‘മലയാള മനോരമ’യിൽ രണ്ടു പതിറ്റാണ്ടു മുൻപു പ്രസിദ്ധീകരിച്ച ‘വാടരുതീ മലരുകൾ’ എന്ന ലേഖന പരമ്പര ഓർമവരുന്നു. ജോലികഴിഞ്ഞെത്തി വസ്ത്രം മാറുന്നതിനിടെ മകൻ ഒളിഞ്ഞു നോക്കുന്നതു കണ്ട അമ്മ ആത്മഹത്യ ചെയ്യുന്നതിനു മുൻപ് എഴുതിയ കത്ത് ആ പരമ്പരയിൽ പരാമർശിച്ചിരുന്നു. ലഹരിയുടെ ഉന്മത്തമായ രാത്രികളിൽ സ്വന്തം മാതാവിനെപ്പോലും കാമത്തിന്റെ കണ്ണിൽ കണ്ട മക്കളുടെ കഥകൾ പൊലീസ് ജീവിതത്തിൽ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം വിരൂപമായ ആസക്തികൾ തകർത്തെറിഞ്ഞ എത്രയോ ജന്മങ്ങളുണ്ട്, കേരളത്തിൽ... കേരളത്തിലെ ഒരു സ്കൂളിൽ പ്രസംഗിക്കാൻ പോയതിനെ തുടർന്നുണ്ടായ അനുഭവമിങ്ങനെ: പൊലീസ് യൂണിഫോമിൽ തന്നെ സ്കൂളിലെത്തണമെന്നായിരുന്നു ഹെഡ്മിസ്ട്രസിന്റെ നിർബന്ധം. കാരണം ചോദിച്ചപ്പോൾ, സ്കൂളിലെ ചില പ്രശ്നങ്ങൾക്ക് പൊലീസിന്റെ സഹായം വേണമെന്നായിരുന്നു മറുപടി. ‘ഞാൻ ചില രക്ഷിതാക്കളെ സാറിന്റെ ഓഫിസിലേക്കു പറഞ്ഞു വിടാം’ എന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുശേഷം നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടർ ദമ്പതിമാർ ഓഫിസിലേക്ക് വന്നു. അവരുടെ ഏക മകൾ പഠിക്കുന്നത് ഞാൻ നേരത്തെ പ്രസംഗിക്കാൻ പോയ സ്കൂളിലായിരുന്നു. എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് വാങ്ങിയ കുട്ടി. പാഠ്യേതര വിഷയങ്ങളിലും പ്രാവീണ്യം. എന്താണ് അവളുടെ പ്രശ്നം എന്ന് നേരിട്ടു പറയാൻ രക്ഷിതാക്കളും ഭയക്കുന്നതു പോലെ. ‘സാർ അവളോട് ഒന്ന് സംസാരിച്ചു നോക്കൂ. അപ്പോൾ കാര്യങ്ങൾ മനസ്സിലാകും’ എന്നായിരുന്നു ദമ്പതിമാർ പറഞ്ഞത്.

loading
English Summary:

Kerala Drug Addiction Crisis: Retd. DySP P.P. Sadanandan Reveals Shocking Stories of Drug Trafficking and its Consequences.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com