അപ്പോൾ അത് മുരളി ഗോപി അല്ലേ? എമ്പുരാന്റെ ട്രെയിലറിലെ ശബ്ദം പറയുന്നു

Mail This Article
എമ്പുരാന്‍ സിനിമയുടെ ട്രെയിലർ കണ്ടവരാരും മുദ്രാവാക്യം വിളിച്ചു ചിലമ്പിച്ച പോലൊരു ശബ്ദത്തിൽ 'എമ്പുരാനേ..' എന്ന് നീട്ടി പാടിയ ശബ്ദം മറക്കാനിടയില്ല. മോഹൻലാലിൻ്റെ എൻട്രിയിൽ എന്തൊക്കെയോ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നു തോന്നിപ്പിക്കുംവിധമായിരുന്നു ആ ശബ്ദവും പാട്ടും. ആ തീം സോങ്ങിന് ശബ്ദമായത് പിന്നണിഗായകൻ ആനന്ദ് ശ്രീരാജാണ്.
'ട്രെയ്‌ലറിൽ എന്റെ വോയിസ് ഉണ്ടാകുമെന്നതിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ട്രെയ്‌ലർ വന്നപ്പോൾ ലിറ്ററലി എന്റെ കിളി പോയ അവസ്ഥയായിരുന്നു. എന്റെ കണ്ണ് നിറഞ്ഞു. അതൊരു വല്ലാത്ത മൊമെന്റ് ആയിരുന്നു. ഞാൻ രാത്രി ഒന്നരയ്ക്കാണ് ട്രെയ്‌ലർ കാണുന്നത്. എന്റെ വോക്കൽ കേട്ടയുടൻ ഞാൻ അച്ഛനെ വിളിച്ച് എഴുന്നേൽപ്പിച്ച് അദ്ദേഹത്തെയും ഇത് കേൾപ്പിച്ചു. അച്ഛനും ഇമോഷണലായി. സിനിമയുടെ പാർട്ടാണ് എന്ന് എനിക്കറിയാം. എന്നാൽ ട്രെയ്‌ലറിൽ എന്റെ ശബ്ദം കേൾക്കാൻ പറ്റുമെന്ന് കരുതിയിരുന്നില്ല. അത് ദൈവാനുഗ്രഹമായാണ് കാണുന്നത്,' എന്ന് ശ്രീരാജ് മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മാർച്ച് 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാൻ.
മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.
മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്. ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം.
ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.