ചൈനീസ് ഗ്രാൻപ്രിയിൽ പിയാസ്ട്രി ജേതാവ്, നോറിസ് രണ്ടാമത്; ഒന്നും രണ്ടും സ്ഥാനങ്ങൾ കയ്യടക്കി മക്‌ലാരൻ

Mail This Article
×
ഷാങ്ഹായ് ∙ ഫോർമുല വൺ ചൈനീസ് ഗ്രാൻപ്രിയിൽ മക്‌ലാരൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രി ജേതാവ്. രണ്ടാം സ്ഥാനത്തു ലാൻഡോ നോറിസും പോഡിയം കയറിയതോടെ ഒന്നും രണ്ടും സ്ഥാനങ്ങൾ മക്‌ലാരൻ കയ്യടക്കി. സീസണിൽ ആദ്യത്തെ മെൽബൺ ഗ്രാൻപ്രിയിൽ നോറിസായിരുന്നു ജേതാവ്.
നിലവിലെ ചാംപ്യൻ മാക്സ് വേർസ്റ്റപ്പനെ നാലാം സ്ഥാനത്തേക്കു പിന്തള്ളി മെഴ്‌സിഡീസിന്റെ ജോർജ് റസൽ പോഡിയത്തിലെ അവസാന സ്ഥാനം പിടിച്ചെടുത്തു. അഞ്ചും (ചാൾസ് ലെക്ലെയർ) ആറും (ലൂയിസ് ഹാമിൽട്ടൻ) സ്ഥാനങ്ങൾ ഫെറാറി നേടിയെങ്കിലും മത്സരാനന്തരം സാങ്കേതിക കാരണങ്ങളാൽ ഇരുവരെയും അയോഗ്യരാക്കി.
English Summary:
Piastri Triumphs: Oscar Piastri Wins Chinese Grand Prix in Stunning McLaren Victory
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.