ADVERTISEMENT

‘ലൂസിഫർ’ സിനിമ പോലെ ‘എമ്പുരാനി’ലും എന്‍ഡ് സ്ക്രോൾ ടൈറ്റിൽ ഉണ്ടെന്ന് വെളിപ്പെടുത്തി പൃഥ്വിരാജ്. സിനിമ തീര്‍ന്നയുടന്‍ തന്നെ തിയറ്റര്‍ വിട്ടു പോകരുതെന്നും എന്‍ഡ് ക്രെഡിറ്റുകള്‍ സൂക്ഷ്​മതയോടെ വായിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം ദ് ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘‘മൂന്നാം ഭാഗം പിന്നെയും നിങ്ങളെ പുതിയൊരു ലോകത്തേക്കാണ് കൊണ്ടുപോകുന്നത്. രണ്ടാം ഭാഗം കാണുമ്പോള്‍ അതു മനസിലാവും. എനിക്കൊരു അപേക്ഷയുണ്ട്. എമ്പുരാന്‍റെ എന്‍ഡ് സ്ക്രോൾ ടൈറ്റിൽസ് കാണണം. ലൂസിഫറിലേതുപോലെ ഇതിലും എൻഡ് സ്ക്രോൾ ടൈറ്റിൽ ഉണ്ട്. അത് ശ്രദ്ധയോടെ വായിക്കണം. അതില്‍ വരുന്ന വാര്‍ത്തകളും വാചകങ്ങളും വായിക്കുക. അത് തീരുന്നതിനു മുമ്പ് തിയറ്റര്‍ വിടരുത്. ആ ആ ലോകം എങ്ങനെയാണ് എന്നതിന്‍റെ സൂചനയാവും അത്,’’–പൃഥ്വിരാജ് പറഞ്ഞു. മൂന്നാം ഭാഗം സംഭവിക്കുമോ എന്ന് അപ്പോള്‍ മാത്രമേ അറിയാനാവൂ എന്ന് മോഹന്‍ലാലും കൂട്ടിച്ചേര്‍ത്തു

മാര്‍ച്ച് 27-ന് ചിത്രം ആഗോള റിലീസായെത്തും. ആരംഭിച്ചു കഴിഞ്ഞു. വമ്പൻ പ്രതികരണമാണ് സിനിമയുടെ അഡ്വാൻസ് ബുക്കിങിനു ലഭിക്കുന്നത്. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോ തിരക്കു കാരണം നിലച്ചുപോയ അവസ്ഥ വരെ ഉണ്ടായി.

ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമായ ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കൻഡ് ആണ്

English Summary:

Prithviraj Sukumaran revealed that, similar to the movie 'Lucifer', 'Empuraan' will also have an end scroll title.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com