ADVERTISEMENT

 നോർത്ത് കാരോലൈന∙ ലോകത്തിലെ ഏറ്റവും എരിവുള്ള മുളകിനമായി കണക്കാക്കുന്നത് പെപ്പർ എക്സ് എന്ന മുളകാണ്. ഈ മുളകിട്ടുണ്ടാക്കിയ സോസുകൾ, മറ്റ് എരിവുള്ള ഉത്പന്നങ്ങൾ, പെപ്പർ എക്സും അതുപോലെയുള്ള മറ്റ് എരിയൻ മുളകുകൾ തുടങ്ങിയവയെല്ലാം കിട്ടുന്ന സ്റ്റോർ യുഎസിലെ കാരോലൈനയിൽ തുറന്നു. ഗിന്നസ് റെക്കോർഡ് നേടിയ പെപ്പർ എക്സ് മുളക് ഉപയോക്താക്കളിലേക്ക് എത്തിക്കാനാണ് പക്കർബട്ട് എന്നു പേരുള്ള ഈ പുതിയ സ്റ്റോർ.

എരിവിന്റെ അളവ് അടയാളപ്പെടുത്തുന്ന സ്‌കോവിൽ ഹീറ്റ് യൂണിറ്റ്(എസ്എച്ച്‌യു) ഈ മുളകിൽ 26.9 ലക്ഷമാണ്. കാന്താരി പോലുള്ള എരിവ് കൂടിയ മുളകിനങ്ങൾക്കു പോലും ഇതിന്റെ അഞ്ചിലൊന്ന് പോലും എരിവുണ്ടാകില്ല. ഇതിൽ നിന്ന് തന്നെ പെപ്പർ എക്സിന്റെ എരിവ് മനസ്സിലാക്കാം. എഡ് കറി എന്ന അമേരിക്കൻ ബ്രീഡറാണ് ഈ മുളക് വികസിപ്പിച്ചത്. പത്തുവർഷം നീണ്ട ഗവേഷണത്തിനൊടുവിലായിരുന്നു അത്.ഈ മുളകിനു  മടക്കുകളോടുള്ള ഘടനയുമാണുള്ളത്. പക്കർബട്ട് എഡ് കറി സ്ഥാപിച്ച കമ്പനിയാണ്.

ഇതു കഴിച്ചവരിൽ ചിലർ വയറെരിച്ചിലൊക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1990 മുതൽ മുളകുകളെ ബ്രീഡ് ചെയ്യുന്നവർക്കിടയിൽ ഏറ്റവും തീവ്രമായ എരിവുള്ള മുളകുണ്ടാക്കാൻ ഒരു മത്സരം നടക്കുന്നുണ്ട്. ‌പെപ്പർ എക്സ് എത്തുന്നതു വരെ മുളകുകളിലെ രാജാവ്  കാരോലൈന റീപ്പറായിരുന്നു. 2017ൽ ഗിന്നസ് ലോക റെക്കോർഡ്, ലോകത്തിലെ ഏറ്റവും എരിവുള്ള മുളകായി കാരോലൈന റീപ്പറിനെയാണു തിരഞ്ഞെടുത്തത്.എഡ് കറി തന്നെയാണ് ഇതും വികസിപ്പിച്ചത്. ചെറുതായി കൂർത്ത ഒരു വാലും ഇതിനുണ്ട്.അമേരിക്കയിലെ സൗത്ത് കാരോലൈനയിലുള്ള ഫോർട്ട് മിൽ എന്ന കമ്പനിയുടെ ഉടമസ്ഥനുമാണ് എഡ് കറി.

സെന്റ് വിൻസെന്റിലെ അതീവ എരിവുള്ള മുളകിനമായ സോഫ്രയർ, ഇന്ത്യയിൽ നിന്നുള്ള നാഗ പെപ്പർ എന്നീ മുളകിനങ്ങളുടെ സങ്കരമാണ് കാരോലൈന പെപ്പർ. ഈ മുളകിന്റെ സവിശേഷതകളിലൊന്നായ വാലാണ് റീപ്പർ എന്ന പേര് ഇതിനു വരാൻ കാരണം. ചൂടായ ലാവ പോലെ എന്നൊക്കെ അതിശയോക്തിപരമായി ഈ എരിവിനെ ചിലർ വിശേഷിപ്പിക്കാറുണ്ട്.

മറ്റെല്ലാ മുളകിനങ്ങളിലും ഉള്ളതു പോലെ തന്നെ കപ്‌സൈസിനോയ്ഡുകൾ എന്ന രാസവസ്തുക്കളുടെ സാന്ദ്രതയാണ് ഈ മുളകിലും എരിവ് കൂട്ടുന്ന ഘടകം. ഇന്ത്യയിൽ നിന്നുള്ള ഗോസ്റ്റ് പെപ്പർ, ഇൻഫിനിറ്റി ചില്ലി, ട്രിനിഡാഡ് മൊരൂഗ സ്‌കോർപിയോൺ, നാഗ വൈപർ പെപ്പർ, ട്രിനിഡാഡ് സ്‌കോർപിയോൺ ബച്ച്ടി തുടങ്ങിയ ഇനങ്ങളൊക്കെ എരിവ് കൂടിയ മുളകുകളാണ്. പെപ്പർ എക്സിനൊപ്പം കാരോലൈന റീപ്പറും എഡ് കറിയുടെ കടയിലുണ്ട്.

English Summary:

Puckerbutt store, to the world's hottest chilli, opens in Carolina

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com