എന്തുകൊണ്ട് ‘ആശ’മാരുടെ ആവശ്യങ്ങളോട് സിപിഎം മുഖംതിരിക്കുന്നു? പിന്നിൽ ‘സുസി’യുടെ സമരം?

Mail This Article
മുൻ കോൺഗ്രസുകാരനായ വി.അബ്ദുറഹ്മാൻ ഒഴിച്ച് 11 സിപിഎം മന്ത്രിമാരും ഇപ്പോൾ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ഭാഗമാണ്. കൊല്ലം സംസ്ഥാന സമ്മേളനത്തിൽ ആർ.ബിന്ദുവിനെ അംഗമായും വീണാ ജോർജിനെ ക്ഷണിതാവായും ഉൾപ്പെടുത്തിയതോടെയാണ് സംസ്ഥാന കമ്മിറ്റിയിലെ മന്ത്രിസഭാ പ്രാതിനിധ്യം ഉയർന്നത്. വീണയുടെ പെട്ടെന്നുള്ള ഈ ആരോഹണം പത്തനംതിട്ട ജില്ലക്കാരൻ തന്നെയായ മുതിർന്ന നേതാവ് എ.പത്മകുമാറിനെ അസാധാരണമായ പരസ്യപ്രതിഷേധത്തിനു പ്രകോപിപ്പിച്ചു. സംഘടനാരംഗത്തുള്ളവർ തഴയപ്പെടുകയും പാർലമെന്ററി രംഗത്തുള്ളവർക്ക് അതിവേഗം അംഗീകാരം ലഭിക്കുകയും ചെയ്യുന്നതിനെതിരെയുള്ള മുറുമുറുപ്പും അസംതൃപ്തിയുമാണ് ആ പ്രതികരണത്തിൽ പുറത്തുവന്നത്. സിപിഎമ്മിന്റെ സംഘടനാശ്രേണി വിശകലനം ചെയ്താൽ ആ അമർഷം അന്യായമല്ല. 17 അംഗ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയടക്കം ആറു മന്ത്രിമാരുണ്ട്; എംഎൽഎമാരെക്കൂടി കൂട്ടിയാൽ പകുതിയിലേറെയായി: 9 പേർ. 89 അംഗ സംസ്ഥാന കമ്മിറ്റിയിൽ മൂന്ന് എംപിമാരും ഒരു മേയറും അടക്കം 25 ജനപ്രതിനിധികൾ. കേരളത്തിൽനിന്നുള്ള 15 കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ ആറുപേർ പാർലമെന്ററി രംഗത്തുള്ളവർ. നാലു പൊളിറ്റ്ബ്യൂറോ അംഗങ്ങളിൽ പകുതിയും അങ്ങനെ. എംഎൽഎമാരെ മുൻപ് ജില്ലാ സെക്രട്ടറി ആക്കാറില്ലായിരുന്നെങ്കിൽ ഇപ്പോൾ അങ്ങനെ രണ്ടുപേരുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻതന്നെ എംഎൽഎയാണ്! പാർട്ടിക്കും മുൻപിലാണ് പാർലമെന്ററി പാർട്ടി എന്ന ആക്ഷേപം തീർത്തും അകാരണമല്ല.