തെയ്യം കാണാൻ കണ്ണൂരിലേക്ക് പോകാം; മാർച്ച് മാസത്തിൽ ഏതൊക്കെ ദിവസങ്ങൾ?

Mail This Article
ഉത്തരകേരളത്തിൽ മാത്രമല്ല കർണാടകയുടെ ചില ഭാഗങ്ങളിലും തെയ്യം ഉണ്ട്. പുരാതന കാലം മുതൽ വടക്കൻ കേരളത്തിൽ നിലനിന്നു പോരുന്ന അനുഷ്ഠാന കലാരൂപമാണ് തെയ്യം. കളിയാട്ടം എന്നും അറിയപ്പെടുന്ന തെയ്യം. തെയ്യക്കോലം എന്നാണ് ആടയാഭരണങ്ങൾ അണിഞ്ഞ തെയ്യക്കോലത്തിനെ വിശേഷിപ്പിക്കുക. ഒന്നല്ല, രണ്ടല്ല നൂറുകണക്കിന് തെയ്യക്കോലങ്ങളാണ് നിലവിലുള്ളത്. രക്ത ചാമുണ്ഡി, കരി ചാമുണ്ഡി, മുച്ചിലോട്ടു ഭഗവതി, വയനാട്ടു കുലവന്‍, ഗുളികന്‍, പൊട്ടന്‍ തുടങ്ങിയവ പ്രശസ്തമായ തെയ്യക്കോലങ്ങളിൽ ചിലതാണ്. നവംബർ മുതൽ മേയ് വരെയാണ് പൊതുവേ തെയ്യങ്ങളുടെ കാലമെങ്കിലും ഫെബ്രുവരി - മാർച്ച് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ തെയ്യം നടക്കുന്നത്.
ദൈവം എന്ന പദത്തിൽ നിന്നാണ് തെയ്യം എന്ന വാക്കിന്റെ ഉൽപത്തി എന്നാണ് ഡോ. ഹെർമൻ ഗുണ്ടർട്ട് പറയുന്നത്. നൃത്തം ചെയ്യുന്ന ഈ ദൈവസങ്കൽപത്തിൽ തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നുമാണ് അറിയപ്പെടുന്നത്. മാർച്ച് മാസത്തിൽ നിരവധി തെയ്യങ്ങളാണ് ഉത്തരകേരളത്തിൽ ഉള്ളത്.
മാർച്ച് 22 -23, 2025 (മീനം 8,9)
അരിയത്ത് തറവാട് പുതിയഭഗവതി ക്ഷേത്രം, ഒതയമ്മാടം - പി ഒ, ചെറുകുന്ന്. താലൂക്ക്: കണ്ണൂർ, പഞ്ചായത്ത്: ചെറുകുന്ന്. ബന്ധപ്പെടേണ്ട നമ്പർ: 9946441267, 9497377679. അവതരിപ്പിക്കുന്ന തെയ്യങ്ങൾ - വിഷ്ണുമൂർത്തി, വീരാളി, ഭദ്രകാളി, പുതിയമുത്തപ്പൻ, വീരൻ.
മാർച്ച് 22- 23, 2025 (മീനം 8,9)
പുങ്ങംചാൽ കൊടിയംകുണ്ട് എടത്തിൽ വീട് തറവാട് കാരിച്ചാമുണ്ടിയമ്മ ദേവസ്ഥാനം. വെള്ളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളേരി പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബന്ധപ്പെടേണ്ട നമ്പർ: 8086501633, 9778432987. അവതരിപ്പിക്കുന്ന തെയ്യങ്ങൾ - വിഷ്ണുമൂർത്തി, വീരൻ, കരിംചാമുണ്ഡി അമ്മ, രക്തചാമുണ്ഡി, പുലി ചാമുണ്ഡി, പഞ്ചുരുളിയമ്മ, നാട്ടുമൂർത്തി, മന്ദ്രമൂർത്തി, ആട്ടക്കാരത്തി, കുടുംബതെയ്യം.
