കാന്യേ വെസ്റ്റിനൊപ്പം ബയാൻകയുടെ രൂപസാദൃശ്യമുള്ള യുവതി

Mail This Article
ലണ്ടൻ∙ ഗായകനും ഡിസൈനറുമായ കാന്യേ വെസ്റ്റ് ഭാര്യ ബയാൻക സെൻസോറിയുടെ രൂപസാദൃശ്യമുള്ള യുവതിയുടെ കൂടെ നടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബയാൻക സെൻസോറിയുമായുള്ള ബന്ധം കാന്യേ വെസ്റ്റ് വേർപ്പെടുത്തുമെന്ന വാർത്ത പ്രചരിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കറുത്ത വസ്ത്രവും കറുത്ത കണ്ണാടിയും ധരിച്ചാണ് യുവതി കാന്യേ വെസ്റ്റിനൊപ്പം നടക്കുന്നത്. അതേസമയം, ഈ വർഷത്തെ ഗ്രാമി പുരസ്കാര ചടങ്ങിൽ ഗായകനും ഡിസൈനറുമായ കാന്യേ വെസ്റ്റിന്റെ ഭാര്യ ബയാൻക സെൻസോറിയുടെ വസ്ത്രധാരണം വിവാദമായിരുന്നു. പൂർണമായും സുതാര്യമായതും അടിവസ്ത്രം ധരിക്കാത്തതുമായ വസ്ത്രം ധരിച്ചാണ് ബയാൻക ചടങ്ങിൽ പങ്കെടുത്തത്. ഇതേതുടർന്നുണ്ടായ പ്രശ്നങ്ങളുടെ പേരിൽ കാന്യേ വെസ്റ്റും ഭാര്യ ബയാൻക സെൻസോറിയും തമ്മിൽ ബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചതായിട്ടാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.