സർക്കാർ വക ഡബിൾ ടാക്സ്, ജിഎസ്ടി, വിനോദനികുതി എന്നിവ പോരാതെ താരങ്ങളും പ്രതിഫലം ഉയർത്തിയതോടെ ഞെങ്ങിഞെരുങ്ങിയാണ് ഓരോ സിനിമയും തിയറ്ററിലെത്തിക്കുന്നതെന്നാണ് നിർമാതാക്കൾ പറയുന്നത്. 50 കോടി, 100 കോടി പടങ്ങളുടെ എണ്ണം കേരളത്തിൽ ഓരോ ദിവസവും ‘ഉയരുമ്പോൾ’ എന്തുകൊണ്ടാണ് നിർമാതാക്കൾക്കും തിയറ്റർ ഉടമകൾക്കും ഇത്രയേറെ നഷ്ടം?
മുടക്കുമുതലിന് അനുസരിച്ച് പ്രതിഫലം തിരിച്ചു കിട്ടുന്നില്ലെന്ന നിർമാതാക്കളുടെ വാദത്തിനു പിന്നിലെന്താണ്? പണിമുടക്ക് പോലൊരു പ്രതിഷേധത്തിലേക്ക് എന്തുകൊണ്ടാണ് അവർക്കു പോകേണ്ടി വന്നത്? താരങ്ങളുടെ പ്രതിഫലം മാത്രമല്ല, മറ്റു ചില കാര്യങ്ങളും നിർമാതാക്കൾക്കും തിയറ്റർ ഉടമകൾക്കും തുറന്നുപറയാനുണ്ട്.
ഒരു തിയറ്ററിൽ നിന്ന് 5 രൂപ സെസ് പിരിക്കുന്നു. അതിൽ 2 രൂപ തിയറ്റർ ഉടമകൾക്കു കിട്ടും, പ്രൊഡ്യൂസർക്ക് ഒന്നുമില്ല (Representative Image by Prakash SINGH / AFP)
Mail This Article
×
മൂന്നരക്കോടിയോളം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തു നിന്നിറങ്ങുന്ന സിനിമകളിൽ ഏറെയും 100 കോടി കലക്‌ഷൻ നേടുന്നു! കേരളത്തിൽനിന്നു മാത്രമല്ല, സംസ്ഥാനത്തിനു പുറത്തുനിന്നു ലഭിക്കുന്നതും സാറ്റലൈറ്റ് റൈറ്റ്സും എല്ലാം ചേർത്താണ് ഈ കണക്കെന്നു പറയുമ്പോഴും പലർക്കും അസ്വാഭാവികത തോന്നി. പ്രത്യേകിച്ച് പ്രൊഡ്യൂസർമാർക്ക്. 100 കോടി കിട്ടിയെന്നു പറയുന്ന ചിത്രങ്ങളുടെ പ്രൊഡ്യൂസർമാർ പോലും പരാതി പറയാൻ തുടങ്ങി, ‘ഞങ്ങൾക്ക് അതിന്റെ വിഹിതമൊന്നും കിട്ടിയില്ലല്ലോ’ എന്ന്. അങ്ങനെയാണ് ഓരോ സിനിമയുടെയും ബജറ്റും തിയറ്റർ കലക്‌ഷനും ഓരോ മാസവും പുറത്തുവിടാൻ അവർ തീരുമാനിച്ചത്. 2025 ഫെബ്രുവരിയിലെ കണക്കും വന്നു. പല ചിത്രങ്ങളുടെയും യഥാർഥ ബജറ്റും കലക്‌ഷനും കേട്ട് കേരളമൊന്നു ഞെട്ടി.
ഇത്രയും നാൾ 100 കോടി കലക്‌ഷനെന്നായിരുന്നു നാം കേട്ടിരുന്നത്, ഇപ്പോഴത് 150 കോടിയും കടന്നുള്ള ബജറ്റിലേക്ക് എത്തിയിരിക്കുന്നു. എങ്ങനെ ഈ തുക തിരിച്ചു പിടിക്കും? മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് പ്രൊഡ്യൂസർമാർ പറയുന്നത് എന്തുകൊണ്ടാണ്? ജയിച്ച/ പരാജയപ്പെട്ട സിനിമകളുടെ പട്ടിക പുറത്തുവിട്ട് സത്യാവസ്ഥ എന്താണെന്നു ജനത്തെ അറിയിക്കേണ്ട അവസ്ഥയിലേക്ക് എന്തുകൊണ്ടാണ് പ്രൊഡ്യൂസർമാർ എത്തിയത്? കൊട്ടിഘോഷിക്കുന്ന പല ചിത്രങ്ങളുടെയും യഥാർഥ അവസ്ഥ എന്താണ്? പ്രൊഡ്യൂസർമാർതന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ്. കേരളത്തിലെ ചലച്ചിത്ര വ്യവസായത്തിൽ മറഞ്ഞുകിടക്കുന്ന കണക്കുകളുടെ രഹസ്യങ്ങൾ കൂടിയാണത്.
English Summary:
Double Taxation, High Salaries: Malayalam Film Industry Faces Breakdown -Producers and Theatre Owners Explains
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.