മാർച്ച് 24 - 25, 2025 (മീനം 10,11)
ചെറായി കുട്ടിച്ചാത്തൻ ക്ഷേത്രം, പടന്നക്കര, പിണറായി. തലശ്ശേരി താലൂക്കിലെ പിണറായി പഞ്ചായത്തിലെ പടന്നക്കരയിൽ. ബന്ധപ്പെടേണ്ട നമ്പർ: 7034063158, 9074610330. അവതരിപ്പിക്കുന്ന തെയ്യങ്ങൾ - ഗുളികൻ, വിഷ്ണുമൂർത്തി, വസൂരിമാല, ഘണ്ഠകർണൻ, കുട്ടിച്ചാത്തൻ.
മാർച്ച് 24 - 25, 2025 (മീനം 10,11)
പൂവത്തൂർ കടങ്ങോട്ട് മാക്കം ഭഗവതി ക്ഷേത്രം. തലശ്ശേരി താലൂക്കിലെ കൂടാളി പഞ്ചായത്തിലാണ് ഇത്.
ബന്ധപ്പെടേണ്ട നമ്പർ: 9446087085, 9446651314, 9176442468. അവതരിപ്പിക്കുന്ന തെയ്യങ്ങൾ - മാക്കവും മക്കളും, മാവിലൻ.
മാർച്ച് 24 - 26, 2025 (മീനം 10,11,12)
നിട്ടു കോമത്ത് ആര്യക്കരക്കണ്ണി ഭഗവതി ക്ഷേത്രം, ആമ്പിലാട്. തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് പഞ്ചായത്തിൽ. ബന്ധപ്പെടേണ്ട നമ്പർ: 8547666566, 6235740299. അവതരിപ്പിക്കുന്ന തെയ്യങ്ങൾ - ബാലി, സുഗ്രീവൻ, ഊർപ്പഴശ്ശി ദൈവത്താർ, തലച്ചിലോൻ, ബാപ്പൂരാൻ, ആര്യക്കരക്കണ്ണി ഭഗവതി.

മാർച്ച് 26 - 28, 2025 (മീനം 12,13,14)
പുതുശ്ശേരി ചാത്തോത്ത് കളരി ദേവസ്ഥാനം, വാരം പി ഒ. കണ്ണൂർ താലൂക്കിലെ കണ്ണൂർ പഞ്ചായത്തിൽ. ബന്ധപ്പെടേണ്ട നമ്പർ: 9645118231, 9383473512. അവതരിപ്പിക്കുന്ന തെയ്യങ്ങൾ - ഗുളികൻ, വിഷ്ണുമൂർത്തി, ഉച്ചിട്ട, ഭൈരവൻ , ഘണ്ഠകർണ്ണൻ, ശാസ്തപ്പൻ ദൈവം, കരുവാൾ ഭാഗവതി, കളരിയൽ ഭഗവതി.
മാർച്ച് 26 - 28, 2025 (മീനം 12,13,14)
പടുവിളൈ ഊർപ്പള്ളി ഐലപ്രം വിശ്വകർമ ശ്രീ പോർക്കളി ഭഗവതി ക്ഷേത്രം. തലശ്ശേരി താലൂക്കിലെ വേങ്ങാട് പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബന്ധപ്പെടേണ്ട നമ്പർ: 9633109917, 8848135039, 9633454309. അവതരിപ്പിക്കുന്ന തെയ്യങ്ങൾ - വേട്ടക്കൊരുമകൻ, പോർക്കളി, കാരണവർ, ഊർപ്പഴശ്ശി ദൈവത്താർ, വൈരിഘാതകൻ.

മാർച്ച് 26 - 27, 2025 (മീനം 12,13)
തലച്ചങ്ങാട് അരയാലിൻകീഴിൽ കളത്തിൽ ഭഗവതി. ഇരിട്ടി താലൂക്കിലെ തില്ലങ്കേരി പഞ്ചായത്തിൽ.
ബന്ധപ്പെടേണ്ട നമ്പർ: 9605633356, 9539112268. അവതരിപ്പിക്കുന്ന തെയ്യങ്ങൾ - നീലകരിങ്കാളി, തലക്കാട്ട് ഭഗവതി, പുള്ളിക്കരിങ്ങാളി, അതിരല പൊതി, പുള്ളിയാലി ഭഗവതി, ഉതിരാളൻ, മുത്താച്ചി ഭഗവതി.

