റിയാദ്∙ സൗദി അറേബ്യയിലെ അറവുശാലകളുടെ നിരീക്ഷണം ശക്തമാക്കാൻ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. കൃത്യവും ഫലപ്രദവുമായ നിരീക്ഷണം ഉറപ്പാക്കുന്നതിനായി സ്മാർട് അറവുശാല നിരീക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു.
തലസ്‌ഥാനമായ റിയാദിലെ അൽ മുൻസിയ അറവുശാലയിൽ മന്ത്രാലയം ഈ സാങ്കേതികവിദ്യ നടപ്പിലാക്കാൻ തുടങ്ങി. രാജ്യത്തെ അറവുശാലകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
English Summary:
Saudi Arabia Enhances Slaughterhouse Monitoring with Artificial Intelligence
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.