ലോകത്തിലെ വേഗ പ്രേമികളിൽ ആവേശത്തിനു തിരികൊളുത്താനൊരുങ്ങി ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്കു തുടക്കമാകുന്നു. 2025 സീസണു മാർച്ച് 16ന് ഓസ്ട്രേലിയയിലെ മെൽബണില്‍ മത്സര ഇരമ്പലിന് ആരംഭം കുറിക്കും. പുതിയ സീസൺ അവകാശപ്പടുന്നത് ഇക്കുറി മത്സരങ്ങൾ ഏകപക്ഷീയം ആകില്ലെന്നാണ്. ആരാകും ജേതാവ് എന്ന കാര്യത്തിൽ മുൻകൂർ ഉറപ്പു നൽകാനും വിദഗ്ധർ തയാറല്ല. എങ്കിലും പുതിയ സീസണിൽ പുതിയ ചാംപ്യനുണ്ടാകും എന്ന വാദത്തിനാണു മുൻതൂക്കം. എങ്കിൽ ആർക്കാണു സാധ്യത ? അതു മാത്രമല്ല നിർണായകമായ ചില മാറ്റങ്ങളും നിയമങ്ങളിൽ അടക്കം ഇത്തവണയുണ്ട്. അവയും മത്സരഫലങ്ങളെ സ്വാധീനിക്കും. വാതു വയ്പുകാരുടെ പ്രിയങ്കരന്മാർ ആരൊക്കെയാണ്. ഫോർമുല വൺ കാറോട്ട മത്സരത്തെക്കുറിച്ച് എല്ലാം മനസിലാക്കാം. ∙ ചേസ് ചെയ്യുന്നത് നോറിസിൽ, വേണ്ട ഹാമിൽട്ടനെ പ്രതീക്ഷ ആർക്കൊക്കെ. മക്‌ലാരന്റെ ലാൻഡോ നോറിസിലാണു പലരുടെയും നോട്ടം. കഴിഞ്ഞ സീസണിൽ റെഡ് ബുള്ളിനെയും മാക്സ് വേർസ്റ്റപ്പനെയും വിറപ്പിച്ചു വിട്ടതാണു നോറിസ്. ആ പോരാട്ടവീര്യവും യന്ത്രക്കരുത്തും കൂടെയുണ്ടെങ്കിൽ തുടർവാഴ്ചകളുടെ ചരിത്രത്തിനു താൽക്കാലിക വിരാമമാകും. റെഡ് ബുള്ളിനും അവരുടെ ചാംപ്യൻ താരം മാക്സ് വേർസ്റ്റപ്പനും സാധ്യതയില്ലാ എന്ന് എളുപ്പം എഴുതിത്തള്ളാനും വയ്യ. പോരാട്ടവീര്യത്തിൽ മാക്സിനെ കവച്ചുവയ്ക്കാൻ മറ്റൊരു താരമില്ല. തന്ത്രങ്ങളിലും അഗ്രഗണ്യൻ. മക്‌ലാരന്റെ യന്ത്രമികവിനെ മറികടക്കാനായാൽ 2025 സീസണും മുൻ സീസണുകളുടെ തനിയാവർത്തനമാകും.

loading
English Summary:

Is Verstappen's Reign Under Threat: the New F1 Rules, Key Changes, Five rule changes will significantly impact the championship race.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com