മാർച്ച് 27 - 28, 2025 (മീനം 13,14)
തൊയ്‌ക്കോട്ട് മടപ്പുര വയന്നൂർ (+പാലയാട്ടുകരി-വായന്നൂർ റോഡ്). തലശ്ശേരി താലൂക്കിലെ കോളയാട് പഞ്ചായത്തിൽ.
ബന്ധപ്പെടേണ്ട നമ്പർ: 9400403442, 9074266056, 8330835489. അവതരിപ്പിക്കുന്ന തെയ്യങ്ങൾ - തിരുവപ്പന, മനത്തനക്കാളി ഭഗവതി, മുത്തപ്പൻ, കരുവപ്പൊതി.
മാർച്ച് 27 - 31, 2025 (മീനം 13-17)
തായക്കാവ് ഭഗവതി ക്ഷേത്രം (പൊട്ടൻ കാവ്), അത്താഴക്കുന്ന്, പി ഒ കൊറ്റാളി. കണ്ണൂർ താലൂക്കിലെ കണ്ണൂർ പഞ്ചായത്തിൽ. ബന്ധപ്പെടേണ്ട നമ്പർ: 7012960498, 8281515110. അവതരിപ്പിക്കുന്ന തെയ്യങ്ങൾ - പുതിയ ഭഗവതി, കുറത്തി, ഗുളികൻ, വിഷ്ണുമൂർത്തി, ധർമ്മദൈവം, തീപ്പൊട്ടൻ ദൈവം, ശാസ്തപ്പൻ ദൈവം, വലിയ തമ്പുരാട്ടി,
കുറത്തിയമ്മ, പൊട്ടൻ ദൈവം, പുലിമറഞ്ഞ തൊണ്ടച്ചൻ, കാല ഗുളികൻ.
മാർച്ച് 28 - 31, 2025 (മീനം 14-17)
ചിറക്കൽ ചിറ ചാമുണ്ഡി കോട്ടം. കണ്ണൂർ താലൂക്കിലെ ചിറക്കൽ പഞ്ചായത്തിൽ. ബന്ധപ്പെടേണ്ട നമ്പർ: 9447361095. അവതരിപ്പിക്കുന്ന തെയ്യങ്ങൾ - പുതിയ ഭഗവതി, ഗുളികൻ, ഉച്ചിട്ട , ഭൈരവൻ, വീരാളി, ഭദ്രകാളി, ചുഴലി ഭഗവതി, വേട്ടക്കൊരുമകൻ, തെക്കൻ കരിയാത്തൻ, ഘണ്ഠകർണൻ, ഊർപ്പഴശ്ശി ദൈവത്താർ, രക്തചാമുണ്ഡി, വൈരജാതൻ, എടലപ്പുറത്ത് ചാമുണ്ഡി, വീരൻ, രക്തേശ്വരി, വായനാട്ടുകുലവൻ, പൊന്നിത്തറ വീരൻ, കരിംകുട്ടിശാസ്‌തൻ, യക്ഷൻ, യക്ഷി തെയ്യം, സോമേശ്വരി പാടിക്കുറ്റി തെയ്യം, ഇളംകരുമകൻ പുത്തൂർവാടി, വീരചാമുണ്ഡി, പുലിച്ചാമുണ്ടി.
മാർച്ച് 28 - 31, 2025 (മീനം 14-17)
ചിറക്കൽ ചിറ ചാമുണ്ഡി കോട്ടം. കണ്ണൂർ താലൂക്കിലെ ചിറക്കൽ പഞ്ചായത്തിൽ. ബന്ധപ്പെടേണ്ട നമ്പർ: 9447361095. അവതരിപ്പിക്കുന്ന തെയ്യങ്ങൾ - പുതിയ ഭഗവതി, ഗുളികൻ, ഉച്ചിട്ട, ഭൈരവൻ,, വീരാളി, ഭദ്രകാളി, ചുഴലി ഭഗവതി, വേട്ടക്കൊരുമകൻ.
(വിവരങ്ങൾക്ക് കടപ്പാട് - കണ്ണൂർ ഡിടിപിസി)