ADVERTISEMENT

ന്യൂഡൽഹി∙ എല്ലാത്തരം കേന്ദ്രസർക്കാർ ജോലികൾക്കുമുള്ള റിക്രൂട്മെന്റിനായി ഏകീകൃത പോർട്ടൽ (സിംഗിൾ ജോബ് ആപ്ലിക്കേഷൻ പോർട്ടൽ) തുടങ്ങുമെന്ന് കേന്ദ്ര പഴ്സനേൽ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളിലും പരീക്ഷകളെഴുതാൻ അനുവദിക്കും.

റിക്രൂട്മെന്റ് പ്രക്രിയയ്ക്കെടുക്കുന്ന സമയം 15 മാസത്തിൽനിന്ന് എട്ടു മാസമായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ഇനിയും സമയം കുറയ്ക്കാൻ ശ്രമിക്കും. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷകളുടെ മാനദണ്ഡങ്ങൾ പരിഷ്കരിക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. നിലവിൽ 13 പ്രാദേശിക ഭാഷകളിൽ പരീക്ഷകളെഴുതാൻ അനുമതിയുണ്ട്.

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

India launches a single job application portal for all central government jobs, streamlining the recruitment process and offering exams in 22 languages. This new system aims to significantly reduce recruitment time and improve efficiency.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com