‘മുന്നിൽ സഹോദരനാണെന്നും ആ സെക്സിൽ ഗുരുതര പ്രത്യാഘാതമുണ്ടെന്നും മനസ്സിലാക്കണം’; പ്രശ്നം ജനിതകമോ ജനമനസ്സിനോ?

Mail This Article
കാലങ്ങളായി അരക്കിട്ടുറപ്പിച്ചു വച്ചിരിക്കുന്ന ചില മൂല്യബോധങ്ങളുണ്ട്. അവയിലാണ് മനുഷ്യർ ബന്ധങ്ങളെ ‘കുടുക്കി’യിട്ടിരിക്കുന്നതെന്നു പറയേണ്ടി വരും. ആരൊക്കെ തമ്മിൽ പ്രണയിക്കാം, ലൈംഗികബന്ധത്തിൽ ഏർപ്പെടാം തുടങ്ങിയ കാര്യങ്ങളിൽ പരിഷ്കൃത സമൂഹത്തിന് ധാരണയുണ്ട്. എന്നാൽ മനുഷ്യ ബന്ധങ്ങൾ സങ്കീർണമായതുകൊണ്ടുതന്നെ ചിലപ്പോൾ ചില ‘നിഷിദ്ധമായ ഇടകലരുകൾ’ വന്നേക്കാം. കാലം മാറുന്നതിന് അനുസരിച്ചു ബന്ധങ്ങൾക്കു പുതിയ നിർവചനങ്ങളും വ്യാഖ്യാനങ്ങളും വന്നേക്കാം. അത്തരത്തിൽ പരമ്പരാഗത മൂല്യബോധങ്ങളിൽനിന്നു മാറിയുള്ളൊരു പ്രണയമാണു അടുത്തിടെ പുറത്തിറങ്ങിയ ‘നാരായണീന്റെ മൂന്ന് ആൺമക്കൾ’ എന്ന സിനിമയിലെ കസിൻസായ നിഖിലിന്റേതും ആതിരയുടേതും. ജാതി പ്രധാന വിഷയമായ സിനിമയിൽ ‘ഇൻസെസ്റ്റ് സെക്സിനെ’ (രക്തബന്ധമുള്ളവർ തമ്മിലുള്ള ലൈംഗികബന്ധം) വളരെ ‘സ്വഭാവികമായാണു’ കാണിക്കുന്നത്. രണ്ടുരാജ്യങ്ങളിൽ പരസ്പരം അറിയാതെ, പരിചയപ്പെടാതെ കഴിയുന്ന സഹോദരന്മാരുടെ മക്കൾ ഒരിക്കൽ കണ്ടുമുട്ടുന്നതും പ്രണയത്തിലേക്കും ലൈംഗികബന്ധത്തിലേക്കുമുള്ള അവരുടെ വളർച്ചയും സിനിമയിൽ കാണാം. മൂല്യബോധമില്ലാത്ത ഒരു തലമുറയെന്നു ചിലരും എന്നാൽ പ്രത്യേക പരിതസ്ഥിതിയിൽ സംഭവിച്ച ബന്ധമെന്നു മറ്റു ചിലരും ഇതിനെപ്പറ്റി പറയുന്നു. അതോടെ വിഷയം ചർച്ചകളിൽ നിറയുന്നു. സമൂഹമാധ്യമങ്ങളിലുൾപ്പെടെ പലരും ‘ഇൻസെസ്റ്റ്’ എന്ന വാക്ക് സജീവമായി ഉപയോഗിക്കാനും തുടങ്ങി. കിരീടത്തിലെ മോഹൻലാൽ–പാർവതി, മഴയെത്തും മുൻപേയിലെ മമ്മൂട്ടി– ശോഭന ജോഡികളെ ആരാധനയോടെ നോക്കിക്കണ്ട നിരവധി പേർ നമുക്കിടയിലുണ്ട്. ഒരുകാലത്ത് സജീവമായിരുന്ന മുറപ്പെണ്ണ്, മുറച്ചെറുക്കൻ ബന്ധങ്ങൾക്ക് ഉദാഹരണമായിരുന്നു ഈ ജോഡികൾ. ഇതിന്റെ ചുവടുപിടിച്ചു സഹോദരന്മാരുടെ മക്കൾ തമ്മിലുണ്ടാവുന്ന പ്രണയബന്ധം വലിയ പ്രശ്നമില്ലെന്നാണു ചിലർ പറയുന്നത്. എന്നാൽ സദാചാര പ്രശ്നങ്ങൾക്ക് അപ്പുറത്ത് രക്തബന്ധത്തിൽ പെട്ടവർ തമ്മില്‍ വിവാഹം ചെയ്യുന്നതു വഴിയുണ്ടാകുന്ന തലമുറയ്ക്കു ജനിതകരോഗങ്ങൾ ഉണ്ടാകുമെന്നാണു ശാസ്ത്രം പറയുന്നത്. സിനിമയിലെ വിവാദമായ ഇൻസെസ്റ്റ് സെക്സ് എന്താണ്? അതു മൂലമുണ്ടാകുന്ന ജനിതക രോഗങ്ങൾ എന്തൊക്കെയാണ്? മുറപ്പെണ്ണ്, മുറച്ചെറുക്കൻ സമ്പ്രദായത്തിൽനിന്ന് മുന്നോട്ടു വളർന്ന സമൂഹം പിന്നാക്കം പോവുകയാണോ? സിനിമയ്ക്ക് എതിരായ വിമർശനങ്ങൾക്കു പിന്നിൽ മനുഷ്യരുടെ കപടചിന്തകളാണോ വിഷയം? വിശദമായി വായിക്കാം.