ADVERTISEMENT

സ്വന്തം മകളെ വിവാഹം ചെയ്ത പിതാവിന്റേതെന്ന തരത്തില്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് . പിതാവും മകളുമെന്ന് തോന്നിക്കുന്ന രണ്ടുപേര്‍ ഒരുമിച്ചിരുന്ന ചിത്രീകരിച്ചിരിക്കുന്ന വിഡിയോയില്‍ ശരീഅത്ത് നിയമപ്രകാരം നാലുപേരെ വിവാഹം കഴിക്കാമെന്നും അതിലൊന്ന് സ്വന്തം മകളാകാമെന്നും അതില്‍ മറ്റാര്‍ക്കും പ്രശ്നമുണ്ടാകേണ്ട കാര്യമില്ലെന്നും പിതാവ് സംസാരിക്കുന്ന തരത്തിലാണ് വിഡിയോ.

മറ്റൊരാളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയെന്നോണമാണ് പ്രതികരണം. സ്വന്തം മകളെ വിവാഹം കഴിക്കുന്നത് തെറ്റാണെന്ന് മതഗ്രന്ഥത്തിൽ പറയുന്നില്ലെന്ന് ഹിന്ദിയില്‍ വിഡിയോയ്ക്ക് മേല്‍ എഴുതിച്ചേര്‍ത്തതായും കാണാം. എന്നാൽ  പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സ്ക്രിപ്റ്റ് ചെയ്ത് ചിത്രീകരിച്ച വിഡിയോയാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വാസ്തവമറിയാം

∙ അന്വേഷണം

പ്രചരിക്കുന്ന വിഡിയോ റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ ഇതിന്റെ യഥാർഥ പതിപ്പ് കണ്ടെത്തി. Raj Thakurrr ​എന്ന യൂട്യൂബ് ചാനലില്‍ 2025 മാര്‍ച്ച് 5നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ സ്ക്രിപ്റ്റ് പ്രകാരം ചിത്രീകരിച്ച വിഡിയോയാണിതെന്ന് വ്യക്തമാക്കുന്നുണ്ട്.

കൂടാതെ വിഡിയോയില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി. സ്വന്തം മകളെ വിവാഹം കഴിക്കാമെന്ന് ഇസ്‍ലാമിക ഗ്രന്ഥമായ ഖുര്‍ആനില്‍ പറയുന്നില്ല. മാത്രവുമല്ല, പുരുഷന്മാര്‍ക്ക് വിവാഹം നിഷിദ്ധമാക്കപ്പെട്ടവരെക്കുറിച്ച് പ്രതിപാദിക്കുന്ന സൂക്തത്തില്‍ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദരപുത്രിമാർ, സഹോദരീ പുത്രിമാർ തുടങ്ങി നിരവധി വിഭാഗങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. ഇതിൽ നിന്ന്  വിഡിയോയിലെ ഉള്ളടക്കവും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി. 

∙ വസ്തുത 

ഇസ്‍ലാമിക നിയമപ്രകാരം മകളെ വിവാഹം കഴിച്ച പിതാവിന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന വിഡിയോ സ്ക്രിപ്റ്റ് ചെയ്ത് ചിത്രീകരിച്ചതാണെന്നും വിഡിയോയിലെ ഉള്ളടക്കം വസ്തുതാ വിരുദ്ധമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

Fake video of father marrying daughter exposed. The investigation revealed the viral video portraying an Islamic marriage was completely scripted and not a real event

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com