നിക്കോളാസ് പുരാന്റെ ബാറ്റിങ് (ലക്നൗ സൂപ്പർ ജയന്റ്സ് പങ്കുവച്ച ചിത്രം)
Mail This Article
×
ADVERTISEMENT
ഹൈദരാബാദ് ∙ സ്വാഭാവികസിദ്ധമായ മികവാണ് തനിക്കുള്ളതെന്നും ബാറ്റ് സ്പീഡ് മെച്ചപ്പെടുത്താൻ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെന്നും ലക്നൗ സൂപ്പർ ജയന്റ്സ് ബാറ്റർ നിക്കോളാസ് പുരാൻ. 26 പന്തിൽ 70 റൺസുമായി തകർത്തടിച്ച പുരാന്റെ മികവിലാണ് വ്യാഴാഴ്ച ലക്നൗ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 5 വിക്കറ്റിനു ജയിച്ചത്.
‘‘ബാറ്റ് സ്പീഡ് മെച്ചപ്പെടുത്താനോ മറ്റോ ആയി പ്രത്യേകിച്ചൊന്നും ഞാൻ ചെയ്യാറില്ല. ആ മികവ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയ കാലത്തേ എനിക്കുള്ളതാണ്..’’– മത്സരശേഷം പുരാൻ പറഞ്ഞു. 6 വീതം ഫോറും സിക്സും ഉൾപ്പെടെ 269.63 സ്ട്രൈക്ക് റേറ്റിലായിരുന്നു വെസ്റ്റിൻഡീസ് താരമായ പുരാന്റെ ഇന്നിങ്സ്.
English Summary:
Pooran's Bat Speed: Nicholas Pooran's natural bat speed is his key strength. His explosive 70 runs off 26 balls led Lucknow Super Giants to a thrilling victory against Sunrisers Hyderabad in the IPL.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.