‘ഒരു പെൺകുട്ടിയുടെ പിതാവിന്റെ ജീവിതം ഇങ്ങനെയൊക്കെയാണ്’; ചിത്രവുമായി നിക് ജൊനാസ്

Mail This Article
മകൾ മാൾട്ടിയുടെ കുസൃതിക്കഥകൾ വിവരിച്ച് ഗായകനും നടി പ്രിയങ്ക ചോപ്രയുടെ പങ്കാളിയുമായ നിക് ജൊനാസ്. മുടിയിൽ വയ്ക്കുന്ന അലങ്കാര വസ്തുക്കൾ ഉപയോഗിച്ച് മകൾ നിക്കിനെ അവളുടേതായ രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുകയാണ്. സെൽഫി പങ്കിട്ട് ഇതിന്റെയെല്ലാം ക്രെഡിറ്റ് തന്റെ മകൾക്കുള്ളതാണെന്ന് നിക് ഹൃദ്യമായി കുറിച്ചു. ഒരു പെൺകുട്ടിയുടെ പിതാവിന്റെ ജീവിതം ഇങ്ങനെയാണെന്ന് നിക് സരസമായി പ്രതികരിച്ചു.
നിക് ജൊനാസ് പോസ്റ്റ് ചെയ്ത ചിത്രം ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ഇനി നിക്കിന് പ്രത്യേക സ്റ്റൈലിസിറ്റിന്റെ ആവശ്യമില്ലെന്നും മകൾ തന്നെ സ്റ്റൈലിങ് ചെയ്തോളുമെന്നുമാണ് ലഭിക്കുന്ന കമന്റുകൾ.

സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതയാണ് പ്രിയങ്ക ചോപ്ര–നിക് ജൊനാസ് ദമ്പതികളുടെ മകൾ മാൾട്ടി. മകളുടെ ചിത്രങ്ങൾ താരദമ്പതികൾ പങ്കുവയ്ക്കുന്നത് പതിവാണ്. 2022 ജനുവരിയിലായിരുന്നു മാൾട്ടിയുടെ ജനനം. വാടകഗർഭപാത്രത്തിലൂടെയാണ് നിക്കും പ്രിയങ്കയും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്.