സൗദിയിൽ വിവിധയിടങ്ങളിൽ മഴ; ഏറ്റവും കൂടുതൽ തായിഫിൽ

Mail This Article
ജിദ്ദ ∙സൗദിയിൽ വെള്ളിയാഴ്ച മഴയ്ക്ക് സാക്ഷ്യം വഹിച്ച 10 പ്രദേശങ്ങളിൽ മക്ക മേഖലയിലെ തായിഫ് ഗവർണറേറ്റിലെ സരാറാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 64 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. റിയാദ്, മക്ക, ഖസിം, കിഴക്കൻ പ്രവിശ്യ, അസിർ, ഹായിൽ, ജിസാൻ, അൽ ജൗറഫ് എന്നീ പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഴ രേഖപ്പെടുത്തിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട് അനുസരിച്ച് മക്ക മേഖലയിൽ ഉയർന്ന മഴ ലഭിച്ച മറ്റ് പ്രദേശങ്ങളിൽ തായിഫിലെ അൽ ഹദ പാർക്ക് 42.8 എംഎം, അൽ-ജമൂമിലെ മദ്രാക്ക 40.4 എംഎം, തായിഫിലെ അൽ-ഷഫ 27.3 എംഎം, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് എയർപോർട്ട് 24, ജിദ്ദയിലെ അൽ സുദൈറഹ്, സഅദ്ഹമിലെ അൽ സുദൈറ, സഅ്മദ്-23 എംഎം. മെയ്സാൻ 20.4 മി.മീ. എന്നിങ്ങനെയാണ്.
അസിർ മേഖലയിൽ അബഹയിലെ തംനിയയിൽ 29.4 മില്ലീമീറ്ററും അബയിലെ അൽ ഷാഫിൽ 27.2 മില്ലീമീറ്ററും ബിഷയിൽ 19.56 മില്ലീമീറ്ററും ബിഷയിലെ മെഹറിൽ 19 മില്ലീമീറ്ററും അൽ-നമാസിലെ ബാനി അമറിൽ 18.1 മില്ലീമീറ്ററും അൽ-ഉസ്രാനിൽ 18 മില്ലീമീറ്ററും രേഖപ്പെടുത്തിയതായി റിപ്പോർട്ട് സൂചിപ്പിച്ചു. ജിസാൻ മേഖലയിലെ അൽ-ദൈറിൽ 23.7 മില്ലീമീറ്ററും അൽ-റയ്‌ത്തിലെ അൽ-ജബൽ അൽ-അസ്‌വാദിൽ 4.9 മില്ലീമീറ്ററും ബയ്‌ഷിൽ 4.8 മില്ലീമീറ്ററും ബയ്‌ഷിലെ ബയ്‌ഷ് ഡാമിൽ 2.79 മില്ലീമീറ്ററും രേഖപ്പെടുത്തി. അൽ ബഹ നഗരത്തിൽ 11.8 മില്ലീമീറ്ററും അൽ-മന്ദഖിലെ ബർഹാരയിൽ 3.5 മില്ലീമീറ്ററും അൽ മന്ദഖിലെ ബാനി ഹസനിൽ 2.1 മില്ലീമീറ്ററും ഖൽവയിൽ 2 മില്ലീമീറ്ററും രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
കിഴക്കൻ പ്രവിശ്യയിൽ അൽ ഖരിയ അൽ-ഉലയിലെ ഉമ്മുൽ ഷഫല്ലാഹ് റെയിൽവേ സ്റ്റേഷനിൽ 6 മില്ലീമീറ്ററും അൽ-ഖരിയ അൽ-ഉലയിലെ അൽ റാഫിയയിൽ 4.4 മില്ലീമീറ്ററും അൽ-ഖരിയ അൽ ഷിഹിയയിൽ 2.6 മില്ലീമീറ്ററും രേഖപ്പെടുത്തി. റിയാദിൽ ഷഖ്‌റയിലെ ഖറൂബ് ഫാമുകളിൽ 4 മില്ലീമീറ്ററും ദിരിയയിൽ 3.6 മില്ലീമീറ്ററും റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ 2.9 മില്ലീമീറ്ററും റിയാദിലെ അൽ-തുമാമ വിമാനത്താവളത്തിൽ 2.6 മില്ലീമീറ്ററും രേഖപ്പെടുത്തി. നജ്‌റാൻ മേഖലയിലെ ഹബോന സ്റ്റേഷനിൽ 4.2 മില്ലീമീറ്ററും ബദർ അൽ-ജനൂബിലെ അൽ-നംസയിൽ 3.6 മില്ലീമീറ്ററും ബദർ അൽ-ജനൂബിൽ 2.7 മില്ലീമീറ്ററും ഹമാ ബത്തറിൽ 1.4 മില്ലീമീറ്ററും രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹായിലിലെ അൽ-ഷാനനിൽ 3.0 മില്ലീമീറ്ററും അൽ-ജൗഫ് മേഖലയിലെ അൽ-ഖുറയ്യത്തിലെ അൽ-ഹമദിൽ 1.4 മില്ലീമീറ്ററും അൽ-ഖസിമിലെ ബുറൈദയിലെ ഫവാരയിൽ 2.4 മില്ലീമീറ്ററും രേഖപ്പെടുത്തി.