംഭിച്ചു. 2024-ലെ ക്യാംപെയ്ൻ 46 ദശലക്ഷം ദിർഹത്തിലേറെ വിജയകരമായി സമാഹരിച്ചു. 65ലേറെ വൃക്ക തകരാറിലായ രോഗികൾക്ക് ജീവൻ രക്ഷിക്കുന്ന ശസ്ത്രക്രിയകൾ, ഡയാലിസിസ്, പോസ്റ്റ്-ട്രാൻസ്പ്ലാന്റേഷൻ പരിചരണം എന്നിവ നൽകി. 2021-ൽ ആരംഭിച്ച ക്യാംപെയ്​നിന്റെ ആദ്യ പതിപ്പിലൂടെ ദുബായിലെ എല്ലാ വൃക്ക മാറ്റിവയ്ക്കലുകൾക്കും ഏകദേശം 30 ശതമാനം ധനസഹായം നൽകാൻ കഴിഞ്ഞു.

English Summary:

Dubai Corportation For Ambulance Services Team saved 4 patients through Organ Transfer Service.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com