'എമ്പുരാന്റെ' ട്രെയിലർ റിലീസ് ടൈംസ് സ്ക്വയറിൽ; ആരാധകർക്കായി സർപ്രൈസ്?

Mail This Article
ന്യുയോർക്ക് ∙ മോഹൻലാലിനെ നായകനാക്കി പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ 'എമ്പുരാന്റെ' റിലീസിനോടനുബന്ധിച്ച് ടൈംസ് സ്ക്വയറിൽ വിഡിയോ വാളിൽ ചിത്രത്തിന്റെ ട്രെയിലർ ഞായറാഴ്ച സംപ്രേക്ഷണം ചെയ്യുന്നു. അമേരിക്കയിലെ ലാലേട്ടൻ ഫാൻസിന്റെ ഏറ്റവും വലിയ ഈ ഒത്തുകൂടൽ സംഘടിപ്പിക്കുന്നത് ആശിർവാദ് ഹോളിവുഡ് ആണ്. ട്രെയിലറിനിടയിൽ വേറെയും വലിയൊരു സർപ്രൈസ് ഉണ്ടാകുമെന്നും പറയുന്നു.
കലാശ്രി സ്കൂൾ ഓഫ് ആർട്സിന്റെ നൃത്തപ്രകടനം ഈ ഒത്തുകൂടലിന് മാറ്റ് കൂട്ടും. ജിത്തു ജോബ് കോട്ടാരക്കര – പ്രീന മോൻസി നയിക്കുന്ന നൃത്തസംഘം വിവിധ നൃത്തങ്ങൾ അവതരിപ്പിക്കും. എല്ലാവരും വെള്ള ഷർട്ടും മുണ്ടുമണിഞ്ഞ് ഇതിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. എമ്പുരാൻ ട്രെയ്‌ലർ റിലീസ് – ടൈം സ്ക്വയർ ബിൽബോർഡിൽ മാർച്ച് 16 ന് 4 മണിക്ക് നടക്കും.

വിഡിയോഗ്രഫി ആൻഡ് ഫോട്ടോഗ്രാഫി: ബെൻസി ആരേക്കൽ, സനു ജോസഫ്, റോഷിൻ ജോർജ്ജ്. ഡ്രംസ്: റോഷിൻ മാമ്മൻ ആൻഡ് ടീം. ഫാൻസ് മീറ്റ് കോഓർഡിനേറ്റർമാർ: സഞ്ജയ് ഹരിദാസ്, ഗിഗിൻ രാഘവൻ, റോഷിൻ ജോർജ്ജ്, അലക്‌സ് ജോർജ്ജ്, ബിജോ കൈതക്കോട്ടിൽ, സ്വരൂപ്പ് ബോബൻ. മാർച്ച് 27നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എമ്പുരാൻ റിലീസിനെത്തുന്നത്