മലയാളി ദമ്പതികളെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് ഇന്ത്യക്കാരനെ; 7 രാജ്യാന്തര വാർത്തകൾ

Mail This Article
ബോർഡിങ് പാസ് അനുവദിച്ചു, വിമാനത്തിൽ കയറിയപ്പോൾ ഇറക്കിവിട്ടു; ഒടുവിൽ മലയാളി ഡോക്ടർ ദമ്പതികളെ തേടിയെത്തിയ നീതി
മലപ്പുറം ∙ ഡോക്ടർമാരായ ദമ്പതികൾക്ക് ദുരിതയാത്ര അനുഭവിക്കേണ്ടി വന്നതിന്റെ പേരിൽ കുവൈത്ത് എയർവേഴ്സിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഉപഭോക്തൃ കമ്മിഷൻ. വളാഞ്ചേരി സ്വദേശികളായ ഡോ. എൻ.എം.മുജീബ് റഹ്‌മാൻ, ഭാര്യ ഡോ.സി.എം.ഷക്കീല എന്നിവർ നൽകിയ പരാതിയിലാണ് നടപടി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

കുടുംബാംഗങ്ങളാരും എത്തിയില്ല; യുഎഇയിൽ വധശിക്ഷയ്ക്കു വിധേയനായ മലയാളിയുടെ കബറടക്കം നടത്തി
അബുദാബി ∙ അൽഐനിലെ കൊലപാതകക്കേസിൽ വധശിക്ഷയ്ക്കു വിധേയനായ കാസർകോട് ചീമേനി പൊതാവൂർ സ്വദേശി പി.വി.മുരളീധരൻ എന്ന യാസീനെ (43) അബുദാബിയിൽ കബറടക്കി. തടവുകാലത്തിനിടെ ഇസ്‌ലാം മതത്തിലേക്കു മാറിയ മുരളീധരൻ, യാസീൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

'ദുബായിയെ കവച്ച് വയ്ക്കാൻ ആർക്കുമാവില്ല മക്കളേ': പാസ്പോർട്ട് എടുക്കാൻ ഒരു വയസ്സ് കൂട്ടിയ മലയാളി; നാലാം ക്ലാസും ഗുസ്തിയുമായി നേരെ യുഎഇയിലേക്ക്
ദുബായ് ∙ നയിഫ് പഴയ നയിഫല്ലെങ്കിലും ടൈഗർ അലി ഇപ്പോഴും പുലി തന്നെ. നയിഫിന്റെ എല്ലാത്തരം കുതിപ്പിനും സാക്ഷിയായ ശേഷം നാട്ടിലേക്ക് മടങ്ങിയ ഈ പ്രവാസി പിന്നീട് ഖത്തറിൽ 11 വർഷം ജോലി ചെയ്തെങ്കിലും ആ അനുഭവങ്ങൾ വച്ച് പറയുന്നു, ദുബായിയെ കവച്ച് വയ്ക്കാൻ ആർക്കുമാവില്ല മക്കളേ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് ഇന്ത്യക്കാരനെ; സമ്മാനം വിറ്റ് മക്കളുടെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്തുമെന്ന് ഭാഗ്യവാൻ
അബുദാബി ∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തമിഴ്നാട് സ്വദേശിക്ക് ഏറ്റവും പുതിയ റേഞ്ച് റോവർ വെലർ കാർ സമ്മാനം ലഭിച്ചു. ഷാർജയിൽ താമസിക്കുന്ന സിവിൽ എൻജിനീയർ ബാബു ലിംഗം പോൾ തുരൈ (39) ആണ് വിജയി. ഒരു കോടിയിലേറെ രൂപ (അഞ്ച് ലക്ഷത്തോളം ദിർഹം) ആണ് ഈ കാറിന്റെ വിപണി വില. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; 8 ദിവസം വരെ അവധി?, ആഘോഷത്തിമിർപ്പിൽ പ്രവാസികൾ
റിയാദ് ∙ സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) അവധി മാർച്ച് 29 (റമസാൻ 29) മുതൽ. ഇത്തവണ 5 ദിവസമാണ് അവധി. സൗദി മാനവ വിഭവ-സാമൂഹിക വികസന മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

'11 ലക്ഷം രൂപയുടെ ഉൾവസ്ത്രങ്ങൾ വാങ്ങി, കിടക്ക പങ്കിടാൻ ക്ഷണിച്ചു': ഫെയ്സ്ബുക് മുൻ സിഒഒയ്ക്കെതിരെ വിവാദ ആരോപണം
ഫെയ്സ്ബുക്കിന്റെ മാതൃകമ്പനി മെറ്റയുടെ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും ഐടി–ടെക് രംഗത്തെ കരുത്തുറ്റ വനിതകളിലൊരാളുമായ ഷെറിൽ സാൻബെർഗിനെതിരെ വിവാദശരങ്ങളുയർത്തി ഫെയ്സ്ബുക് മുൻ ജീവനക്കാരിയുടെ പുസ്തകം. ഷെറിൽ സിഒഒ ആയിരിക്കെ ഫെയ്സ്ബുക്കിൽ എക്സിക്യൂട്ടീവ് ആയിരുന്ന സാറ വിൻ വില്യംസ്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..

സ്വദേശികൾക്കും വിദേശികൾക്കും സന്തോഷവാർത്ത: ഒരുങ്ങുന്നത് 17000 വീടുകൾ; ഭൂമി അനുവദിച്ച് ദുബായ് കിരീടാവകാശി
ദുബായ് ∙ ദുബായിൽ എല്ലായിടത്തുമായി 17,000-ത്തിലേറെ താങ്ങാനാവുന്ന വിലയുള്ള ഭവന യൂണിറ്റുകൾ വികസിപ്പിക്കുന്നതിന് ഭൂമി അനുവദിക്കുന്നതിന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..