ADVERTISEMENT

ചെന്നൈ∙ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം കളിച്ച 89 മത്സരങ്ങളിലും നേടാനാകാത്ത ഐപിഎൽ സെഞ്ചറിയാണ് ഹൈദരാബാദ് ജഴ്സിയിൽ ഒരൊറ്റ മത്സരത്തിലൂടെ ഇഷൻ കിഷൻ നേടിയത്. ഇന്ത്യൻ ടീമിൽനിന്നും ഐപിഎലിൽനിന്നും തഴയപ്പെട്ടതടക്കം ഈയിടെ നേരിട്ട തിരിച്ചടികൾക്കുള്ള മറുപടിയായി ഇഷൻ കിഷന്റെ ഈ ഗംഭീര ഇന്നിങ്സ്.

‌2023ൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്കു മടങ്ങിയതു മുതലാണ് ഇഷൻ കിഷൻ ബിസിസിഐയുടെ കണ്ണിലെ കരടായത്. മാനസിക സമ്മർദം ചൂണ്ടിക്കാട്ടി 3 മാസത്തിലേറെ മത്സരങ്ങളിൽനിന്നു വിട്ടുനിന്ന ഇരുപത്തിയാറുകാരൻ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലേക്കുള്ള ക്ഷണവും നിരസിച്ചു. രഞ്ജി ട്രോഫി മത്സരം കളിച്ച് ഫോം തെളിയിക്കണമെന്ന ബിസിസിഐ നിർദേശവും ഇഷൻ മുഖവിലയ്ക്കെടുത്തില്ല. ഇതോടെ കഴിഞ്ഞവർഷം ബിസിസിഐയുടെ വാർഷിക കരാറിൽ നിന്നും പുറത്തായി.

ഐപിഎലിൽ ഏറെക്കാലം മുംബൈ ഇന്ത്യൻസ് ടീമിലെ സജീവ അംഗമായിരുന്ന ഇഷനെ കഴിഞ്ഞവർഷത്തെ മെഗാ ലേലത്തിന് മുൻപ് മുംബൈ ടീം കൈവിടുകയും ചെയ്തു. ഇതോടെ മുംബൈ ക്യാംപിലെ പരിശീലനം ഉപേക്ഷിക്കേണ്ടിവന്ന ഇഷൻ പരിശീലനത്തിനായി പട്നയിൽ സ്വന്തമായി അക്കാദമി നിർമിച്ചു. ടെക്നിക്കുകളിലെ പിഴവുക‍ൾ ഇഷൻ കണ്ടെത്തിയിരുന്നത് പരിശീലനത്തിന്റെ വിഡിയോകൾ സ്വയം പരിശോധിച്ചായിരുന്നു.

English Summary:

Ishan Kishan's Century: A Resounding Comeback After BCCI Snub

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com